top of page
Writer's picturecomrade media

കേരളത്തിൻറെ സംസ്കാരിക പൈതൃകം ഏവർക്കും മാതൃകയാണ് ടിക്കാറാം മീണ



കേരളത്തിൻറെ സാംസ്കാരിക പൈതൃകം ഏവർക്കും മാതൃകയാണെന്ന് മുൻ തെരഞ്ഞെടുപ്പ് കമ്മീഷണറും

സംസ്ഥാന സിവിൽ സപ്ലൈസ് സെക്രട്ടറിയുമായിരുന്ന ടിക്കാറാം മീണ ഐ എ എസ് അഭിപ്രായപ്പെട്ടു.


നീണ്ട 35 വർഷത്തെ സിവിൽ സർവീസിൽ നിന്നും വിരമിക്കുന്ന ടി കാറാം മീണയെ സാഹിതി കോമ്രേഡ് മീഡിയ ടീം നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്


ജ്യോതിർഗമയ ഫൗണ്ടേഷൻ ചെയർമാൻ അജയകുമാറും സാഹിതി കോമ്രേഡ് ചെയർമാൻ സാം ക്യരാക്കാറും ഒരുമിച്ചാണ് അദ്ദേഹത്തെ സന്ദർശിച്ചത്


സഹ്യാദ്രി മുതൽ പടിഞ്ഞാറ് അറബിക്കടൽ വരെ നീണ്ടുകിടക്കുന്ന കേരളത്തിൻറെ പ്രകൃതി സൗന്ദര്യം ആരെയും ആകർഷിക്കുന്നതാണ്. അതുപോലെതന്നെ കേരളകലാമണ്ഡലം അടക്കമുള്ള കേരളത്തിൻറെ സംസ്കാരിക പാരമ്പര്യം എന്നും ഒരു ആകർഷകമാണ്.

മലയാള ചലച്ചിത്രങ്ങൾ കേരളത്തിൻറെ സാംസ്കാരിക പാരമ്പര്യം തുടങ്ങിയവ വലിയ സാംസ്കാരിക പാരമ്പര്യമാണ് നൽകുന്നത്. ആറന്മുള കണ്ണാടി ആർക്കും ഒരു പ്രചോദനമാണ്


സ്വന്തം നാട് എന്ന നിലയിലാണ് ഞാൻ കേരളത്തെ കാണുന്നത്.


സർവീസ് ജീവിതവുമായി ബന്ധപ്പെട്ട തിക്ത അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്

എന്നാലും മലയാളികളുടെ സ്നേഹം ഒരിക്കലും മറക്കാവുന്നതല്ല.

മലയാളി സമൂഹം എന്നോട് കാട്ടിയ വലിയ സ്നേഹത്തിന് ഞാൻ കടപ്പെട്ടിരിക്കുന്നു


പ്രധാനമായും ഗവേഷണ കേന്ദ്രം ഒന്നാം തീയതി നൽകിയ വലിയ സ്നേഹ കൂട്ടായ്മയെ അഭിമാനത്തോടുകൂടി ആണ് ഞാൻ സ്വീകരിച്ചത്.

എൻ്റെ പുസ്തക ശേഖരവും നൽകുവാൻ ഞാൻ ആഗ്രഹിക്കുന്നു.


ഞാൻ സ്ഥിരമായി നാട്ടിലേക്ക് പോകുന്നതല്ല, ഈ സംസ്കാരത്തെ സ്വീകരിക്കുന്നതിന് വേണ്ടി ഞാൻ കഴിയുന്ന സമയം ഒക്കെ തിരിച്ചുവരുമെന്ന് എല്ലാ മലയാളികളോടും ആയി ഞാൻ അറിയിക്കുകയാണ്


കോമ്രേഡ് മീഡിയ നടത്തിയ മാധ്യമ ചർച്ച ഏറ്റവും അടുത്ത ദിവസം പൊതുസമൂഹത്തിനു മുമ്പിൽ സംപ്രേക്ഷണം ചെയ്യുമെന്ന് കോർഡിനേറ്റർ വിബിൻ കുരാക്കാർ പറഞ്ഞു.




37 views0 comments

Recent Posts

See All

പാലിയേറ്റിവ് സെമിനാർ

പാലിയേറ്റിവ് സെമിനാർ കേരള പാലിയേറ്റിവ് കെയർ ഇനിഷേറ്റിവ് ന്റെ ആഭിമുഖ്യത്തിൽ 2024 മാർച്ച് 24 ന് 3.30 P. M ന് കൊട്ടാരക്കര കുരാക്കാർ എഡ്യു...

Comments


bottom of page