top of page
Writer's picturecomrade media

NOVEMBER 13 | ലോക ദയ ദിനം | WORLD KINDNESS DAY

അവനവനോടും, പരസ്പരവും, ഈ ലോകത്തോടും ദയയോടും, സ്നേഹത്തോടും പെരുമാറാനും പ്രവർത്തിക്കാനും നമ്മെ ഓർമിപ്പിക്കുന്ന ദിവസമാണ് ലോക ദയ ദിനം അഥവാ WORLD KINDNESS DAY . എല്ലാ വർഷവും NOVEMBER 13 നു ഈ ദിനം ആഘോഷിക്കപ്പെടുന്നു. ഇന്ന് ലോക ദയാ ദിനം. സ്നേഹം, ദയ, സഹാനുഭൂതി എന്നീ വികാരങ്ങൾക്ക് വ്യക്തികൾ തമ്മിലും, മതങ്ങൾ തമ്മിലും, രാജ്യങ്ങൾ തമ്മിലും പ്രശ്നങ്ങൾക്കും, പരാതികൾക്കും അതീതമായി ചിന്തിക്കാനും, പ്രവർത്തിക്കാനും കഴിയും എന്ന് കാലം കാണിച്ചു തന്ന ഒരുപാട് ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. 24 വര്ഷങ്ങള്ക്കു മുമ്പുള്ള ഒരു TOKYO CONFERENCE ഇൽ ആരംഭം കുറിച്ച ഈ ദിനം, ഇന്ന് ലോകമെമ്പാടും സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും ഊഷ്മളത നേരുന്ന ഒന്നായി മാറിക്കഴിഞ്ഞു.


1998 ഇൽ WORLD KINDNESS MOVEMENT എന്ന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പ്രഖ്യാപിക്കപ്പെട്ട ദിനമാണ്, ലോക ദയ ദിനം അഥവാ WORLD KINDNESS DAY. ജപ്പാന്റെ നേതൃത്വത്തിൽ, 1997 ഇൽ സ്ഥാപിക്കപ്പെട്ട WORLD KINDNESS MOVEMENT പിന്നീട് സിംഗപ്പൂരിൽ, 2000 ത്തിൽ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. ഇന്ന് 28 ഇൽ പരം രാഷ്ട്രങ്ങൾ ഈ പ്രസ്ഥാനത്തിന്റെ ഭാഗമാണ്.


ഈ പ്രസ്ഥാനത്തിന്റെ, അല്ലെങ്കിൽ ഈ ദിനത്തിന്റെ ഉദ്ദേശം, സമൂഹത്തിൽ നടക്കുന്ന നല്ല കാര്യങ്ങൾ, സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും കൈയൊപ്പുള്ള ഒട്ടനവധി പ്രവർത്തനങ്ങൾ എന്നിവ ലോകാരോട് വിളിച്ചു പറയാനാണ്. അതിനൊപ്പം, സഹജീവികളോട്, സ്നേഹത്തോടെയും സഹവർത്തിത്വത്തോടെയും പെരുമാറണമെന്ന് സന്ദേശം വിളിച്ചോതുന്നതിനുമാണ്. സ്നേഹത്തോടെ, വിനയത്തോടെ, നാം പെരുമാറുമ്പോൾ, ഒരാളോടെങ്കിലും അനുഭാവപൂർവം നാം പെരുമാറുമ്പോൾ, ഒരാൾക്കെകങ്കിലും നാം കൈത്താങ്ങാവുമ്പോൾ, ഇവിടെ പ്രതീക്ഷകളുടെ പുതിയ പുലരികൾ വിരിയും. സമാധാനത്തിന്റെയും, സ്നേഹത്തിന്റെയും കരുണയുടെയും ആ വർണ്ണപ്രപഞ്ചത്തിലേക്കു നാം കൂടുതൽ അടുക്കും.


സ്നേഹത്തിന്റെ ആ പുതിയ ലോകത്തേക്കുള്ള പ്രയാണത്തിന്, നമ്മളാൽ ആവുന്നത് നമുക്ക് ചെയ്യാം. പൊട്ടിച്ചെറിയാം നമുക്ക്, മതത്തിന്റെയും, ജാതിയുടെയും, സ്വത്തിന്റെയും, സ്റ്റാറ്റസിന്റെയും മറ്റും പേരിൽ നമ്മെ കെട്ടിവരിഞ്ഞിരിക്കുന്ന ആ ചങ്ങലകൾ.

0 views0 comments

Comments


bottom of page