top of page

സാധാരണക്കാരുടെ സ്വരം

കൗതുകകരങ്ങളായ വാർത്തകളും കാര്യങ്ങളും

പ്രേക്ഷകരുടെ വാർത്തകൾ

ശ്രദ്ധിക്കപ്പെടാതെ പോകുന്ന പ്രധാന വാർത്തകൾ

സാധാരണക്കാരുടെ എഡിറ്റോറിയൽ

പ്രസിദ്ധങ്ങളും, കുപ്രസിദ്ധങ്ങളുമായ വാർത്തകളും, നമ്മുടെ ചുറ്റും സംഭവിക്കുന്ന പ്രധാനപ്പെട്ട ഇല്ലേ സംഭവങ്ങളും, നമ്മുടെ മുന്നിലേക്കെത്തിക്കാൻ, നേരോടെ, നെറിവോടെ, നിറവോടെ എത്തിക്കാൻ ഒരു പിടി നല്ല വാർത്ത ചാനലുകളും, പത്രങ്ങളും, ഒരു നല്ല വാർത്ത റിപ്പോർട്ടിങ് പാരമ്പര്യവുമുള്ള നാടാണ് നമ്മുടെ ഈ കൊച്ചു കേരളം. വിരലിലെണ്ണാവുന്ന തെറ്റുകളും, കുറ്റങ്ങളും മാറ്റി നിർത്തിക്കഴിഞ്ഞാൽ, മാധ്യമങ്ങളെല്ലാം തന്നെ സത്യത്തിലേക്ക് തുറന്നു പിടിച്ച കണ്ണാടിയാവാൻ ശ്രമിക്കുന്നുണ്ട് എന്ന് പറയാതെ വയ്യ. ചില പത്രങ്ങളും ചാനലുകളും വ്യക്തമായ രാഷ്ട്രീയ ചായ്‌വോടെ സംസാരിക്കുന്നുണ്ടെങ്കിലും, അതവരുടെ രാഷ്ട്രീയസ്വഭാവം മറച്ചു പിടിച്ചു കൊണ്ടല്ല എന്നുള്ളത് ശ്രദ്ധേയമായ കാര്യം തന്നെയാണ്. 

COMRADE NEWS എന്ന ഈ പോർട്ടലിലൂടെ നമ്മളുദ്ദേശിക്കുന്നത്.........


സാധാരണക്കാരുടെ സ്വരം : ഒരു പാട് പത്ര-മാധ്യമ സ്ഥാപനങ്ങളുണ്ടെങ്കിലും, സാധാരക്കാരന്റെ സ്വരം, ഉയർന്നു കേൾക്കാൻ, കേൾപ്പിക്കാൻ  സാധ്യമാകുന്നുണ്ടോ എന്നുള്ളത് ഒരു ചോദ്യം തന്നെയാണ്. അത് മറ്റു പത്രമാധ്യമങ്ങളുടെ കുറ്റമല്ല, പക്ഷെ സാധാരണക്കാരനിലേക്കെത്താൻ ഒരു പരിധി വരെ അവർക്കു സാധിക്കാത്തതിന് കാരണം, പ്രശ്നങ്ങളും വിവാദങ്ങളും ഒഴിഞ്ഞ നേരമില്ല എന്നുള്ളത് കനോണ്ടാകാം. COMRADE NEWS ഇവിടെ, ഞങ്ങളാൽ കഴിയുന്ന രീതിയിൽ ഒരു ഇടപെടൽ നടത്താൻ ശ്രമിക്കുന്നു. ആർക്കും, എങ്ങനെയും, എഡ്‌വിടെ വച്ചും പ്രതികരിക്കാം. നിങ്ങളുടെ പ്രതികരണങ്ങൾ ഞങ്ങൾക്കയച്ചു തരു.

സാധാരണക്കാരുടെ എഡിറ്റോറിയൽ : നിങ്ങൾക്കും എഴുതാം. നിങ്ങളുടെ ഉള്ളിൽ തോന്നുന്ന എന്തും, സാമൂഹികവും, സാംസ്കാരികവും, രാഷ്ട്രീയവും എന്ന് വേണ്ട എന്തിനെ പറ്റിയും, എന്തും നിങ്ങള്ക്ക് കുറിക്കാം. ഭാഷാ ശുദ്ധിയല്ല, ആശയ ശുദ്ധിയാണ് പ്രധാനം. സാധാരണക്കാരുടെ കാര്യങ്ങൾ എഴുതി പറയാൻ ഒരു എഡിറ്റോറിയൽ. നിങ്ങൾക്കും എഴുതാം.

ശ്രദ്ധിക്കപ്പെടാതെ പോകുന്ന പ്രധാന വാർത്തകൾ : ഒരു പ്രാവശ്യം കൂടി ഒന്ന് പറഞ്ഞിരുന്നെങ്കിൽ, ഒരുപാട് പേരറിയേണ്ടിയിരുന്ന കാര്യങ്ങൾ, അറിയപ്പെടാതെ പോകുന്ന സാഹചര്യങ്ങൾ ഒരുപാടുണ്ട്. അത് ജോലികളുടെ നോട്ടിഫിക്കേഷൻ സംബന്ധിച്ച കാര്യങ്ങളാവാം, ഒരു ദിവസത്തിന്റെ പ്രത്യേകതയെ പറ്റിയാവാം. അങ്ങനെ എന്തും. COMRADE NEWS ഇത്തരം വർത്തകൾക്കായിരിക്കും കൂടുതൽ ഊന്നൽ നൽകുന്നത്.

പ്രേക്ഷകരുടെ വാർത്തകൾ : പ്രേക്ഷകർക്ക് പ്രസിദ്ധീകരിക്കണമെന്നു തോന്നുന്ന വാർത്തകൾ ഞങ്ങൾക്കയച്ചു തരാം. വാർത്തകൾ സത്യസന്ധമാണെങ്കിൽ, അടുത്ത നിമിഷം അത് പ്രസിദ്ധീകരിക്കപെടും. നിങ്ങളുടെ വാർത്തകളും, വിശേഷങ്ങളും ഞങ്ങൾക്കയച്ചു തരാം.

 

കൗതുകകരങ്ങളായ വാർത്തകളും കാര്യങ്ങളും : കൗതുകകരവും രസകരവുമായ ഒരുപാടു കാര്യങ്ങൾ നമുക്ക് ചുറ്റും സംഭവിക്കുന്നുണ്ട്. പക്ഷെ നമ്മുടെ തിരക്കേറിയ ജീവിതയാത്രയ്ക്കിടയിൽ നമ്മൽ മനഃപൂര്വമോ അല്ലാതെയോ മറക്കുന്നു. അതിനൊപ്പം ജീവിക്കാനും വിസ്മരിക്കുന്നു. സുന്ദരവും സുരഭിലവുമായ നാം താമസിക്കുന്ന ഈ കോളത്തിൽ ദിവസവും അമ്പരിപ്പിക്കുന്നതും, അത്ഭുധപെടുത്തുന്നതുമായ ഒട്ടനവധി കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. COMRADE NEWS നിങ്ങളുടെ മുന്നിലേക്ക് ആ കാഴ്ചകൾ എത്തിക്കാൻ ശ്രമിക്കുന്നു. 

bottom of page