top of page
Writer's picturecomrade media

NOVEMBER 17 | ദേശീയ അപസ്മാര ദിനം | അന്താരാഷ്ട്ര വിദ്യാർത്ഥി ദിനം | ഗിന്നസ് വേൾഡ് റെക്കോർഡ്സ് ദിനം

ദേശീയ അപസ്മാര ദിനം


ELPILEPSY അഥവാ അപസ്മാരം, ഫഹിറ്സിനു കാരണമാകുന്ന ഒരു വിട്ടുമാറാനാ സാധ്യതയില്ലാത്ത എന്നാൽ നിയന്ത്ർഹിക്കാവുന്ന ഒരു രോഗാവസ്ഥയാണ്. മസ്തിഷ്ക കോശങ്ങളായ ന്യൂറോണുകളിൽ പെട്ടെന്നുള്ളതും അമിതവുമായ വൈദ്യുത ഡിസ്ചാർജാണ്‌ അപസ്മാരം എന്ന രോഗാവസ്ഥയ്ക്കുള്ള ഒരു കാരണം. ഏതു സമയത്തും, ഏതു പ്രായത്തിലും, ഈ രോഗാവസ്ഥയുണ്ടാകാം. വ്യക്തികൾക്കനുസരിച്ച്, ഈ രോഗാവസ്ഥയുടെ തീവ്രതയ്ക്കും, സ്വബഹവതിനും മാറ്റം വരാം. 2021 നവംബർ 17 നു, അതായത് ഇന്ന്, നമ്മൾ ദേശീയ അപസ്മാര ദിനമായി (national epilepsy day ) ആയി ആചരിക്കുന്നു. ജനങ്ങൾക്കിടയിൽ, ഈ രോഗാവസ്ഥയെക്കുറിച്ചു ശരിയായ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിനത്തിന്റെ ലക്‌ഷ്യം.

ലോകാരോഗ്യ സംഘടനയുടെ സമീപകാല റിപ്പോർട്ട് പ്രകാരം, ഏകദേശം 50 ദശലക്ഷം ആളുകൾക്ക് ലോകമെമ്പാടും അപസ്മാരമുണ്ട്, ഈ ആളുകളിൽ 80% നിലവിൽ വികസ്വര രാജ്യങ്ങളിലാണ് ജീവിക്കുന്നത്.


രോഗത്തെ കുറിച്ച് ശരിയായ അവബോധം നൽകുന്നതിനും ഈ രോഗം ബാധിച്ച ആളുകളെ സഹായിക്കുന്നതിനും വേണ്ടിയാണ് ദേശീയ അപസ്മാര ദിനം ആചരിക്കുന്നത്. ഈ അവസ്ഥ ചികിത്സിക്കാവുന്നതാണ്, എന്നിരുന്നാലും ഈ രോഗത്തിന്റെ തീവ്രതയും പ്രത്യേകതയും കാരണം ബാധിക്കപ്പെട്ട വരിൽ നാലിൽ മൂന്ന് പേർക്ക് ശരിയായ ചികിത്സ ലഭിക്കുന്നില്ല എന്നാണ് കണക്കുകൾ.


ഏകദേശം 10 ദശലക്ഷം ആളുകൾ ഇന്ത്യയിൽ മാത്രം അപസ്മാരം എന്ന രോഗാവസ്ഥയുള്ളവരാണ്. അപസ്മാരരോഗികളെ ശരിയായ ശ്രദ്ധയോടെയും സ് നേഹത്തോടെയും ചികിത്സിക്കാൻ കഴിയുന്ന തരത്തിൽ മറ്റെല്ലാ ആളുകൾക്കും അവബോധം നൽകുക എന്നതാണ് ഈ ദിവസത്തെ വിഷയം.

----------------------------------------------


അന്താരാഷ്ട്ര വിദ്യാർത്ഥി ദിനം


എല്ലാ വർഷവും നവംബർ 17 നാണ് അന്താരാഷ്ട്ര വിദ്യാർത്ഥി ദിനം ആചരിക്കുന്നത്. ആദ്യ ആഘോഷം 1941 ൽ ലണ്ടനിൽ ഇന്റർനാഷണൽ സ്റ്റുഡന്റ്സ് കൗൺസിലാണ് സംഘടിപ്പിച്ചത്. അതിനു ശേഷം വർഷങ്ങളായി, നിരവധി വിദ്യാർത്ഥി ഗ്രൂപ്പുകളും പ്രസ്ഥാനങ്ങളും ഈ = ദിവസം ഒരു ഔദ്യോഗിക യുഎൻ ആചരണമാക്കാൻ ശ്രമങ്ങൾ നടത്തുന്നു. എന്നാൽ UN ഇതുവരെ അത് അംഗീകരിച്ചിട്ടില്ല.


