top of page

NOVEMBER 14 | അന്താരാഷ്ട്ര പ്രമേഹ ദിനം | WORLD DIABETES DAY

പ്രമേഹം രണ്ടു തരത്തിലാണ്. ഇതിൽ, TYPE 1 പ്രമേഹം തടയാൻ കഴിയില്ല, ഡോക്ടർമാർ നിർദ്ദേശിക്കുന്ന അളവിൽ ഇൻസുലിൻ കുത്തിവയ്പ്പുകൾ എടുത്ത്, ഇത് പക്ഷെ നിയന്ത്രിക്കാൻ കഴിയും. എന്നാൽ ടൈപ്പ് 2 പ്രമേഹം തടയുന്നതിനും സാധാരണ ജീവിതം തുടരുന്നതിനും ഫലപ്രദമായി ചികിത്സിച്ചാൽ തീർച്ചയായും സാധിക്കും. നിർഭാഗ്യവശാൽ, പ്രമേഹ രോഗികളുടെ എണ്ണം ഇന്ന് ലോകമെമ്പാടും ക്രമാതീതമായ നിരക്കിൽ വർധിച്ചു കൊണ്ടിരിക്കുകയാണ്. അത് കൊണ്ട് തന്നെ ജനങ്ങൾക്കിടയിൽ കൃത്യമായ അവബോധം നൽകുക എന്നത് ഇന്നിന്റെ ആവശ്യമാണ്. ജനങ്ങൾക്കിടയിൽ പ്രമേഹത്തെ പറ്റിയും, അവ എങ്ങനെ തടയാം അല്ലെങ്കിൽ നിയന്ത്രിക്കാം തുടങ്ങിയ കാര്യങ്ങളെ പറ്റി അറിവും, അവബോധവക്കും വളർത്താൻ, International Diabetes Federation (IDF) എല്ലാ വർഷവും NOVEMBER 14 , അന്താരാഷ്ട്ര പ്രമേഹ ദിനം അഥവാ World Diabetes Day ആയി കൊണ്ടാടുന്നു. ഇന്ന് NOVEMBER 14

1922-ൽ TORONTO സർവകലാശാലയിൽ Charles Best, John James Rickard Macleod എന്നീ മറ്റ് രണ്ട് ശാസ്ത്രജ്ഞരുമായി സഹകരിച്ച് INSULIN എന്ന ആശയം വിഭാവനം ചെയ്ത Frederick Banting ന്റെ ജന്മദിനം കൂടിയാണ് NOVEMBER 14 . ഈ ആശയം ഒടുവിൽ ഇൻസുലിൻ എന്ന വൈദ്യഅത്ഭുതത്തിന്റെ കണ്ടെത്തലിലേക്ക് നയിച്ചു. പ്രമേഹത്തിന്റെയും വൈദ്യശാസ്ത്രത്തിന്റെയും മെഡിക്കൽ ചരിത്രത്തിലെ ഒരു പ്രധാന നാഴികകല്ലായി ഇത് മാറി.


2016 ആയപ്പോഴേക്കും ലോക പ്രമേഹ ദിനം ഗണ്യമായ ജനപ്രീതി നേടുകയും 160 രാജ്യങ്ങളിലെ 230-ലധികം IDF അംഗ അസോസിയേഷനുകൾ ഇത് ആഘോഷിക്കാനും തുടങ്ങി.


പ്രമേഹം ഒരു പരിധി വരെ നമുക്ക് സ്വയം നിയന്ത്രിക്കാം


പതിവായുള്ള വ്യായാമം : ചടുലമായ നടത്തം, ഓട്ടം, നീന്തൽ, നൃത്തം, സൈക്ലിംഗ് മുതലായവ

സമീകൃതാഹാരം : കാര്ബോഹൈഡ്രേറ്റ് അധികമുള്ള ഭക്ഷണം നിയന്ത്രിക്കുക

ശരീരഭാരം നിയന്ത്രണത്തിലാക്കുക

ഫൈബർ ഘടകം കൂടുതലുള്ളൻ ആഹാരസാധനങ്ങൾ ശീലമാക്കുക

കൃത്യമായ ഇടവേളകളിൽ ചെറിയ അളവിൽ ആഹാരം കഴിക്കുക

സമ്മർദ്ദവും ആയാസവും നിയന്ത്രിക്കുക

ആവശ്യത്തിന് വെള്ളം കുടിക്കുക

കൃത്യ സമയത്തുള്ള, സമയത്തേക്കുള്ള ഉറക്കം ശീലമാക്കുക.


നിശ്ശബ്ദനായ കൊലയാളി അഥവാ SILENT KILLER എന്നാണ് ഡയബെറ്റിസ് നെ വിശേഷിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ, നമുക്കിടയിലും, നമ്മുടെ സമൂഹത്തിലും, ഡയബെറ്റിസ് എന്ന ഈ രോഗത്തെ കുറിച്ചുള്ള അവബോധം വളർത്താൻ ഈ ദിവസം നമുക്കുപയയോഗിക്കാം.

0 views0 comments

Comments


bottom of page