സാഹിതി കോമ്രേഡ് ഗവേഷണ കേന്ദ്രത്തിന് പുസ്തകങ്ങൾ സംഭാവന ചെയ്ത് ടിക്കാറാം മീണ
തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കോമ്രേഡ് ഗവേഷണ കേന്ദ്രത്തിന് മുൻ സിവിൽ സപ്ലൈസ് സെക്രട്ടറി ടിക്കാറാം മീണ ഐ എ എസ് , തൻ്റെ പുസ്തക ശേഖരത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങൾ സംഭാവന ചെയ്തു. കോമ്രേഡ് സാഹിതി ഗവേഷണ കേന്ദ്രം ചെയർമാൻ സാം കുരാക്കാറും ജ്യോതിർഗമയ ഫൗണ്ടേഷൻ ചെയർമാൻ അജയകുമാറും ചേർന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി.
ഗവേഷണ കേന്ദ്രത്തിന് കൂടുതൽ പുസ്തകങ്ങളും സൗകര്യങ്ങളും ചെയ്തു നൽകുമെന്ന് ടിക്കാറാം മീണ ഭാരവാഹികളോട് പറഞ്ഞു
Comments