പട്ടം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എൺപത്തി രണ്ടാം വാർഷിക ദിനാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും നടത്തി.
മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ച യോഗം കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോക്ടർ ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. സിനിമാ സീരിയൽ നടൻ ഷിബു ലാലൻ മുഖ്യാതിഥിയായിരുന്നു. പി ടി എ പ്രസിഡണ്ട് എം. കെ.സുനിൽകുമാർ, ലോക്കൽ മാനേജർ ഫാ തോമസ് കയ്യാലക്കൽ, കൗൺസിലർ ജോൺസൺ ജോസഫ്, ഹെഡ്മാസ്റ്റർ ബിജോ ഗീവർഗീസ്, മദർ പിടിഎ പ്രസിഡണ്ട് ഡോക്ടർ ജിബി ഗീവർഗീസ്, സിസ്റ്റർ ആൻസി ജോസഫ്, അധ്യാപക പ്രതിനിധി ലിനു ഫിലിപ്പോസ്, വിദ്യാർഥി പ്രതിനിധി ശിവപ്രിയ എന്നിവർ പ്രസംഗിച്ചു.
സ്കൂൾ മാഗസിൻ അയ റെയ് വ 2 O22 പ്രമുഖ എഴുത്തുകാരൻ ഡോ: ജോർജ് ഓണക്കൂറിന് നൽകി കാതോലിക്ക ബാവ ബസേലിയസ് ക്ലീമിസ് പ്രകാശനം ചെയ്തു. സ്റ്റാഫ് എഡിറ്റർ ബിന്നി സാഹിതി ,സ്റ്റുഡൻറ് എഡിറ്റർ വിജിത. സാം കുരാക്കാർ, സാഗ ജയിംസ് ,ഷൈനി തങ്കച്ചൻ എന്നിവർ പങ്കെടുത്തു.
Comments