NOVEMBER 15 | തടവിലാക്കപ്പെട്ട എഴുത്തുകാരന്റെ ദിവസം | DAY OF THE IMPRISONED WRITER
പേനയുടെ കരുത്തും എഴുത്തിന്റെ ശക്തിയും മനുഷ്യമനസ്സുകളിൽ തീർത്ത വിപ്ലവത്തിന്റയും പോരാട്ടത്തിന്റെയും ചെറുത്തുനില്പിന്റെയും കനൽ ഒട്ടനവധി സ്വാതന്ത്ര്യ സമരങ്ങൾക്കും, വിപ്ലവങ്ങൾക്കും ഊർജം പകർന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ, ഫാസിസിസ്റ് ഫണ്ടമെന്റലിസ്റ് നേതൃത്വങ്ങൾ, എന്നും അത്തരം എഴുത്തുകാരുടെയും, അവരുടെ അക്ഷരങ്ങളുടെയും ശത്രുക്കൾ തന്നെയായിരുന്നു. അത്തരം ഭരണഘൂടങ്ങൾക്കെതിരെ പേന പടവാളാക്കിയ ഒട്ടനവധി എഴുത്തുകാർ, ഇത്തരം നേതൃത്വങ്ങളുടെ, വേട്ടയാടലിൽ കലാകാലങ്ങൾ തടവിലാക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. പക്ഷെ കാലം കാത്തു വെച്ച വിധികളിൽ, അവരുടെ അക്ഷരങ്ങളും വരികളും നിലനിന്നു, അവരെ വേട്ടയാടിയ ഭരണസംവിധാനങ്ങൾ നിലംപതിച്ചു.
ഇത്തരത്തിൽ, പരതന്ത്ര്യത്തിന്റെയും, മരണത്തിന്റെയും കയ്പുനീർ നുണഞ്ഞ എഴുത്തിന്റെ സുഹൃത്തുക്കൾക്കായി NOVEMBER 15 ആം തിയതി, തടവിലാക്കപ്പെട്ട എഴുത്തുകാരന്റെ ദിവസം അഥവാ DAY OF THE IMPRISONED WRITER ആചരിക്കപ്പെടുന്നു. ഇന്ന് NOVEMBER 15 .
അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അടിസ്ഥാന മനുഷ്യഅവകാശത്തെ അടിച്ചമർത്തുന്നതിനെ ചെറുക്കുകയും വിവരങ്ങൾ നൽകാനുള്ള അവരുടെ അവകാശത്തിനെതിരെ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ നിലകൊള്ളുകയും ചെയ്യുന്ന എഴുത്തുകാരെ അംഗീകരിക്കാനും പിന്തുണയ്ക്കാനും ഉദ്ദേശിച്ചുള്ള വാർഷിക, അന്തർദ്ദേശീയ ദിനമാണ് തടവിലാക്കപ്പെട്ട എഴുത്തുകാരന്റെ ദിനം. 1981-ൽ ഇന്റർനാഷണൽ പെന്നിന്റെ റൈറ്റേഴ്സ് ഇൻ പ്രിസൺ കമ്മിറ്റിയാണ് ഇത് ആരംഭിച്ചത്.
പീഡിപ്പിക്കപ്പെട്ട എഴുത്തുകാരെ ക്കുറിച്ചുള്ള പൊതുജനത്തിന്റെ അവബോധം വർദ്ധിപ്പിക്കുന്നതിന് പുറമേ, തടവിലാക്കപ്പെട്ട നിരവധി എഴുത്തുകാരിലേക്കും അവരുടെ വ്യക്തിഗത സാഹചര്യങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാൻ PEN തടവിലാക്കപ്പെട്ട എഴുത്തുകാരന്റെ ദിവസം ആചരിക്കുന്നു. അനുസ്മരണത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഓരോ എഴുത്തുകാരും ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ളവരാണ്. സീന്തം രക്തവും, സ്വാതന്ത്ര്യവും ഒഴുക്കി, എഴുത്തുകാർ എഴുതിയത് സർക്കാരുകൾക്കോ മറ്റ് സ്ഥാപനങ്ങൾക്കോ ഭീഷണിയാണെന്ന് തോന്നുമ്പോൾ സംഭവിക്കുന്ന അടിച്ചമർത്തൽ സാഹചര്യങ്ങളെ ഈ ദിവസം അനുസ്മരിക്കുകയും, ജനങ്ങളിലെത്തിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. കഴിഞ്ഞവർഷം ഈ ദിനത്തിന് ശേഷം കൊല്ലപ്പെട്ട എല്ലാ എഴുത്തുകാരെയും അനുസ്മരിക്കാനും ഈ ദിവസം ശ്രദ്ധ ചെലുത്തുന്നു.
ഇവരുടെ പേനയും, അതിൽ നിന്നൊഴുകിയ വാക്കുകളും മനുഷ്യനന്മയുടെ സ്വാതന്ത്ര്യത്തിനും, സ്വാച്ഛമായ ജീവിതത്തിനും വേണ്ടിയായിരുന്നു. നമ്മുക്ക് വേണ്ടി പേന ചലിപ്പിച്ച, അതുമൂലം തടവിലാക്കപ്പെട്ട, ക്രൂരമായ പീഡനകൾക്കു വിധേയരായ, കൊല്ലപ്പെട്ട, ഓരോ എഴുത്തുകാരന്റെയും ഇച്ഛാശക്തിയ്ക്ക് മുന്നിൽ COMRADE MEDIA ശിരസ്സു നമിക്കുന്നു. അവരുടെ ധീരതയെ അഭിവാദ്യം ചെയ്യുന്നു. അനുസ്മരിക്കുന്നു.
留言