NOVEMBER 19 | NATIONAL INTEGRATION DAY | ദേശീയോദ്ഗ്രഥന ദിനം
നവംബർ 19 ലെ ദേശീയോദ്ഗ്രഥന ദിനം അഥവാ NATIONAL INTEGRATION DAY, ക്വാമി ഏകതാ ദിവസ് എന്നും അറിയപ്പെടുന്നു. രാജ്യത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തെ അനുസ്മരിക്കുന്ന ദിനമാണ് NATIONAL INTEGRATION DAY. ഇന്ന് നവംബർ 19. ഇന്ത്യയിലുടനീളമുള്ള സ്കൂളുകളും കോളേജുകളും സർവകലാശാലകളും ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തെയും രാജ്യത്തെ തന്നെ മാറ്റിമറിച്ച വിപ്ലവകാരങ്ങളായ തീരുമാനങ്ങളെയും അനുസ്മരിക്കുന്നു. വംശമോ മതമോ പരിഗണിക്കാതെ ഐക്യത്തിന്റെയും സംയോജനത്തിന്റെ പ്രാധാന്യത്തെയും ഓർമപെടുത്തുന്നതാണ് ഈ ദിനം.
നമ്മുടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ, സമാധാനവും ഐക്യവും സംയോജനവും പ്രോത്സാഹിപ്പിക്കുന്ന ദിവസമാണ് ദേശീയോദ്ഗ്രഥന ദിനം. 1966-ൽ ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി മാറിയ ഗാന്ധി തുടർച്ചയായി 11 വർഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. രാജ്യത്ത് ജനാധിപത്യ ഘടനയും സോഷ്യലിസ്റ്റ് പാരമ്പര്യവും ശക്തിപ്പെടുത്തുന്നതിൽ അവർ വഹിച്ച പങ്കു സ്തുത്യര്ഹമാണ്. 1971-ൽ പാകിസ്ഥാനുമായുള്ള യുദ്ധത്തിൽ ഇന്ത്യ വിജയിച്ചപ്പോൾ, ഇന്ത്യയുടെ ഉരുക്കു വനിതാ എന്നറിയപ്പെടുന്ന ഇന്ദിരാ തന്നെയായിരുന്നു പ്രധാനമന്ത്രി.1977-ൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും, ,1980-ൽ വീണ്ടും ഇന്ദിര ഗാന്ധി, ഇന്ത്യയുടെ പ്രധാനമന്ത്രിയിൽ. 1984-ൽ സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ്, ഇന്ദിര ഗാന്ധി വീരമൃത്യു വരിച്ചു.
ജവഹർലാൽ നെഹ്രുവിന്റെ ഒരേയൊരു മകളായിരുന്ന ഇന്ദിര 1947 മുതൽ 1964 വരെ അനൗദ്യോഗികമായി പിതാവിന്റെ ഉപദേശകസംഘത്തിന്റെ മുഖ്യചുമതല വഹിച്ചിരുന്നു. 1959-60-ൽ നെഹ്രുവിന്റെ പരോക്ഷ പിന്തുണയോടെ ഇന്ദിര ഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു.ഇതോടെ ഇന്ദിരയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന് പലരും ധരിച്ചു. എന്നാൽ ബന്ധുത്വരാഷ്ട്രീയത്തിന് എതിരായിരുന്ന നെഹ്രു ഇന്ദിരയെ തന്റെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നില്ല. നെഹ്രുവിന്റെ ഏറ്റവുമടുത്ത സഹായിയായി നിന്ന് ഭരണത്തിന്റെ സർവമേഖലകളും വശത്താക്കാൻ ഇന്ദിര ഈ അവസരം വിനിയോഗിച്ചു.ഭരണത്തിൽ അവരുടെ സ്വാധീനം വളരെ പ്രകടമായിരുന്നു. നെഹ്റുവിന്റെ മരണ ശേഷം ലാൽബഹാദൂർ ശാസ്ത്രി മന്ത്രിസഭയിൽ ഒരു കേന്ദ്രമന്ത്രിയായി ഇന്ദിര ചുമതലയേറ്റു. 