കവിതയെഴുത്തിൽ കാലഘട്ടത്തിൻറെ വേർതിരിവ് ആവശ്യമില്ലെന്ന് മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ
സാഹിതി പ്രസിദ്ധീകരിക്കുന്ന ഗൂഗിളച്ഛൻ എന്ന പുസ്തകത്തിൻറെ പ്രകാശനം തിരുവനന്തപുരത്തെ കേസരി ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കവിത എഴുത്തിൽ ആധുനികത എന്നോ അത്യാധുനികത എന്നോ ഉള്ള ഒരു വേ
ർതിരിവിന്റെ ആവശ്യമില്ല.
എഴുതുമ്പോൾ കവിയിൽ ഉളവാക്കുന്ന വികാരങ്ങളാണ് കവിതയുടെ അടിസ്ഥാനം എന്ന് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. കവിത പുറത്തുവരുമ്പോഴാണ് കവിതയുടെ സ്വഭാവ നിർണയം വിലയിരുത്താൻ കഴിയുക , അത്തരത്തിൽ ശ്രദ്ധേയമായ ഒരു കൃതിയാണ് സായി കൃഷ്ണയുടെ
ഗൂഗിളച്ഛൻ എന്ന കൃതി അദ്ദേഹം അഭിപ്രായപ്പെട്ടു . കളിയച്ചൻ , എഴുത്തച്ഛൻ,ഗൂഗിൾ അച്ഛൻ എന്നിങ്ങ പരിശോധിക്കുമ്പോൾ ഏറ്റവും പുതിയ തലമുറയിലെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ കാലഘട്ടത്തിൽ എഴുതപ്പെട്ട ഒരു കൃതിയാണ് എന്നും ഒറ്റ നോട്ടത്തിൽ തന്നെ അതിൻറെ പ്രാധാന്യവും നമുക്ക് മനസ്സിലാക്കാൻ കഴിയുന്നു. സമകാലീന ജീവിതത്തിൻറെ ഒരു നേർ സാക്ഷ്യപത്രമാണ് ഈ കൃതിയെന്നുo അദ്ദേഹം സൂചിപ്പിച്ചു .പ്രമുഖ സാഹിത്യനിരൂപകൻ സന്തോഷ് കുമാർ പുസ്തകം ഏറ്റുവാങ്ങി. PRD ഡെപ്യൂട്ടി ഡയറക്ടർ സലിൻ മാങ്കുഴി അധ്യക്ഷത വഹിച്ചു. മുൻ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്ഡയറക്ടർ എം ആർ തമ്പാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സാഹിതി ഡയറക്ടർ ബിന്നി സാഹിതി, സായി കൃഷ്ണ, ബിൻഷ അഷ്റഫ് എന്നിവർ സംസാരിച്ചു.
സാം കുരാക്കാർ
കോമ്രേഡ് ന്യൂസ്
Comments