പുസ്തകപ്രകാശനം - ദി ലാന്റേൺ | സാഹിതി ഇന്റർനാഷണൽ
സാഹിതി ഇന്റർനാഷനലിന്റെ 798 ആമത്തെ പുസ്തക പ്രകാശനം പട്ടം മേജർ ആർച് ബിഷപ്പ് ഹൗസിൽ വച്ച് 2022 മാർച്ച് 3 മണിക്ക് നടക്കുകയുണ്ടായി. ഫാദർ ഡോക്ടർ ജോൺ സി സി രചിച്ച 75 കവിതകളുടെ സമാഹാരമായ ദി ലാന്റേൺ ആണ് പ്രകാശനം ചെയ്തത്. ബഹുമാനപെട്ട തുറമുഖ മ്യൂസിയം വകുപ്പ് മന്ത്രി ശ്രി അഹമ്മദ് ദേവർകോവിൽ പുസ്തകപ്രകാശനം നടത്തി. പ്രൗഢഗംഭീരമായ ചടങ്ങിന് കാർഡിനാൾ ബസേലിയസ് ക്ലിമീസ് കത്തോലിക്കാ ബാവ അധ്യക്ഷത വഹിച്ചു.
മുൻ ചീഫ് സെക്രട്ടറി ശ്രീമതി ലിസി ജേക്കബ്, ദീപിക മാനേജിങ് ഡയറക്ടർ ഫാദർ മാത്യു ചന്ദ്രകുന്നേൽ എന്നിവർ വിശിഷ്ടാതിഥികളിയിരുന്നു. ദീപിക ചീഫ് എഡിറ്റർ റെവേറെന്റ് ഡോക്ടർ ജോർജ് കുടിലിൽ, രാഷ്ട്രദീപിക ചെയർമാൻ ഡോക്ടർ ഫ്രാസിസ് ക്ളീറ്റസ്, ദീപിക CEO യും, എഴുത്തുകാരനും, ധി ലാന്റേൺ എന്ന കവിത സമാഹാരത്തിന്റെ രചയിതാവുമായ ഫാദർ ഡോക്ടർ ജോൺ സി സി, സാഹിതി പബ്ലിക്കേഷൻസ് ജനറൽ എഡിറ്റർ, ബിന്നി സാഹിതി എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
Comments