top of page

NOVEMBER 18 | ലോക പാൻക്രിയാറ്റിക് കാൻസർ ദിനം | WORLD PANCREATIC CANCER DAY

ലോക പാൻക്രിയാറ്റിക് കാൻസർ ദിനം എല്ലാ വർഷവും നവംബർ മൂന്നാം വ്യാഴാഴ്ചയാണ് ആചരിക്കുന്നത്. ഇന്ന് നവംബർ 18 മൂന്നാം വ്യാഴാഴ്ച


1761-ൽ, Giovanni Battista Morgagni എന്ന ഇറ്റാലിയൻ അനറ്റോമിസ്റ്റ് തന്റെ എക്കാലത്തെയും മികച്ച കൃതിയായ “De Sedibus et causis morborum per anatomen indagatis,” പ്രസിദ്ധീകരിച്ചു, ഇത് ഇംഗ്ലീഷിൽ “The Seats and Causes of Diseases Investigated by Anatomy.” എന്ന് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പുതിയ തരാം മരുന്നുകളെയും അനാറ്റോമിക്‌ ശാസ്ത്രത്തെ കുറിച്ചും, ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നു. Giovanni യുടെ ഈ കൃതിയിൽ പാൻക്രിയാറ്റിക് അർബുദത്തിന്റെ വിവരണം ഉൾപ്പെട്ടിരുന്നു, എന്നാൽ ആ സമയങ്ങളിൽ ഒരു സൂക്ഷ്മമായ വിലയിരുത്തൽ സാധ്യമല്ലാത്തതിനാൽ രോഗനിർണ്ണയം അനിശ്ചിതത്വത്തിൽ തന്നെ നിലനിന്നു.


1858-ൽ, ഒരു അമേരിക്കൻ Jacob Mendez Da Costa, Giovanni യുടെ സൃഷ്ടി പഠിച്ചു, adenocarcinoma യുടെ (പിന്നീട് പാൻക്രിയാറ്റിക് ക്യാൻസർ എന്ന് നാമകരണം ചെയ്യപ്പെട്ടു) ആദ്യത്തെ സൂക്ഷ്മവിലയിരുത്തൽ നടത്തുകയും അത് ഒരു യഥാർത്ഥ രോഗമായി തിരിച്ചറിയുകയും ചെയ്തു. 1898-ൽ, ഇറ്റാലിയൻ സർജനായ Alessandro Codivilla പാൻക്രിയാസിലെ ആദ്യത്തെ ട്യുമൗർ ശസ്ത്രക്രിയ നടത്തി.; എന്നാൽ രോഗി അതിജീവിച്ചില്ല. Johns Hopkins ഹോസ്പിറ്റലിൽ നിന്നുള്ള William Stewart Halsted ക്യാൻസറിന്റെ ആദ്യത്തെ വിജയകരമായ ശസ്ത്രക്രിയ നടത്തി.


പാൻക്രിയാറ്റിക് ക്യാൻസർ, ക്യാൻസർ മരണങ്ങളുടെ നാലാമത്തെ പ്രധാന കാരണമായി കണക്കാക്കപ്പെടുന്നു. പാൻക്രിയാറ്റിക് ക്യാൻസറിനെക്കുറിച്ച് പ്രചരിപ്പിക്കാനും അതിന്റെ പ്രതിരോധത്തെയും ചികിത്സയെയും കുറിച്ച് അവബോധം വളർത്താനും പരസ്പരം സഹായിക്കാനും, ലോക പാൻക്രിയാറ്റിക് കാൻസർ ലക്ഷ്യമിടുന്നു.


ആറ് ഭൂഖണ്ഡങ്ങളും 30 രാജ്യങ്ങളും നിരവധി ആരോഗ്യ സംഘടനകളും, കൂടുതൽ ജീവൻ രക്ഷിക്കാനുള്ള ഒരു ദൗത്യമായി അപകടസാധ്യതാ ഘടകങ്ങൾ, രോഗലക്ഷണങ്ങൾ, പാൻക്രിയാറ്റിക് ക്യാൻസറിന്റെ ചികിത്സ എന്നിവയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനുമായി ഒന്നിച്ചു കൈകോർത്തതിന് കാരണം ഈ ദിനത്തിന്റെ ലോകമെമ്പാടുമുള്ള ആചാരണമാണ്. ഈ മഹാരോഗത്തെ ചെറുക്കാൻ നമുക്കും അണിചേരാം.

2 views0 comments

Comments


bottom of page