ഇന്നലെകളിൽ നാളെ | DETALS OF 4 - 11 -2021
കഴിഞ്ഞ വർഷങ്ങളിൽ ഡിസംബർ 4 നു സംഭവിച്ച ചില ചരിത്ര സംഭവങ്ങളിലൂടെ.
1791, ലോകത്തിലെ ആദ്യത്തെ ഞായറാഴ്ച പത്രമായ ദി ഒബ്സർവർ പ്രസിദ്ധീകരിച്ചു.
1860, ഗോവയിലെ മഡ്ഗാവിലെ അഗസ്റ്റിനോ ലോറൻസോ പാരീസ് സർവകലാശാലയിൽ നിന്ന് രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടി. ഒരു വിദേശ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടുന്ന ആദ്യ ഇന്ത്യക്കാരനായി.
1881, ലോസ് ആഞ്ചലസ് ടൈംസിന്റെ ആദ്യ ലക്കം പ്രസിദ്ധീകരിച്ചു.
1917, ‘മോതാബെൻ’ അനസൂയ സാരാഭായ് , മഹാത്മാ ഗാന്ധിയുടെ ഉപദേശത്തിൽ, ടെക്സ്റ്റൈൽ ലേബർ ഫോഴ്സിനെ ഒരു കുടക്കീഴിൽ സംഘടിപ്പിച്ചു.
1924, വൈസ്രോയി, ലോർഡ് റീഡിംഗ്, ഗേറ്റ്‌വേ ഓഫ് ഇന്ത്യയുടെ ഉദ്ഘാടനം നിർവഹിച്ചു.
1948-ൽ ജനറൽ കരിയപ്പ ഇന്ത്യൻ കരസേനയുടെ കമാൻഡർ-ഇൻ-ചീഫായി നിയമിതനായി.
1959, ഇന്ത്യയും നേപ്പാളും തമ്മിൽ ഗണ്ഡക് ജലസേചനവും ഊർജ്ജ പദ്ധതിയും ഒപ്പുവച്ചു.
1971, മൂന്നാം ഇന്ത്യ-പാകിസ്ഥാൻ യുദ്ധം - ഓപ്പറേഷൻ ട്രൈഡന്റ്, ഇന്ത്യൻ സേന കറാച്ചി ആക്രമിച്ചു.
1971, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യം കണക്കിലെടുത്തു, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ അടിയന്തര സമ്മേളനം വിളിച്ചു.
1975, സുരിനാം ഐക്യരാഷ്ട്രസഭയിൽ ചേർന്നു.
1996-ൽ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ ചൊവ്വാ ദൗത്യം ആരംഭിച്ചു.
2008-ൽ പ്രശസ്ത ഇന്ത്യൻ ചരിത്രകാരി റൊമില ഥാപ്പർക്കു ക്ലൂഗെ സമ്മാനം നൽകി ആദരിച്ചു.
നാളെ, ഡിസംബർ നാല്. നാവികസേന ദിനം. 1971-ൽ പാകിസ്താനു മേൽ ഇന്ത്യ നേടിയ ഉജ്ജ്വല വിജയത്തിന്റെ വാർഷികദിനമാണ് നാവികസേന ദിനമായി ആചരിക്കുന്നത്. 1971 ഡിസംബർ മൂന്നിന് 11 ഇന്ത്യൻ വ്യോമകേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി പാകിസ്താൻ ഇന്ത്യക്കെതിരെ യുദ്ധം ആരംഭിച്ചു. തൊട്ടടുത്ത ദിവസം ഇന്ത്യൻ നാവിക സേന നൽകിയ മറുപടി ആയിരുന്നു ഓപ്പറേഷൻ ട്രിഡന്റ്. പാകിസ്താനെ തറപറ്റിക്കാൻ പഴുതടച്ച പദ്ധതി. ഐ.എൻ.എസ്. നിപഥ്, ഐ.എൻ.എസ്. നിർഗഢ്, ഐ.എൻ.എസ്. വീർ. മൂന്ന് മിസൈൽ ബോട്ടുകൾ ഇന്ത്യൻ നാവികസേനയുടെ കുന്തമുനകളായി. ലക്ഷ്യം പാകിസ്താന്റെ നാവിക ആസ്ഥാനമായ കറാച്ചി തുറമുഖം.
