ഇന്നലെകളിലെ നാളെ | DETAILS OF 7 - 11 -2021
ഇന്നലെകളിലെ നാളെ.
കഴിഞ്ഞ വർഷങ്ങളിൽ ഡിസംബർ 7 നു നടന്ന, ചില ചരിത്ര സംഭവങ്ങളിലൂടെ
1696 യു.എസിലെ ഏറ്റവും പഴയ ഹൈവേകളിൽ ഒന്നായ കണക്റ്റിക്കട്ട് റൂട്ട് 108, ട്രംബുളിലേക്ക്, പൂർത്തിയായി.
1825, ആവിയിൽ പ്രവർത്തിക്കുന്ന ആദ്യത്തെ കപ്പൽ ‘എന്റർപ്രൈസ്’ കൊൽക്കത്തയിലെത്തി.
1856, വെല്ലുവിളി ഏറ്റെടുത്ത്, ഈശ്വർ ചന്ദ്ര, കൊൽക്കത്തയിലെ ആദ്യത്തെ വിധവ പുനർവിവാഹം സ്വന്തം ചിലവിൽ, നടത്തി.
1877 തോമസ് എഡിസൺ തന്റെ ഫോണോഗ്രാഫ് (ഗ്രാമഫോൺ) "സയന്റിഫിക് അമേരിക്കൻ" എഡിറ്റർമാർക്ക് മുന്നിൽ പ്രദർശിപ്പിച്ചു.
1909 ലിയോ ബെയ്‌ക്‌ലാൻഡ് പ്ലാസ്റ്റിക് വ്യവസായത്തിന്റെ പിറവിക്ക് തുടക്കമിട്ട ആദ്യത്തെ തെർമോ സെറ്റിംഗ് പ്ലാസ്റ്റിക്, ബേക്കലൈറ്റിന് പേറ്റന്റ് നേടി.
1941, ജാപ്പനീസ് വിമാനങ്ങൾ ഹവായിയിലെ പേൾ ഹാർബറിൽ അമേരിക്കൻ കപ്പലിനെ ആക്രമിച്ച്. 2043 പേർ കൊല്ലപ്പെട്ടു.
1944, ജനറൽ റഡെസ്‌കു റൊമാനിയയിൽ സർക്കാർ രൂപീകരിച്ചു.
1972, ചന്ദ്രനിലേക്കുള്ള ദൗത്യത്തിന്റെ ഭാഗമായി അമേരിക്ക അപ്പോളോ 17 വിക്ഷേപിച്ചു.
1995, സൗത്ത് ഏഷ്യ പ്രിഫറൻസ് ട്രേഡ് എഗ്രിമെന്റ് (SAPTA) നിലവിൽ വന്നു.
1995, വാർത്താവിനിമയ ഉപഗ്രഹമായ ഇൻസാറ്റ്-2സി ഇന്ത്യ വിക്ഷേപിച്ചു.
1988, അർമേനിയയിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 25,000 പേർ മരിച്ചു.
2001, ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി വിക്രം സിംഗ് നിയമിതനായി.
2003, രമൺ സിംഗ് ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി.
2004, അഫ്ഗാനിസ്ഥാന്റെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായി ഹമീദ് കർസായി സത്യപ്രതിജ്ഞ ചെയ്തു.
2008,ഇന്ത്യൻ ഗോൾഫ് താരം ജീവ് മിൽഖാ സിംഗ് ജപ്പാൻ ടൂർ കിരീടം നേടി.
2017,സ്വവർഗ വിവാഹങ്ങളെ നിയമപരമായി അംഗീകരിക്കുന്നതിനുള്ള വിവാഹ ഭേദഗതി ബിൽ ഓസ്‌ട്രേലിയയുടെ പാർലമെന്റിൽ പാസാക്കി.
നാളെ, ഡിസംബർ 7. സായുധസേനാ പതാകദിനം.
