top of page
Writer's picturecomrade media

NOVEMBER 14 | ശിശുദിനം | CHILDRENS DAY

കുട്ടികളുടെ അവകാശങ്ങൾ, പ വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിന് നവംബർ 14 ന് ഇന്ത്യയിലുടനീളം ആഘോഷിക്കുന്ന ദിവസമാണ് ശിശുദിനം അഥവാ CHILDRENS DAY. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന "ചാച്ച നെഹ്റു" എന്ന് കുട്ടികൾക്കിടയിൽ അറിയപ്പെട്ടിരുന്ന പണ്ഡിറ്റ് ജവാഹർലാൽ നെഹ്രുവിനോടുള്ള ആദരസൂചകമായി കൂടിയാണ് ഈ ദിനം ആചരിക്കുന്നത്. ഇന്ന് NOVEMBER 14 .



ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു 1889 നവംബർ 14 ന് ഒരു കാശ്മീരി ബ്രാഹ്മണകുടുംബത്തിലാണ് ജനിച്ചത്. ഭരണപരമായ അഭിരുചിക്കും പാണ്ഡിത്യത്തിനും പ്രശസ്തനായ അദ്ദേഹത്തിന്റെ കുടുംബം പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഡൽഹിയിലേക്ക് കുടിയേറിയിരുന്നു. പ്രശസ്ത അഭിഭാഷകനും ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ നേതാവുമായ മോത്തിലാൽ നെഹ്റുവിന്റെ മകനായിരുന്നു ജവാഹർലാൽ നെഹ്‌റു. അദ്ദേഹം മോത്തിലാൽ നെഹ്രുവിന്റെ നാലു മക്കളിൽ ഒരാളായിരുന്നു. ജവാഹർലാൽ നെഹ്രുവിന്റെ ഒരു സഹോദരിയാണ് പിന്നീട് ഐക്യ രാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയുടെ ആദ്യ വനിതാ പ്രസിഡന്റായ വിജയലക്ഷ്മി പണ്ഡിറ്റ്.


ഗാന്ധിയുടെ മാർഗ്ഗനിർദ്ദേശപ്രകാരം നെഹ്റു 1947-ൽ സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യയുടെ പോരാട്ടത്തിന്റെ മുൻ നിര നേതാവായി മാറി. പരമാധികാര, സോഷ്യലിസ്റ്റ്, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്ക് എന്ന സ്വതന്ത്ര ഇന്ത്യയുടെ അടിത്തറ പാകിയതിൽ അഥേയത്തിന്റെ വീക്ഷണങ്ങള്ക്കു നിർണായക പങ്കുണ്ട്. അതുകൊണ്ടു തന്നെ ആധുനിക ഇന്ത്യയുടെ ശില്പി എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.


1964-ൽ ജവഹർലാൽ നെഹ്റുവിന്റെ മരണശേഷം, അദ്ദേഹത്തിന്റെ സ്മരണാർത്ഥം, അദ്ദേഹത്തിന്റെ ജന്മവാർഷികം ശിശുദിനമായി ആചരിക്കാൻ, ഇന്ത്യൻ പാര്ലമെന്റ് ഐക്യഖണ്ഡേന തീരുമാനിച്ചു. ഐക്യ രാഷ്ട്രസഭ 20 നവംബർ, 1954 ഇൽ ലോക ശിശുദിനമായി പ്രഖ്യാപിച്ചിരുന്നു. 1964 നു ശേഷം നവംബർ 14 ശിശുദിനമായി ഇന്ത്യയിൽ ആഘോഷിക്കാൻ തുടങ്ങി.


ശിശുദിന സമയക്രമം

1889 - ജവാഹർലാൽ നെഹ്രുവിന്റെ ജനനം

1947 - ഇന്ത്യ സ്വാതന്ത്രയാകുന്നു. ജവാഹർലാൽ നെഹ്‌റു ആദ്യത്തെ പ്രധാനമന്ത്രിയാകുന്നു.

1964 - നെഹ്രുവിന്റെ മരണം. 1964 മുതൽ ജവാഹർലാൽ നെഹ്രുവിന്റെ ജന്മദിനം ശിശുദിനമായി ആഘോഷിക്കപ്പെടുന്നു.

2018 - GOOGLE ജവാഹർലാൽ നെഹ്രുവിന്റെ സ്മരണാർത്ഥം GOOGLE DOODLE പ്രസിദ്ധീകരിക്കുന്നു.


നെഹ്രുവിന്റെവാക്കുകളിൽ, ഇന്ത്യയുടെഭാവി, ഈ രാഷ്ട്രത്തിന്റെ ഉന്നമനം, എല്ലാം ഇനി വരുന്ന തലമുറയുടെ കൈകളിലാണ്. അവർക്കു നേരായമാർഗവും, വിദ്യാഭാസവും, സാംസ്‌കാരികസാമൂഹികബോധവും, പ്രതിബദ്ധതയും നേടിക്കൊടുക്കാൻ നമ്മൾ ഓരോരുത്തരുംബാധ്യസ്ഥരാണ്. ഈശിശുദിനത്തിൽ, നമ്മുടെ അടുത്തതലമുറകൂടെയുള്ളവർക്കും, സമൂഹത്തിനും, രാജ്യത്തിനും ഈലോകത്തിനു തന്നെയും മാതൃകയായിമാറാൻ, ജീവിതവും ജീവിതരീതിയും സ്ഫുടംചെയ്തെടുക്കാം.

0 views0 comments

תגובות


bottom of page