ഐ.എൻ.എസ്. നിർഘട്ടിൽനിന്ന് തൊടുത്ത ആദ്യ മിസൈൽ പാക് നാവിക സേനയുടെ ഏറ്റവും കരുത്തുറ്റ യുദ്ധക്കപ്പൽ ഐ.എൻ.എസ്. ഖൈബറിനെ ചരിത്രമാക്കി. പാകിസ്താന്റെ ഒരു യുദ്ധക്കപ്പലും വെടിക്കോപ്പുകൾ നിറച്ചിരുന്ന ഒരു ചരക്കു കപ്പലും പൂർണമായും തകർന്നു. പി.എൻ.എസ്. ഷാജഹാൻ എന്ന യുദ്ധക്കപ്പലിന് വൻനാശനഷ്ടം സംഭവിച്ചു. കറാച്ചി തുറമുഖത്തെ ഇന്ധന ടാങ്കറുകൾ പൂർണമായും കത്തിനശിച്ചു. പാകിസ്താന്റെ തോൽവി ഉറപ്പാക്കിയായിരുന്നു നാവിക സേനയുടെ ദൗത്യസംഘത്തിന്റെ സുരക്ഷിതമായ മടക്കം. ആസ്ഥാനം തന്നെ തകർന്ന പാക് നാവികസേന ശേഷം യുദ്ധത്തിൽ കാഴ്ചക്കാർ മാത്രമായിരുന്നു.
ചത്രപതി ശിവജിയാണ് ഭാരതീയ നാവികസേനയുടെ പിതാവ്. 5000 ത്തോളം വർഷങ്ങൾ പഴക്കമുള്ളതാണ് ഭാരതത്തിന്റെ നാവികപാരമ്പര്യം. വലിപ്പത്തിൽ ലോകത്തിൽ നാലാം സ്ഥാനത്താണ് ഭാരതീയ നാവിക സേന. 1932ൽ റോയൽ ഇന്ത്യൻ നേവി സ്ഥാപിതമായി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തോടെ റോയൽ ഇന്ത്യൻ നേവി, ഇന്ത്യൻ നേവിയായി. ഇന്ത്യൻ നേവിയുടെ ആദ്യത്തെ കമാൻഡർ ഇൻ ചീഫ് അഡ്മിറൽ എഡ്വാർഡ് പെറി എന്ന ബ്രിട്ടീഷുകാരനായിരുന്നു. 1958ലാണ് ഈ സ്ഥാനത്തേക്ക് ആദ്യത്തെ ഇന്ത്യക്കാരൻ നിയമിതനാകുന്നത്. വൈസ് അഡ്മിറൽ ആർ.ഡി. കതാരി.
നാവിക സേനയുടെ ആപ്തവാക്യം ഷംനോ വരുണ എന്നാണ്. അർത്ഥം വരുണൻ ഞങ്ങളെ അനുഗ്രഹിക്കട്ടെ.
1971ലെ പാക്സിതാനുമായുള്ള യുദ്ധവിജയത്തിന്റെ 50-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി 2021 , ‘സ്വർണീം വിജയ് വർഷ്’ ആയി കൊണ്ടാടാൻ നാവികസേനാ തീരുമാനിച്ചിരിക്കുന്നു. ഈ ആഘോഷങ്ങൾ നടക്കുമ്പോൾ, ഇന്ത്യൻ നാവികസേനയുടെ തലപ്പത്തു, Admiral R Hari Kumar ആണ്. കേരളത്തിൽ നിന്നും ആദ്യമായി ഇന്ത്യൻ നാവികസേനയുടെ ചീഫ് ആകുന്ന വ്യക്തി. ഇന്ത്യൻ നാവികസേനയ്ക്ക് COMRADE MEDIAYUDE സല്യൂട്ട്.
Comments