സാഹിതി ലളിതാംബിക അന്തർജനം പുരസ്കാരം സലിൻ മാങ്കുഴിക്ക്
സാഹിതി ലളിതാംബിക അന്തർജനം പുരസ്കാരംസലിൻ മാങ്കുഴിക്ക്
സലിൻ മാങ്കുഴി
ഇക്കൊല്ലത്തെ സാഹിതി ലളിതാംബിക പുരസ്കാരത്തിന് പ്രമുഖ കഥാകൃത്ത്
സലിൻ മാങ്കുഴി അർഹനായി.
ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച പത U/A എന്ന കഥാ സമാഹാരമാണ് അവാർഡിന് അർഹമായത്.
50001 രൂപയും പ്രശംസാപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം
പബ്ലിക്ക് റിലേഷൻസ് വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ ആയ സലിൻ മാങ്കുഴി മൂന്ന് തിരക്കഥകളും രണ്ട് കഥാസമാഹാരവും രചിച്ചിട്ടുണ്ട്.
ലളിതാംബിക അന്തർജനത്തിൻ്റെ ജന്മദിനമായ മാർച്ച് 30ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാര ദാനം നടത്തുമെന്ന് സാഹിതി സെക്രട്ടറി ജനറൽ ബിന്നി സാഹിതി അറിയിച്ചു.
കോമ്രേഡ് ന്യൂസ്
തിരുവനന്തപുരം
Commentaires