സാഹിതി കോമ്രേഡ് ഗവേഷണ കേന്ദ്രത്തിലേ ക്ക് പുസ്തകങ്ങൾ സംഭാവന ചെയ്ത് ശ്രീ ജോർജ് ജോണും കുടുംബവും
ദീർഘകാലം ദുബായിൽ സേവനമനുഷ്ഠിച്ചിരുന്ന ശ്രീ ജോർജ്
ജോൺ ആവിക്കോട്ട്
തിരുവനന്തപുരത്ത് കണ്ണമ്മൂലയിൽ ആണ് സ്ഥിരതാമസം. ടെറസ് കൃഷിയിൽ വിപ്ലവം സൃഷ്ടിച്ച ശ്രീ ജോർജ്ജ് ജോണിന് നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. കൊട്ടാരക്കര സെൻറ് ഗ്രിഗോറിയോസ് കോളേജ് അലൂമിനി തിരുവനന്തപുരം ചാപ്റ്റർ മുൻ പ്രസിഡന്റാണ്. ശ്രീമതി പ്രസില്ലാ ജോർജ്, അലുമിനി അസോസിയേഷൻ നിലവിലെ പ്രസിഡണ്ടായി സേവനമനുഷ്ഠിക്കുന്നു.
ഗവേഷണ കേന്ദ്രം ഡയറക്ടർമാരായ ശ്രീ സാം കുരാക്കാർ , ബിന്നി സാഹിതി എന്നിവർ അൻപതോളം പുസ്തകങ്ങൾ ഏറ്റുവാങ്ങി.
Comments