top of page

NOVEMBER 16 | സഹിഷ്ണുതയ്ക്കുള്ള അന്താരാഷ്ട്ര ദിനം | INTERNATIONAL DAY OF TOLERANCE

സംസ്കാരങ്ങള്ക്കും ജനങ്ങള്ക്കുമിടയില് പരസ്പരധാരണ വളര്ത്തി ക്കൊണ്ട് സഹിഷ്ണുത ശക്തിപ്പെടുത്തുന്നതിന് ഐക്യരാഷ്ട്രസഭ പ്രതിജ്ഞാബദ്ധമാണ്. വർദ്ധിച്ചുവരുന്ന അക്രമ തീവ്രവാദത്തിന്റെയും, മനുഷ്യജീവനോടുള്ള മൗലികമായ അവഗണനയുടെയും, വർദ്ധിച്ചുവരുന്ന സംഘട്ടനങ്ങളുടെയും ഈ കാലഘട്ടത്തിൽ വ്യക്തികൾക്കും, പ്രസ്ഥാനങ്ങൾക്കും രാഷ്ട്രങ്ങൾക്കും ഇടയിൽ സഹിഷ്ണുത വർധിപ്പിക്കേണ്ടത്, ഇന്നിന്റെ ആവശ്യമാണ്. ഈ അനിവാര്യതയ്ക്ക് ഐക്യരാഷ്ട്രസഭ ചാർട്ടറും ( United Nations Charter ) അതുപോലെ തന്നെ സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനവും (Universal Declaration of Human Rights ), വളരെയേറെ പ്രാധാന്യം കല്പിക്കുന്നുണ്ട്.





1996-ൽ യുഎൻ ജനറൽ അസംബ്ലി, നവംബർ 16 ന് സഹിഷ്ണുതയ്ക്കുള്ള അന്താരാഷ്ട്ര ദിനം (International Day of Tolerance ) ആചരിക്കണമെന്ന് യുഎൻ അംഗരാജ്യങ്ങളോട് അഭ്യർത്ഥിച്ചു. 1993-ൽ യുനെസ്കോയുടെ മുൻകൈയിൽ യുഎൻ ജനറൽ അസംബ്ലി പ്രഖ്യാപിച്ച ഐക്യരാഷ്ട്രസഭയുടെ സഹിഷ്ണുതാ വർഷത്തിന്റെ തുടർന്നുള്ള നടപടിയായാണ്, നവംബർ 16, International Day of Tolerance ആയി ആചരിക്കാൻ തീരുമാനിക്കപ്പെടട്ടതു.


ഇന്ന് NOVEMBER 16 , സഹിഷ്ണുതയ്ക്കുള്ള അന്താരാഷ്ട്ര ദിനം (International Day of Tolerence )


1995-ൽ ഐക്യരാഷ്ട്രസഭയുടെ സഹിഷ്ണുതാ വർഷവും മഹാത്മാഗാന്ധിയുടെ 125-ാം ജന്മവാർഷികവും ആഘോഷിക്കുന്നതിന് യുനെസ്കോ സഹിഷ്ണുതയുടെയും അഹിംസയുടെയും പ്രോത്സാഹനത്തിനായി ഒരു അവാർഡിന് രൂപം നൽകി. സഹിഷ്ണുതയുടെയും അഹിംസയുടെയും പ്രോത്സാഹനത്തിനുള്ള UNSECO - MADANJEET SINGH സമ്മാനം സഹിഷ്ണുതയുടെയും അഹിംസയുടെയും ആശയങ്ങളെയും അന്തസത്തയെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്രീയ, കലാ, സാംസ്കാരിക, ആശയവിനിമയ മേഖലകളിലെ സുപ്രധാന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി അങ്ങനെ പ്രഖ്യാപിക്കപെട്ടതാണ്.