1966 ൽ ലാൽ ബഹാദൂർ ശാസ്ത്രിക്കു ശേഷം ഇന്ത്യയുടെ അഞ്ചാമത് പ്രധാനമന്ത്രിയും, ആദ്യത്തെ വനിതാപ്രധാനമന്ത്രിയുമായി ഇവർ സ്ഥാനമേറ്റെടുത്തു. ഭരണരംഗത്ത് ഇന്ദിര തികഞ്ഞ പാടവം പ്രകടിപ്പിച്ചു. ഹിന്ദി ഔദ്യോഗിക ഭാഷയാക്കിയതുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദി വിരുദ്ധ കലാപം ശക്തിപ്രാപിച്ചപ്പോൾ അനുരഞ്ജന ദൌത്യവുമായി ഇന്ദിരയെത്തി.[20] കൂടൂതലും നിരക്ഷരരായ ജനങ്ങളുള്ള ഇന്ത്യയിൽ സാധാരണ ജനങ്ങളിലേക്ക് വാർത്തകൾ എത്തി ചേരുന്നത് റേഡിയോയിലൂടെയും ടെലിവിഷനുകളിലൂടെയുമാണെന്ന് മനസ്സിലാക്കിയ ഇന്ദിര ചെലവു കുറഞ്ഞ റേഡിയോ നിർമ്മിച്ച് ജനങ്ങളിലേക്കെത്തിക്കാനുള്ള പദ്ധതിക്കു രൂപം കൊടുത്തു. ഒരു പ്രധാനമന്ത്രി എന്ന നിലയിൽ അധികാരകേന്ദ്രീകരണത്തിന്റേയും, കർക്കശമായ പെരുമാറ്റത്തിന്റേയും ഒരു പ്രതീകമായിരുന്നു ഇന്ദിര. കിഴക്കൻ പാകിസ്താന്റെ സ്വാതന്ത്ര്യസമരത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പാകിസ്താനുമായി യുദ്ധത്തിലേർപ്പെട്ട ഇന്ദിര, യുദ്ധത്തിൽ ഇന്ത്യ വിജയിച്ചതോടെ ബംഗ്ലാദേശ് രൂപീകരണത്തിന് കാരണമായി. ഇന്ദിരയുടെ ഭരണകാലത്ത് ഇന്ത്യ, ദക്ഷിണേഷ്യയിലെ ഒരു പ്രധാന ശക്തിയായി വളർന്നു. ഇന്ത്യ സാമ്പത്തികവും, രാഷ്ട്രീയവും, സൈനികവുമായി അഭൂതപൂർവ്വമായ വളർച്ച കൈവരിക്കുകയുണ്ടായി.
ഇന്ദിരാ ഗാന്ധിയുടെ ഭരണപരിഷ്കാരങ്ങളിൽ വളരെ പ്രധാനപ്പെട്ടതെന്ന് എടുത്തു പറയാവുന്ന ഒന്നാണ് വാണിജ്യബാങ്കുകളുടെ ദേശസാൽക്കരണം.സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലായിരുന്നു ഇന്ത്യയിലെ ബാങ്കിംഗ് മേഖല അതുവരെ. മുൻഗണന കിട്ടേണ്ട പല മേഖലകളെയും അവഗണിച്ച് സ്വകാര്യ നിക്ഷേപങ്ങൾക്കാണ് ഉടമകൾ താൽപര്യം കാണിച്ചിരുന്നത്. ഇതു മൂലം, സാധാരണജനങ്ങൾക്ക് ബാങ്കിംഗ് എന്നത് ഒരു സ്വപ്നമായെങ്കിലും അവശേഷിച്ചു. ഇന്ദിര ബാങ്കുകൾ ദേശസാൽക്കരിക്കുന്നതിനുള്ള ഒരു പദ്ധതി അവതരിപ്പിച്ചു.സ്വകാര്യ ബാങ്കുകളുടെ ചൂഷണത്തിനു വിധേയരായിരുന്ന സാധാരണ ജനങ്ങൾ ഈ നടപടി സ്വാഗതം ചെയ്തു. പതിനാല് വാണിജ്യ ബാങ്കുൾ ഇന്ദിരാ സർക്കാർ ദേശസാൽക്കരിച്ചു. ദേശസാൽക്കരണ പ്രക്രിയ ബാംങ്കിംഗ് രംഗത്ത് അഭൂതപൂർവ്വമായ മാറ്റമാണ് വരുത്തിയത്.
ആണവപദ്ധതിയിൽ ജവഹർലാൽ നെഹ്രുവിന്റെ പാത പിന്തുടരുകയാണ് ഇന്ദിര ചെയ്തത്. ചൈന ആണവപരീക്ഷണം നടത്തിയതിനു തൊട്ടുപിന്നാലെ ഇന്ദിര ഇന്ത്യയുടെ ആണവപദ്ധതിക്ക് അനുമതി നൽകുകയായിരുന്നു. ആണവശക്തി ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയെ എത്തിക്കുക വഴി രാജ്യത്തിന്റെ സുരക്ഷയേയും, സ്ഥിരതതേയും കാത്തു സൂക്ഷിക്കുക എന്നതായിരുന്നു ഇന്ദിരയുടെ ലക്ഷ്യം. 1974 ൽ ഇന്ത്യ ആണവപരീക്ഷണം നടത്താൻ സജ്ജമായി എന്ന് ഡോക്ടർ.രാജാരാമണ്ണ ഇന്ദിരയെ അറിയിച്ചു. രാജസ്ഥാനിലെ പൊക്രാൻ മരുഭൂമിയിൽ ഇന്ത്യ വിജയകരമായ ആണവ പരീക്ഷണം നടത്തി.