രാജ്യസുരക്ഷയ്ക്കായി ജീവനും ജീവിതവും നല്കിയ ധീരസൈനികർക്കായി സമർപ്പിച്ച ദിനമാണ് സായുധ സേനാ പതാകദിനം. 1949 മുതൽ ഡിസംബർ 7 സായുധ സേനാ പതാകദിനമായി ആചരിച്ചുവരുന്നു. രാജ്യമൊട്ടാകെ ധീരബലിദാനികളായ ഇന്ത്യൻ സൈനികരുടെ ഓർമ്മയ്ക്കും അതിർത്തികളിൽ രാജ്യസുരക്ഷ ഒരുക്കുന്ന സൈനികർക്കുമായുള്ളതാണ് ഈ ദിനം. ഈ ദിനത്തിൽ സായുധസേനാ പതാകദിനത്തിൻറെ പ്രാധാന്യം അറിയിക്കുന്നതിനൊപ്പം പതാകദിനത്തിൽ ഫണ്ട് ശേഖരണവും നടത്തി വരുന്നു. ഈ തുക രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച സൈനികരുടെ കുടുംബത്തിനായി നീക്കി വയ്ക്കുന്നു. ശത്രു രാജ്യങ്ങളുമായുണ്ടാകുന്ന യുദ്ധമുഖത്തിൽ നിന്നും രാജ്യത്തെ രക്ഷിക്കുന്നതോടൊപ്പം പ്രതിസന്ധി ഘട്ടങ്ങളിൽ ഓരോ പൗരനും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നവരാണ് ഇന്ത്യൻ സൈനികർ.അതിനാൽ തന്നെ സൈനികർക്കായി സ്വരുക്കൂട്ടുന്ന ഓരോ തുകയും രാജ്യത്തെ കാക്കുന്നതിൻറെ സുരക്ഷയൊരുക്കുന്നതിൻറെ പാരിതോഷികമാണ്.ചെറിയ ഒരു നാണയത്തുട്ടുപോലും സൈനികർക്കും കുടുംബങ്ങൾക്കും മുതൽക്കൂട്ടാകും. സായുധസേനാ പതാക ദിനം സൈനികർക്ക് ജനം കൊടുക്കുന്ന സല്യൂട്ടാണ്.
കരസേന,വായുസേന,നാവികസേന എന്നീ മൂനു സേനകളാണ് നമ്മുടെ രാജ്യത്തിന്റെ സുരക്ഷ ഒരുക്കുന്നത്.മറ്റ് രാജ്യങ്ങൾക്കുപോലും ഇന്ത്യൻ സേന സൈനികാഭ്യാസം നല്കി വരുന്നു. ഈ ദിനം സേനയ്ക്ക് നാം ഓരോരുത്തരും കടപ്പാട് അറിയിക്കേണ്ടതാണ്. ഇന്ത്യൻ സായുധ സേനയുടെ ധൈര്യത്തിനും സാഹസികതയ്ക്കും ത്യാഗത്തിനും ഇന്ത്യൻ ജനത കടപ്പെട്ടിരിക്കുന്നു.സ്വാതന്ത്ര്യാനന്തര ഭാരതം കണ്ട എല്ലാ പോർമുഖങ്ങളിൽ നിന്നും രാജ്യത്തെ രക്ഷിച്ച സായുധ സേനയ്ക്കായി ഈ ദിനം നമുക്ക് മാറ്റിവയ്ക്കാം. ഇന്ന്, രാജ്യമൊട്ടാകെയുള്ള സൈനികർക്കു, രാജ്യം ആശംസകൾ അറിയിക്കുന്നു. പൊതുജന പങ്കാളിത്തത്തോടെ യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും പരിക്കേറ്റവർക്കും വിരമിച്ചവർക്കും പുനരധിവാസം ഉറപ്പിക്കണമെന്ന് ഈ ദിനം, ആഹ്വാനം ചെയ്യുന്നു.
ഓർക്കണം, നമ്മളുറങ്ങുമ്പോൾ, നമുക്ക് കാവലായി, നമ്മുടെ നാടിന്റെ സുരക്ഷയ്ക്ക് കാവലായി, ആയിരക്കണക്കിന് ജവാന്മാർ പരാതികളോ പരിഭവങ്ങളോ ഇല്ലാതെ ഉറങ്ങാതെയിരിക്കുന്നുണ്ട്. അവരുടെ രക്തവും, വിയർപ്പും ജീവനും ജീവിതവുമാണ്, നമ്മളിന്നനുഭവയ്ക്കുന്ന ശാന്തിയും, സമാധാനവും. അവരുടെയും, അവരുടെ കടുംബാംഗങ്ങളുടെയും, കണ്ണീരിൽ കുതിർന്ന പ്രാർത്ഥനയാണ്, ഈ നാടിൻറെ അഖണ്ഡത.
ഈ സായുധസേനാ പതാകദിനത്തിൽ, എല്ലാ ധീരജവാന്മാർക്കും, അവരുടെ കുടുംബാംഗങ്ങൾക്കും, COMRADE NEWS ന്റെ സല്യൂട്ട്.
Comments