top of page

' ഉയരെ' നേതൃത്വ പരിശീലന ക്യാമ്പ് ആരoഭിച്ചു

ജൂനിയർ ചേംബർ ഇന്റർനാഷണലും അഖില കേരള ബാലജനസഖ്യം, 1.14 സാഹിതി വാണി, എന്നിവയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് പാളയം ഓർത്തഡോക്സ് സിവിൽ സർവീസ് അക്കാദമിയിൽ വച്ച് ' ഉയരെ ' നേതൃത്വ പരിശീലന ക്യാമ്പ് , മുൻ സ്വീക്കറും മുൻ മന്ത്രിയുമായ ശ്രീ. എം വിജയ കുമാർ ഉദ്ഘാടനം ചെയ്തു. 25 കോടി ജനസംഖ്യ ഉണ്ടായിരുന്ന ഇന്ത്യ, സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾ പിന്നിട്ട് 2022 സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ അത് 135 കോടിയിലെത്തിയിരിക്കുന്നു.

ഇന്ത്യയുടെ വളർച്ച യുവജനങ്ങളിലാണ് യുവജനങ്ങളിലെ നല്ല മാതൃകകളും നേതൃത്വവുമാണ് കാലഘട്ടത്തിന്റെ ആവശ്യം എന്ന് അദ്ദേഹം പറഞ്ഞു. സഹിതി ഇൻറർനാഷണൽ സെക്രട്ടറി ജനറൽ ബിന്നി സഹിതി , കോമ്രേഡ് യു.ആർ. ഐ. സി .സി പ്രസിഡൻറ് സാം കുരാക്കാർ , സിവിൽ സർവീസ് അക്കാദമി ഡയറക്ടർ ഫാ. സജി മേക്കാട്ട് , ശ്രീമതി രമ്യ രോഷിണി ഐപിഎസ് , ശ്രീ അരുൺ എക്സ് ഐ പി ഓ എസ് , ജെസി അനിൽകുമാർ , ജെസി ശ്രീകാന്ത്, ആലോക് പ്രപഞ്ച്, വിജിത കുരാക്കാർ , ജെ സി അജയ്, ശ്രീ ചന്ദ്രമോഹൻ തുടങ്ങിയവർ പങ്കെടുത്തു.

'ഉയരെ' നേതൃത്വ പരിശീലന ക്യാമ്പ് ആഗസ്റ്റ് 15 - ന് സമാപിക്കും.

കോമ്രേഡ്ന്യൂസ് തിരുവനന്തപുരം


72 views0 comments

Recent Posts

See All

പാലിയേറ്റിവ് സെമിനാർ

പാലിയേറ്റിവ് സെമിനാർ കേരള പാലിയേറ്റിവ് കെയർ ഇനിഷേറ്റിവ് ന്റെ ആഭിമുഖ്യത്തിൽ 2024 മാർച്ച് 24 ന് 3.30 P. M ന് കൊട്ടാരക്കര കുരാക്കാർ എഡ്യു...

Comentários


bottom of page