1939-ൽ ചെക്കോസ്ലോവാക്യയിലെ ജർമ്മൻ അധിനിവേശത്തിൽ ചെക്ക് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതിന്റെ സ്മരണയ്ക്കായിയാണ് യഥാർത്ഥത്തിൽ അന്താരാഷ്ട്ര വിദ്യാർത്ഥി ദിനം സ്ഥാപിതമായത്. 1939 ഒക്ടോബർ 28-ന് വിദ്യാർത്ഥികൾ പ്രാഗിൽ നാസി വിരുദ്ധ പ്രകടനങ്ങൾ നടത്തി. ചാൾസ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായ ജാൻ ഒപ്ലെറ്റൽ നാസി സേനയാൽ മാരകമായി പരിക്കേൽക്കുകയും നവംബർ 11 ന് മരിക്കുകയും ചെയ്തു. നവംബർ 15 ന് ഒപ്ലെറ്റലിന്റെ ശവസംസ്കാരം ഒരു ബഹുജന നാസി വിരുദ്ധ പ്രകടനമായി മാറി. അതോടെ നാസി അധികാരികൾ എല്ലാ ചെക്ക് സർവകലാശാലകളും കോളേജുകളും അടച്ചു. നവംബർ 17 ന് നാസികൾ അവിടുത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ റെയ്ഡ് ചെയ്യുകയും ഒമ്പത് വിദ്യാർത്ഥികളെയും പ്രൊഫസർമാരെയും വധിക്കുകയും 1,200-ലധികം വിദ്യാർത്ഥികളെ കോൺസൻട്രേഷൻ ക്യാമ്പുകളിലേക്ക് അയയ്ക്കുകയും ചെയ്തു.


1941-ൽ നവംബർ 17 ആദ്യമായി അന്താരാഷ്ട്ര വിദ്യാർത്ഥി ദിനമായി ആചരിക്കപ്പെട്ടു. വിദ്യാർത്ഥി രാഷ്ട്രീയ ആക്ടിവിസത്തിന്റെ അന്തർദ്ദേശീയ ആചരണമായിട്ടാണ് ഇത് ആരംഭിച്ചത്, എന്നാൽ നിരവധി സർവകലാശാലകളും വിദ്യാർത്ഥി സംഘടനകളും ഇപ്പോൾ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വൈവിധ്യത്തിന്റെയും ബഹുസ്വരതയുടെയും രാഷ്ട്രീയേതര ആഘോഷമായി ഇതിനെ കണക്കാക്കുന്നു.


