കോമ്രേഡ് മീഡിയ ശ്രീ ടീക്കാറാം മീണാ IAS മായി നടത്തിയ അഭിമുഖം
ഇന്ത്യൻ സിവിൽ സർവീസിൻറെ സമാനതകളില്ലാത്തതും ആദർശത്തിന്റെയും നീതിയുടെയും ഒരു മുഖമാണ് ടീക്കാറം മീണ എന്ന വ്യക്തിയിലൂടെ കേരളസമൂഹം കണ്ടത്.
രാജസ്ഥാനിൽ നിന്നും കേരളത്തിൽ വന്നു കേരളത്തിലെ ജനങ്ങളുടെ മുഴുവൻ ആദരവ് പിടിച്ചു പറ്റിയ ടീക്കാറാം മീണ 2022 ഫെബ്രുവരി 28 ന് സർവീസിൽ നിന്നും ഔദ്യോഗികമായി വിരമിച്ചു
മലയാളഭാഷ ശ്രേഷ്ഠമായി കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് കഴിയുന്നത് അദ്ദേഹത്തെ ഒരു വേറിട്ട വ്യക്തിത്വത്തിന് ഉടമയാക്കുന്നു.
ചീഫ് ഇലക്ടറൽ ഓഫീസർ എന്ന നിലയിലുള്ള അദ്ദേഹത്തിൻറെ നീതി പൂർവ്വമായ സമീപനങ്ങൾ നമ്മൾ അനുഭവിച്ചറിഞ്ഞതാണ്.
അദ്ദേഹത്തിൻറെ മുന്നിൽ എല്ലാവരും തുല്യരാണ്. പീപ്പിൾസ് കളക്ടർ എന്നാണ് തൃശൂർ ജില്ലക്കാർ അദ്ദേഹത്തെ വിളിച്ചിരുന്നത്
കഴിഞ്ഞ 35 വർഷക്കാലം കേരളത്തിൽ സിവിൽ സർവീസ് സേവനം അനുഷ്ടിച്ച
നമ്മുടെ പ്രിയപ്പെട്ട ടീക്കാറാം മീണ സാറിന് കോമ്രേഡ് മീഡിയായുടെ ഭാവുകങ്ങൾ. കോമേഡ് മീഡിയക്ക് വേണ്ടി ശ്രീ അജയകുമാർ jyothirgamaya നടത്തിയ മാധ്യമ അഭിമുഖം കോമ്രേഡ് മീഡിയയിൽ ഉടൻ പ്രക്ഷേപണം ചെയ്യുന്നു
https://www.youtube.com/channel/UC9cwu3ja-a76RRo66Z5A-xA?sub_confirmation=1
Comments