സായ്കൃഷ്ണയുടെ ‘ഗൂഗിളച്ഛൻ’ പ്രകാശനം തിങ്കളാഴ്ച; ടി.കെ സന്തോഷ്കുമാർ ആദ്യ പ്രതി ഏറ്റുവാങ്ങും; പുസ്തക പ്രകാശനം കേസരി ഹാളിൽ
തിരുവനന്തപുരം: കേരളകൗമുദിയിലെ മാധ്യമ പ്രവർത്തകനായ സായ്കൃഷ്ണ ആർ.പി രചിച്ച കവിതാസമാഹാരം ഗൂഗിളച്ഛൻ എന്ന കവിതാ സമാഹാരത്തിൻ്റെ പ്രകാശനം തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം പുളിമൂട് കേസരി മെമ്മോറിയൽ ഹാളിൽ നടക്കും. മുൻ ചീഫ് സെക്രട്ടറിയും ഐ.എം.ജി ഡയറക്ടറുമായ കെ.ജയകുമാർ ഐ.എ.എസ് കേരള സർവകലാശാല പി.ആർ.ഒയും അധ്യാപകനുമായ ഡോ.ടി.കെ സന്തോഷ് കുമാറിന് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടറും എഴുത്തുകാരനുമായ സലിൻ മാങ്കുഴി അധ്യക്ഷനാകുന്ന ചടങ്ങിൽ കേരളകൗമുദി സീനിയർ റിപ്പോർട്ടർ ആർ.സുമേഷ് പുസ്തക പരിചയം നടത്തും. ചലച്ചിത്ര നിരൂപകൻ പി.വിജയകൃഷ്ണൻ, കവി ബി.വി.കാരയ്ക്കാട്, സാഹിതി സെക്രട്ടറി ജനറൽ ബിന്നി സാഹിതി തുടങ്ങിയവർ പങ്കെടുക്കും.
Comments