top of page
Writer's pictureProf John Kurakar

ശബ്ദമലിനീകരണം -നിശ്ശബ്ദ കൊലയാളി

നിശ്ശബ്ദ കൊലയാളിയായി മാറിയിരിക്കുകയാണ് ശബ്ദമലിനീകരണം. അമിതവും സ്ഥിരമായിട്ടുമുള്ള ശബ്ദം ഗർഭസ്ഥശിശുവിൽത്തുടങ്ങി വയോധികർക്കുവരെ കേൾവിക്കുറവിനോടൊപ്പം ഹൃദയം, തലച്ചോറ്, രക്തസമ്മർദം, പ്രമേഹം തുടങ്ങി ഒട്ടനവധി പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.മനുഷ്യന്റെയോ, മൃഗത്തിന്റെയോ, യന്ത്രസാമഗ്രികളുടെയോ പ്രവർത്തനത്താൽ സൃഷ്ടിക്കപ്പെടുന്നതും മനുഷ്യന്റെയോ മറ്റുജീവികളുടെയോ സ്വൈരജീവിതത്തെ അഥവാ സംതുലനാവസ്ഥയെ താളംതെറ്റിക്കുന്നതുമായ അമിതവും അസഹ്യവുമായ ശബ്ദത്തെയാണ് ശബ്ദമലിനീകരണം എന്നു വിശേഷിപ്പിക്കുന്നത്. വാഹനങ്ങളിൽ വിമാനം, തീവണ്ടി മുതലയാവയിൽ നിന്നുമുള്ള ശബ്ദം, യന്ത്രസാമഗ്രികൾ, ഉച്ചഭാഷണികൾ തുടങ്ങിയവയുടെ പ്രവർത്തനം മൂലമുണ്ടാകുന്ന ശബ്ദം തുടങ്ങി, ശബ്ദമലിനീകരണത്തിന്റെ സ്രോതസ്സുകൾ നിരവധിയാണ്.

നാഡീ-ഞരമ്പുകൾ ഹൃദയം തുടങ്ങിയ മനുഷ്യാവയവങ്ങൾക്ക് ക്ഷതംമേൽക്കുന്നതിനും മാനസിക പിരിമുറുക്കത്തിനും കേൾവിശേഷി നഷ്ടപ്പെടലിനും ശബ്ദമലിനീകരണം വഴിവെയ്കും. ഉച്ചഭാഷിണി ശല്യത്തിനെതിരെ വ്യക്തമായ നിയമം സുപ്രീം കോടതി Noise pollution rules 2000 എന്ന പേരിൽ 20 വർഷം മുൻപെ പുറപ്പെടുവിച്ചിട്ടുണ്ട്. സുപ്രീം കോടതി നിരോധിച്ച കോളാംബി ഉച്ചഭാഷിണി യാതൊരു കാരണവശാലും ആരാധനാലങ്ങളിലുൾപടെ ഉപയോഗിക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്. എന്ന് മാത്രമല്ല സാധാരണ Box type ഉച്ചഭാഷിണി 55 dB sound level ൽ (2 എണ്ണം മാത്രം) മറ്റുള്ളവർക്ക് ശല്യമാകാതെ ഉപയോഗിക്കണം എന്നും പറഞ്ഞിട്ടുണ്ട്. സുപ്രിം കോടതി ഉത്തരവുകളെ പറ്റി പൊതുജനങ്ങൾക്ക് അറിവില്ല. അത് കാരണം ഈ നിയമ വിരുദ്ധ പ്രവൃത്തി പോലീസ് സ്റ്റേഷൻ ലെവലിൽ ഉള്ള ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ ഇപ്പോഴും തുടർന്ന് പോകുന്നു.


തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മൂന്ന് നഗരങ്ങളിലും ശബ്ദമലിനീകരണ (ക്രമീകരണവും നിയന്ത്രണവും) ചട്ടങ്ങള് അനുസരിച്ച് അനുവദനീയമായ ഡെസിബലിനു മുകളിലാണ് ശബ്ദമുണ്ടാവുന്നതെന്ന് പഠനത്തില് പറയുന്നു. കച്ചവട മേഖലലകളില് പകല് നേരം പരമാവധി 65 ഡെസിബല്, രാത്രിയില് 55 ഡെസിബല്, താമസ മേഖലകളില് പകല് 55, രാത്രിയില് 45, നിശബ്ദ മേഖലയില് പകല് 50, രാത്രി 40 എന്നിങ്ങനെയാണ് ശബ്ദപരിധി കണക്കാക്കിയിട്ടുള്ളത്. ശബ്ദമലിനീകരണത്തിന്റെ ആഘാതം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് ജനസാന്ദ്രത കൂടിയ വലിയ നഗരങ്ങളിലും വലിയ ഫാക്ടറികളുടെ സമീപത്ത് ജിവിക്കുന്നവരിലുമാണ്. ജനസാന്ദ്രതയും ജനപെരുപ്പവും അതിനോടനുബന്ധിച്ച വാഹനപെരുപ്പവും ഇതിന്റെ തീവ്രതകൂട്ടുന്നു. കഴിഞ്ഞ ഒരു വർഷം മാത്രം 30 ലക്ഷത്തിലധികം വാഹനങ്ങൾ നിരത്തിലിറങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. അതിൽ ദേശീയ ശരാശരിയെക്കാൾ മുൻപിലാണ് കേരളം. ഇതിൽ പൊതുഗതാഗതത്തിൽനിന്നുവിട്ട് സ്വകാര്യ സംവിധാനത്തിലേക്കുള്ള മാറ്റം വളരെ പ്രകടമായിട്ടുണ്ട്. 2000-ത്തിൽ 20 ലക്ഷം വാഹനങ്ങൾ ഉണ്ടായിരുന്നത് ഇന്ന് ഒരു കോടിയിലധികമായി. ഈ വാഹനങ്ങളിൽനിന്നുള്ള ശബ്ദമലിനീകരണം തന്നെ അപകടകരമാം വിധത്തിലുള്ളതാണ്.രാഷ്ട്രീയപാർട്ടികളും മതസംഘടനകളും അവരുടെ ആഘോഷങ്ങളിലും കൺവെൻഷനുകളിലും അനാവശ്യ ശബ്ദങ്ങൾ ഒഴിവാക്കി മാതൃക കാണിക്കണം. നിയമലംഘനം നടത്തുന്നവർക്കെതിരേ ജാതിമത രാഷ്ട്രീയ ഭേദമെന്യേ ശിക്ഷാനടപടികൾ എടുക്കാൻ അധികാരികൾ തയാറാകണം .

12 views0 comments

Комментарии


bottom of page