CPI പാർട്ടി കേശവദാസപുരം ബ്രാഞ്ച് സമ്മേളനം
സിപിഐ പാർട്ടി കേശവദാസപുരം ബ്രാഞ്ച് സമ്മേളനം കേശവദാസപുരം യൂണിറ്റി ടവറിൽ വച്ച് നടത്തി. ഫെബ്രുവരി 27 ഞായറാഴ്ച 10 മണിക്ക് പാർട്ടി പതാക ഉയർത്തിയ ശേഷം കേശവദാസപുരം യൂണിറ്റി ടവറിൽ യോഗം ആരംഭിച്ചു. സഖാവ് സാം കുരാക്കാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ബഹുമാനപ്പെട്ട ഡെപ്യൂട്ടി മേയർ സഖാവ് പി കെ രാജു ഉദ്ഘാടനം ചെയ്തു.
സഖാവ് K ദേവകി ടീച്ചർ, സഖാവ് സ്റ്റാൽ സിംഗ് റോസ് , സ. S വേണു , സ. ശ്രീകുമാർ , സ. അനിൽ കുമാർ , സ. സുരേഷ് എന്നിവർ പ്രസംഗിച്ചു.
CPI കേശവദാസപുരം ബ്രാഞ്ച് സെക്രട്ടറിയായി സഖാവ് വിശ്വംഭരൻ, അസിസ്റ്റന്റ് സെക്രട്ടറിയായി സഖാവ് അനിൽ കുമാർ എന്നിവരെ തിരഞ്ഞെടുത്തു.
Comments