നവംബർ 16 ലെ അന്താരാഷ്ട്ര സഹിഷ്ണുതാ ദിനത്തിൽ രണ്ടു വർഷത്തിലൊരിക്കൽ, സഹിഷ്ണുതയ്ക്കും അഹിംസയ്ക്കും ഗുണകരവും ഫലപ്രദവുമായ രീതിയിൽ സംഭാവന ചെയ്ത സ്ഥാപനങ്ങൾക്കോ സംഘടനകൾക്കോ വ്യക്തികൾക്കോ ഈ അവാർഡ് നൽകി വരുന്നു.


1995 നവംബർ 16-ന് അതിന്റെ അമ്പതാം വാർഷികത്തിനായി യുനെസ്കോയിലെ അംഗരാജ്യങ്ങൾ സഹിഷ്ണുതയെക്കുറിച്ചുള്ള തത്ത്വങ്ങളുടെ പ്രഖ്യാപനം ( Declaration of Principles on Tolerance) സ്വീകരിച്ചു. നമ്മുടെ ലോക സംസ് കാരങ്ങളുടെ സമ്പന്നമായ വൈവിധ്യത്തെയും, നമ്മുടെ ആവിഷ് കാര രൂപങ്ങളെയും, മനുഷ്യത്വത്തിന്റെ ഗുണങ്ങളെയും, ബഹുമാനതോടും, മതിപ്പോടും, സഹോദര്യത്തോടും, സ്നേഹത്തോടും കാണുന്നതിനെയാണ് സഹിഷ്ണത എന്ന് ഈ പ്രഖ്യാപനം, അസന്നിഗ്ധമായി പറയുന്നു.


ഈ ദിനത്തിൽ, നാം ഭാരതീയർ, അൽപനേരം, നമ്മുടെ ചുറ്റും സംഭവിക്കുന്ന, കഴിഞ്ഞ കുറച്ചു കാലമായി സംഭവിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിഗതികളിലേക്കു ഒന്ന് തിരിഞ്ഞു നോക്കുന്നത് നല്ലതായിരിക്കും. നാനാത്വത്തിൽ ഏകത്വം എന്ന് തലയുയർത്തി പറയുകയും, അതിന്റെ അന്തസത്തയോട് നീതിപുലർത്താതിരിക്കുകയും ചെയ്യുന്ന ഒരു ജനസമൂഹമായി മാറുന്നില്ല നമ്മൾ എന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മതത്തിന്റെയും, ജാതിയുടെയും, രാഷ്ട്രീയത്തിന്റയും പേരിൽ നാം നശ്ശിപ്പിച്ചു കൊണ്ടിരിക്കുന്നത്, ഒരിക്കൽ ലോകമെമ്പാടും പുകൾ കേട്ട ആർഷഭാരതസംസ്കാരം എന്ന സഹിഷ്ണതയിലും സഹവർത്തിത്വത്തിലും, സഹോദര്യത്തിലും ഊന്നി കെട്ടിപ്പടുത്ത ഒരു നാടിൻറെ ശ്വാസത്തെയാണ്.


ഈ അന്താരാഷ്ട്ര സഹിഷ്ണത ദിനത്തിൽ, നമുക്ക് ഒരിത്തിരി നേരം മാറ്റിവയ്ക്കാം. സഹിഷ്ണുതയ്ക്കു പേരുകേട്ട ഈ സംസ്കാരത്തെ പാട്ടി പഠിക്കാനും, പ്രവർത്തികമാക്കുവാനും, പറ്റുമെങ്കിൽ, പ്രചരിപ്പിക്കുവാനും. എല്ലാ പ്രേക്ഷകർക്കും, COMRADE MEDIA യുടെ സഹിഷ്ണുത ദിന ആശംസകൾ


മനുഷ്യര് സ്വാഭാവികമായും വൈവിധ്യമുള്ളവരാണ്. സഹിഷ്ണുതയ്ക്ക് മാത്രമേ ലോകത്തിന്റെ എല്ലാ മേഖലയിലും സമ്മിശ്ര സമൂഹങ്ങളുടെ നിലനിൽപ്പ് ഉറപ്പാക്കാൻ കഴിയൂ.

10 views0 comments

Comments


bottom of page