വിദ്യാഭ്യാസ സെമിനാർ
ദേശീയ വിദ്യാഭ്യാസ നയം 2020 ചർച്ച ചെയ്യുന്ന വിദ്യാഭ്യാസ സെമിനാർ ആൾ ഇന്ത്യ സേവ് എജുക്കേഷൻ കമ്മിറ്റിയും സാഹിതി കോമ്രേഡ് കൾച്ചറൽ സെൻററും ചേർന്ന് സംയുക്തമായി സംഘടിപ്പിക്കുന്നു. നാളെ ഏപ്രിൽ 30 വൈകുന്നേരം 4 മണിക്ക് കേശവദാസപുരം എംജി കോളേജിന് എതിർവശത്തുള്ള സാഹിതി കോമ്രേഡ് കൾച്ചറൽ സെന്ററിൽ വെച്ചാണ് സെമിനാർ നടത്തുന്നത്. വിദ്യാഭ്യാസ രംഗത്തെ നിരവധി പ്രമുഖർ സെമിനാറിൽ പങ്കെടുക്കുന്നു. ഈ സെമിനാറിൽ പങ്കെടുക്കുന്നതിലേയ്ക്കായി എല്ലാ വിദ്യാഭ്യാസ സ്നേഹികളെയും ഞങ്ങൾ ക്ഷണിക്കുന്നു.
ദേശീയ വിദ്യാഭ്യാസ നയം 2020
*വിദ്യാഭ്യാസ സെമിനാർ*
തീയതി : ഏപ്രിൽ 30, 4 pm
സ്ഥലം : *സാഹിതി കോമ്രേഡ് കൾച്ചറൽ സെന്റർ, യൂണിറ്റി ടവർ, (എം.ജി കോളേജിന് എതിർവശം) കേശവദാസപുരം*
സംഘാടകർ : സേവ് എജ്യൂക്കേഷൻ കമ്മിറ്റി
സാഹിതി കോമ്രേഡ് കൾച്ചറൽ സെന്റർ
ഉയർന്ന മനുഷ്യനെ സൃഷ്ടിക്കുക എന്ന മഹത്തായ ലക്ഷ്യമാണ് വിഭ്യാഭ്യാസത്തിനുള്ളത് എന്നാണ് നമ്മുടെ ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കന്മാർ മുന്നോട്ടുവെച്ച കാഴ്ചപ്പാട്. അതിന് ശാസ്ത്രീയ-മതേതര-ജനാധിപത്യ വിദ്യാഭ്യാസ സമ്പ്രദായം സ്ഥാപിക്കണമെന്നാണ് അവർ ആവശ്യപ്പെട്ടത്. ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പിലാക്കപ്പെടുമ്പോൾ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളെയും കാഴ്ചപ്പാടുകളെയും സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണ്. ദേശീയ വിദ്യാഭ്യാസ നയം 2020 വിശകലനം ചെയ്യുന്ന ഒരു വിദ്യാഭ്യാസ സെമിനാർ സേവ് എജ്യൂക്കേഷൻ കമ്മിറ്റിയും സാഹിതി കോമ്രേഡ് കൾച്ചറൽ സെന്ററും ചേർന്ന് സംയുക്തമായി സംഘടിപ്പിക്കുകയാണ്. ഈ സെമിനാറിൽ പങ്കെടുക്കുന്നതിനും വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനും താങ്കളെ ക്ഷണിക്കുന്നു.
*കാര്യപരിപാടി*
സ്വാഗതം : ഡോ. ജോൺസൺ. വൈ (ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റിയംഗം, സേവ് എജ്യൂക്കേഷൻ കമ്മിറ്റി)
ഉദ്ഘാടനം : എം. ഷാജർഖാൻ (അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സേവ് എജ്യൂക്കേഷൻ കമ്മിറ്റി)
വിഷയാവതരണം : അഡ്വ. ഇ. എൻ ശാന്തിരാജ് (സംസ്ഥാന സെക്രട്ടറി, സേവ് എജ്യൂക്കേഷൻ കമ്മിറ്റി)
ഡോ. മോഹൻ വർഗ്ഗീസ്
ഡോ. പി.ജെ വർഗ്ഗീസ് (അസിസ്റ്റന്റ് പ്രൊഫ. പൊളിറ്റിക്കൽ സയൻസ്, മാർത്തോമ കോളേജ്, തിരുവല്ല)
കെ. സുരേഷ്കുമാർ (ദേശീയ അധ്യാപക അവാർഡ് ജേതാവ്)
സാം കുരാക്കാർ (ഡയറക്ടർ, കോമ്രേഡ് ഇൻഫോ സിസ്റ്റംസ്)
ബിന്നി സാഹിതി (സെക്രട്ടറി, സാഹിതി ഇന്റെർനാഷണൽ)
പി. എസ് ഗോപകുമാർ (സേവ് എജ്യൂക്കേഷൻ കമ്മിറ്റി)
ഷാജി ആൽബർട്ട് (ബ്രേക് ത്രൂ സയൻസ് സൊസൈറ്റി, തിരുവനന്തപുരം)
ശാലിനി ജി.എസ് (അധ്യാപിക)
ലക്ഷ്മി ആർ ശേഖർ (DRSO)
ഗോവിന്ദ് ശശി ( ജില്ലാ പ്രസിഡന്റ് എ.ഐ.ഡി.എസ്.ഒ)
അജിത്ത് മാത്യൂ
നന്ദി : എ. ഷൈജു (സേവ് എജ്യൂക്കേഷൻ കമ്മിറ്റി)
പങ്കെടുക്കുക, വിജയിപ്പിക്കുക
സംഘാടക സമിതിയ്ക്ക് വേണ്ടി
ഡോ. ജോൺസൺ,
7012055102
എ.ഷൈജു
9605330852
Comments