-------------------------------------------------------------


ഗിന്നസ് വേൾഡ് റെക്കോർഡ്സ് ദിനം

ഗിന്നസ് വേൾഡ് റെക്കോർഡ്സ് ദിനം എല്ലാ വർഷവും നവംബറിൽ ആഘോഷിക്കുന്നു. ഈ വർഷം ഇന്ന്, നവംബർ 17 നാണു ഈ ദിനം ആചരിക്കപ്പെടുന്നത്‌. "ഗിന്നസ് വേൾഡ് റെക്കോർഡ്സ്" അല്ലെങ്കിൽ GWR , ലോകമെമ്പാടുമുള്ള റെക്കോർഡുകൾ ഉൾക്കൊളിച്ചിരിക്കുന്ന ഒരു ഗ്രന്ഥമാണ്. വസ്തുതകൾ പരിശോധിക്കുന്നതിനും ലോകത്തിലെ ഏറ്റവും മികച്ച നേട്ടങ്ങൾ രേഖപെടുത്തുന്നതിനുമുള്ള ഒരു ഗ്രന്ഥമാണിത്. 100-ലധികം രാജ്യങ്ങളിലും 23 ഭാഷകളിൽ ഈ പുസ്തകം പ്രസിദ്ധീകരിചിരിക്കുന്നു.ഈ ദിനം ആദ്യമായി 2004 നവംബർ 19 ന് ആഘോഷിക്കപ്പെട്ടു. "ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ്" അങ്ങനെ എക്കാലത്തെയും, ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തകമായി മാറി. അതിനുശേഷം, ഇതുവരെ സ്ഥാപിച്ച എല്ലാ ലോക റെക്കോർഡുകളും ബഹുമാനിക്കുന്നതിനും റെക്കോർഡുകൾ തകർക്കുന്നത് തുടരാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി നവംബറിൽ വർഷം തോറും ഈ ദിവസം ആഘോഷിച്ച്‌ വരുന്നു. 1951 നവംബർ 10-ന്, ഗിന്നസ് ബ്രൂവറീസ് മാനേജിംഗ് ഡയറക്ടർ സർ ഹഗ് ബീവർ, അയർലണ്ടിലെ ഒരു ഷൂട്ടിംഗ് പാർട്ടിയിൽ യൂറോപ്പിലെ ഏറ്റവും വേഗതയേറിയ ഗെയിം പക്ഷിയെക്കുറിച്ച് വാഗ്വാദത്തിലേർപ്പെട്ടു. അത് സ്വർണ്ണ പ്ലോവർ ആണോ അതോ ചുവന്ന ഗ്രൂസ് ആണോ എന്ന് അദ്ദേഹത്തിന് ഉറപ്പില്ലായിരുന്നു. ഏതാനും റൗണ്ട്, വാദപ്രതിവാദങ്ങൾക്കുശേഷം, ഈ വസ്തുത സ്ഥിരീകരിക്കാൻ തനിക്ക് പരാമർശിക്കാൻ കഴിയുന്ന ഒരു പുസ്തകവുമില്ലെന്ന് അദ്ദേഹം കണ്ടെത്തി.


ഈ ജിജ്ഞാസ ക്രിസ്റ്റഫർ ചാറ്റവേ എന്ന ഗിന്നസ് ബ്രൂവറീസിലെ മറ്റൊരു ജീവനക്കാരനിൽ താൽപ്പര്യം ജനിപ്പിച്ചു. തുടർന്ന് ലണ്ടനിൽ ഒരു വസ്തുതകൾ കണ്ടെത്തുന്ന ഏജൻസി (fact-finding agency ) ആരംഭിച്ച തന്റെ രണ്ട് സുഹൃത്തുക്കളായ നോറിസ്, റോസ് മക്വിർട്ടർ എന്നിവരെ ശുപാർശ ചെയ്തു. 1954 ഓഗസ്റ്റിൽ, ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സ് സമാഹരിക്കാൻ നോറിസിനെയും റോസ് മക്വിർട്ടറിനെയും ചുമതലപ്പെടുത്തി. അങ്ങനെ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സ് ഓഫീസ് ലണ്ടനിൽ സ്ഥാപിതമായി. 1955 ഓഗസ്റ്റ് 27 ന്, 198 പേജുകളുടെ ആദ്യ പതിപ്പ് പുറത്തിറങ്ങുകയും, ക്രിസ്ത്മസ് ആയപ്പോഴേക്കും, ബ്രിട്ടനിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളിൽ ഒന്നായി മാറുകയും ചെയ്തു. 1956-ൽ, ഇത്, യുണൈറ്റഡ് സ്റ്റേറ്റ്സിൽ ആരംഭിക്കുകയും ഏകദേശം 70,000 കോപ്പികൾ വിൽക്കുകയും ചെയ്തു.


അങ്ങനെ ലോകത്തിലെ എല്ലാ മഹത്തായ നേട്ടങ്ങളും അജ്ഞാത വസ്തുതകളും റെക്കോർഡ് സൂക്ഷിക്കുന്നതിൽ GWR അതിവേഗത്തിൽ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുകയും, അംഗീകരിക്കപ്പെടുകയും ചെയ്തു. 1976-ൽ, നിരവധി ഉജ്ജ്വല റെക്കോർഡുകൾ പ്രദർശിപ്പിക്കുന്നതിനായി യുണൈറ്റഡ് സ്റ്റേറ്റ്സിലെ എമ്പയർ സ്റ്റേറ്റ് ബിൽഡിംഗിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് മ്യൂസിയം തുറന്നു.


അങ്ങനെ, ഒരു ബാറിൽ നിന്ന് (Guinnes breweries ) തുടങ്ങിയ ഒരു വാഗ്വാദം, ഇന്ന് റെക്കോർഡുകളുടെ അവസാനവാക്കായി ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ എത്തിനിൽക്കുന്നു.

10 views0 comments

Comentários


bottom of page