1960-ൽ തുടക്കം കുറിച്ച കാർഷിക മേഖലയിലെ പ്രത്യേക പരിഷ്കാരങ്ങളും ഗവേഷണങ്ങളും ഇന്ത്യയിലെ കടുത്ത ഭക്ഷ്യ ദുർലഭതയെ മാറ്റി ഇന്ത്യയെ മിച്ചധാന്യം ഉല്പാദിപ്പിക്കുന്ന ഒരു രാജ്യമാക്കി മാറ്റി. രാജ്യത്തിന്റെ ആവശ്യങ്ങൾ കഴിഞ്ഞു വരുന്ന അധിക ധാന്യങ്ങൾ ഇന്ത്യ കയറ്റുമതി ചെയ്തുതുടങ്ങി. ഹരിതവിപ്ലവം എന്നറിയപ്പെട്ട ഈ നീക്കങ്ങളുടെ ഫലമായി കാർഷിക വിളകളുടെ വൈവിധ്യവൽകരണവും ഈ കാലയളവിൽ നടന്നു.1978/79 കാലഘട്ടത്തിൽ 131 ദശലക്ഷണം ടൺ വിളയാണ് ഇന്ത്യ ഉൽപാദിപ്പിച്ചത്. ഹരിതവിപ്ലവം കാർഷികമേഖലയിൽ മാത്രമല്ല, കാർഷിക മേഖലക്കായുള്ള ഉപകരണങ്ങൾ നിർമ്മിക്കുന്ന മേഖലകളിലും തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.
ഇതേ സമയം നടന്ന ധവളവിപ്ലവം രാജ്യത്തിന്റെ പാലുൽപാദനം ഗണ്യമായി വർദ്ധിപ്പിച്ചു. രാജ്യത്തെ കുട്ടികളിലെ പോഷകാഹാരക്കുറവ് ഒരു വലിയ അളവു വരെ കുറക്കുന്നതിന് ധവളവിപ്ലവം കൊണ്ടു സാധിച്ചു. നാഷണൽ ഡെയറി ഡെവലപ്പ്മെന്റ് ബോർഡിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ഈ പദ്ധതി പാലുൽപ്പാദനരംഗത്ത് വൻ കുതിച്ചു ചാട്ടം തന്നെ കൊണ്ടുവന്നു.
ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്ന നടപടിയുടെ പരിണതഫലമായി, സിഖ് വംശജരുടെ അപ്രീതിക്കു പാത്രമായിത്തീർന്ന അവർ 31 ഒക്ടോബർ 1984 ന് സിഖ് വംശജരായ തന്റെ തന്നെ സുരക്ഷാഉദ്യോഗസ്ഥരുടെ വെടിയേറ്റ് മൃതിയടഞ്ഞു. ആയിരം കൊല്ലങ്ങൾക്കിടെ ജീവിച്ച ശ്രേഷ്ഠയായ വനിതയെ കണ്ടെത്താനായി ബി.ബി.സി നടത്തിയ തിരഞ്ഞെടുപ്പിൽ ഒന്നാമതെത്തിയത് ഇന്ദിരാഗാന്ധിയായിരുന്നു.ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി, മേരി ക്യൂറി, മദർ തെരേസ എന്നിവരെ പിൻതള്ളിയാണ് ഇന്ദിര ഈ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യ കണ്ട ഏറ്റവും ആർജ്ജവമുള്ള പ്രധാനമന്ത്രി തന്നെയായിരുന്നു ഇന്ദിരാ ഗാന്ധി. ദേശീയോദ്ഗ്രഥന ദിനമായി തിരഞ്ഞെടുക്കാൻ ഇന്ദിരാ ഗാന്ധിയുടെ ജന്മദിനത്തിലും നല്ല ഒരു ദിനമുണ്ടെന്നു തോന്നുന്നില്ല. ഇന്ദിരാ ഗാന്ധി യുടെ ഓർമ്മക്ക് മുന്നിൽ ശിരസ്സു നമിച്ചു കൊണ്ട്, എല്ലാ ഭാരതീയർക്കും, COMRADE MEDIA യുടെ ദേശീയോദ്ഗ്രഥന ദിനാശംസകൾ
Commenti