RVVHSS പൂർവ്വവിദ്യാർത്ഥി സംഘടന അനുമോദനവും ആദരവും നടത്തി
RVVHSS വാളകം പൂർവ്വവിദ്യാർത്ഥി സംഘടന അനുമോദനവും ആദരവും നടത്തി .
സ്തുത്യർഹ സേവനത്തിന്, ബഹു.
രാഷ്ട്രപതിയുടെ പോലീസ് മെഡൽ കരസ്ഥമാക്കിയ ശ്രീ കെ എൽ ജോൺകുട്ടി SP ( Principal. PTC Trivandrum), ശ്രീ ബി കൃഷ്ണകുമാർ SP (ട്രാഫിക് ദക്ഷിണമേഖല) എന്നീ രണ്ട് പൂർവ വിദ്യാർത്ഥികളെയാണ് ആദരിച്ചത്.
ഫെബ്രുവരി 17 വ്യാഴാഴ്ച 2 30 PM ന്
സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടനാ പ്രസിഡണ്ട് ശ്രീ സജി ജോണിന്റെ അധ്യക്ഷതയിൽ , സംഘടനാ സെക്രട്ടറി ശ്രീ ആർ ചന്ദ്രമോഹൻ സ്വാഗത പ്രസംഗം
നടത്തി ആരംഭിച്ച ചടങ്ങ് ബഹുമാനപ്പെട്ട പത്തനാപുരം എംഎൽഎയും സ്കൂൾ മാനേജറുമായ ശ്രീ കെ ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജേതാക്കൾക്ക് ഉപഹാരങ്ങളും നൽകി.
വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ശ്രീ ടി പി കുഞ്ഞുമോൻ ,ഹെഡ്മിസ്ട്രസ്
ശ്രീ കെ ആർ ഗീത, PTA പ്രസിഡണ്ട്
അഡ്വക്കേറ്റ് ജി ശ്യാം കുമാർ , സംഘടനാ വൈസ് പ്രസിഡണ്ട് ശ്രീ അജയ കുമാർ , ജോയിൻറ് സെക്രട്ടറി ശ്രീ മുരളീധരൻപിള്ള , പൂർവ വിദ്യാർത്ഥി പ്രതിനിധി ശ്രീ എം ജി ശ്രീകുമാർ , ട്രഷറർ ശ്രീ ആർ കെ അരുൺ എന്നിവർ ആശംസകൾ നടത്തി.
Comrade News
തിരുവനന്തപുരം
Comments