നല്ല വായുവും നല്ല ഭൂമിയും സംരക്ഷിക്കാൻ വൃക്ഷ പരിപാലനം അനിവാര്യം: മന്ത്രി എ.കെ. ശശീന്ദ്രൻ
നല്ല വായുവും നല്ല ഭൂമിയും സംരക്ഷിക്കാൻ വൃക്ഷ പരിപാലനം അനിവാര്യമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ അഭിപ്രായ പെട്ടു.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഗ്രീൻ കോർപ്സിൻ്റ ഒരു ലക്ഷം തൈ നടീൽ പദ്ധതി യുടെ ഭാഗമായി മന്ത്രി വസതിയിൽ ( കാവേരി ) തെറ്റി ചെടി നട്ട് സംസാരിക്കുക ആയിരുന്നു മന്ത്രി
ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾ രണ്ടാഴ്ചയായി നടത്തി വരുന്ന പരിസ്ഥിതി കാമ്പയിൻ മാതൃകാപരമാണ്. 15000 ൽ അധികം വരുന്ന ഹരിതസേന അംഗങ്ങൾ ലക്ഷത്തിലധികം ചെടികൾ ഇതുവരെ നട്ടു കഴിഞ്ഞു.
ഈ വർഷത്തെ യു.എൻ ആശയമായ ഒരേ ഒരു ഭൂമി എന്നത് പൊതു സമൂഹത്തിൻ്റെ മുമ്പാകെ എത്തി ക്കുന്നതിൻ്റെ ഭാഗമായാണ് ലക്ഷം വൃക്ഷ തൈ കാമ്പയിൻ നടക്കുന്നതെന്ന് ഹരിതസേന ജില്ലാ കോർഡി നേറ്റർ ബിന്നി സാഹിതി പറഞ്ഞു.
ചടങ്ങിൽ ഹരിതസേന കോർഡിനേറ്റർ ബിന്നി സാഹിതി അധ്യക്ഷത വഹിച്ചു. പരശുവക്കൽ രാധാകൃഷ്ണൻ ,എക്കോ യജ് കൺവീനർ മാരായ മീര , സുനിത ഗ്രീൻ വോളൻ്റിയർമാരായ വിജിത സാം കുരാക്കാർ ,അലോക്ക് പ്രപഞ്ച് ,നന്മ എസ് ,അരുൺ അനിൽ എന്നിവർ പ്രസംഗിച്ചു.
Comments