top of page
Writer's picturecomrade media

ഇന്നലെകളിൽ നാളെ | DETAILS OF | 6 - 11 -2021

ഇന്നലെകളിലെ നാളെ.


കഴിഞ്ഞ വർഷങ്ങളിൽ ഡിസംബർ 6 നു നടന്ന, ചില ചരിത്ര സംഭവങ്ങളിലൂടെ

  • 1768: എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ ആദ്യ ലക്കം പ്രസിദ്ധീകരിച്ചു.

  • 1865 യുണൈറ്റഡ് സ്റ്റേറ്റ്സ് ഭരണഘടനയുടെ 13-ാം ഭേദഗതിയായി, അടിമത്തം നിർത്തലാക്കുന്നു

  • 1897: ലൈസൻസുള്ള ടാക്സി ക്യാബ് ആരംഭിച്ച ലോകത്തിലെ ആദ്യത്തെ നഗരമായി ലണ്ടൻ മാറി.

  • 1907: ഇന്ത്യയുടെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ആദ്യത്തെ കവർച്ച സംഭവം. നടന്നത് ചിംഗരിപോട്ട റെയിൽവേ സ്റ്റേഷനിൽ.

  • 1998: ഹ്യൂഗോ Chávez വെനിസ്വേല പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

  • 1917: റഷ്യയുടെ ആധിപത്യത്തിൽ നിന്ന് ഫിൻലാൻഡ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

  • 1941 : പേൾ ഹാർബർ ആക്രമണം. ജാപ്പനീസ് ബോംബറുകൾ ഹവായിയിലെ ഓഹു ദ്വീപിലെ പേൾ ഹാർബറിലെ യുഎസ് നാവിക താവളം ആക്രമിച്ചു, രണ്ടാം ലോകമഹായുദ്ധത്തിലേക്ക് അമേരിക്കയുടെ പ്രവേശനത്തിന്, ഇത് കാരണമായി.

  • 1946: ഹോം ഗാർഡ് ഓർഗനൈസേഷൻ സ്ഥാപിക്കപ്പെട്ടു.

  • 1971: ബംഗ്ലാദേശിനെ ഇന്ത്യ അംഗീകരിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ബന്ധം പാകിസ്ഥാൻ വിച്ഛേദിച്ചു.

  • 1978: സ്പെയിൻ, ഭരണഘടന സ്വീകരിച്ചു.

  • 1990: യുദ്ധം ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇറാഖിലും കുവൈറ്റിലും ബന്ദികളാക്കിയവരെ മോചിപ്പിക്കാൻ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈൻ ഉത്തരവിട്ടു.

  • 1992: അയോധ്യയിലെ തർക്കവിഷയമായ ബാബറി മസ്ജിദ് തകർത്തു. അതിനോടനുബന്ധിച്ചു, അക്രമത്തിൽ ഏകദേശം 1500 ആളുകൾ മരിച്ചു.

  • 1997: ജപ്പാനിലെ ക്യോട്ടോയിൽ അന്താരാഷ്ട്ര കാലാവസ്ഥാ സമ്മേളനം ആരംഭിച്ചു.

  • 2000: മഹാനായ സാമൂഹിക പ്രവർത്തകൻ, ബാബാ ആംതെയ്ക്ക് കേന്ദ്ര ഗവണ് മെന്റ് ഡോ. ബാബാസാഹേബ് അംബേദ്കര് അന്താരാഷ്ട്ര പുരസ് കാരം നല് കി ആദരിച്ചു.

  • 2004 : ഹമീദ് കർസായി അഫ്ഗാനിസ്ഥാനിലെ ജനപ്രിയമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റായി.

  • 2006 :ചൊവ്വയിൽ ദ്രാവക ജലത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്ന മാർസ് ഗ്ലോബൽ സർവേയർ എടുത്ത ഫോട്ടോകൾ 2006 നാസ പുറത്തുവിട്ടു.

  • 2017 സ്റ്റാർബക്സ് ഷാങ്ഹായിൽ ലോകത്തിലെ ഏറ്റവും വലിയ കഫെ തുറന്നു. 30,000 ചതുരശ്ര അടി, ഒരു ഫുട്ബോൾ മൈതാനത്തിന്റെ പകുതി, വലുപ്പം

  • 2017 അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഔദ്യോഗികമായി ഇസ്രയേൽ തലസ്ഥാനമായി ജറുസലേം അംഗീകരിച്ചു.

  • 2018 ലക്സംബർഗ് എല്ലാ പൊതു ഗതാഗതവും, സൗജന്യമാക്കുന്ന ആദ്യത്തെ രാജ്യമായി.

  • 2020 അമേരിക്കൻ ഏവിയേറ്റർ ചക്ക് യെഗർ, ശബ്ദത്തിന്റെ വേഗത മറികടന്ന ആദ്യത്തെ വ്യക്തി, 97-ാം വയസ്സിൽ അന്തരിച്ചു.


നാളെ, ഡിസംബർ 6 . DR B R അംബേദ്ക്കറുടെ ചരമദിനം.


ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയാണ് ഡോ. ഭീംറാവു അംബേദ്കർ. അടിസ്ഥാനവർഗ്ഗ ജനതയുടെ നവോത്ഥാന നായകനും ഇന്ത്യൻ നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്നു അംബേദ്കർ .ബ്രീട്ടീഷ് ഇന്ത്യയിലെ മധ്യപ്രദേശിൽ, ദളിത് കുടുംബത്തിൽ ജനിച്ച അംബേദ്കർ ഇന്ത്യൻ ജടതിവ്യവസ്ഥക്കും, തൊട്ടുകൂടായ്മയ്ക്കും, എതിരേ പോരാടുന്നതിനും തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. ദളിത് ബുദ്ധമത പ്രസ്ഥാനം ആരംഭിച്ചത് അംബേദ്കർ ആണെന്ന് വിശ്വസിക്കപ്പെടുന്നു. 1990 ൽ ഇന്ത്യയുടെ പരമോന്നത പൗരബഹുമതിയായ ഭാരതരത്ന മരണാന്തരം, അദ്ദേഹത്തിന് നൽകി. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയായിരുന്നു അംബേദ്ക്കർ.


സ്വാതന്ത്ര്യം നേടുമ്പോൾ 562 നാട്ടുരാജ്യങ്ങൾ ചേർന്നതായിരുന്നു ഇന്ത്യാ മഹാരാജ്യം. പുതുപുത്തൻ രാഷ്ട്രീയ ആദർശങ്ങളും ഭരണസിദ്ധാന്തങ്ങളുമനുസരിച്ച് ഐക്യഭാരതത്തിന് ഏറ്റവും അനുയോജ്യമായി ഭരണഘടന രൂപപ്പെടുത്തേണ്ടത് അത്യാവശ്യമായിത്തീർന്നു. അങ്ങനെ അംബേദ്കർ നേതൃത്വത്തിൽ ഒരു ഭരണഘടനാ നിർമ്മാണസഭ രൂപീക്രിതമായി. 1947 ഓഗസ്റ്റ് 29ന് ഭരണഘടനാ നിർമ്മാണത്തിനുള്ള ഡ്രാഫ്റ്റ്കമ്മറ്റിയും തെരഞ്ഞെടുക്കപ്പെട്ടു. 141 ദിവസം കൊണ്ടാണ് ഭരണഘടനയുടെ ആദ്യരൂപം തയ്യാറായത്. 1949ൽ നടപ്പാക്കപ്പെട്ട നമ്മുടെ ഭരണഘടന ഇതിനിടെ 103 തവണ ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്.


പല സാമൂഹിക - സാമ്പത്തിക പ്രതിസന്ധികളും തരണം ചെയ്ത് പഠിച്ചുവന്ന അംബേദ്കർ ഇന്ത്യയിൽ കലാലയ വിദ്യാഭ്യാസം നേടുന്ന ആദ്യത്തെ അധഃസ്ഥിതവർഗ്ഗക്കാരിൽ ഒരാളായിരുന്നു. ഉന്നതപഠനത്തിനായി അദ്ദേഹം ന്യൂയോർക്ക് കൊളംബിയ സർവ്വകലാശാലയിലും പിന്നീട് ഇംഗ്ലണ്ടിലും പോയി. ഇവിടങ്ങളിൽ നിന്ന് അംബേദ്കർ നിയമബിരുദങ്ങളും രാഷ്ട്രതന്ത്രജ്ഞത, നിയമം, സാമ്പത്തികശാസ്ത്രം എന്നിവയിലെ തന്റെ പഠനങ്ങൾക്ക് ഒന്നിൽ കൂടുതൽ ഡോക്ടറേറ്റുകളും നേടി.


മഹാരാക്ഷ്ട്രയിലെരത്നഗിരി ജില്ലയിൽ അംബാവാഡി ഗ്രാമത്തിൽ രാംജി മലോജി സക്പാൽ അംബേദ്കറുടെയും ഭീമാബായിയുടെയും മകനായി 1891 ഏപ്രിൽ 14-ന് ജനിച്ചു. അചഛനമ്മമാരുടെ പതിനാലാമത്തെ പുത്രനായിരുന്നു അംബേദ്കർ. അംബേദ്കർക്ക് രണ്ടു വയസ്സുള്ളപ്പോൾ അച്ഛൻ പട്ടാളത്തിൽ നിന്നും വിരമിച്ചു. മധ്യേന്ത്യയിലെ ഡപ്പോളി എന്ന സ്ഥലത്താണ് പിന്നീടവർ താമസിച്ചത്. ഇവിടെയാണ് അംബേദ്കർ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. പിന്നീട് അച്ഛന് സത്താറയിലെ മിലിട്ടറി കേന്ദ്രത്തിൽ ജോലി ലഭിച്ചപ്പോൾ കുടുംബത്തെ അങ്ങോട്ടു കൊണ്ടുപോയി. അംബേദ്കർക്ക് ആറു വയസ്സുള്ളപ്പോൾ അമ്മ മരിച്ചു. അമ്മയുടെ മരണശേഷം ഒരു അമ്മായിയാണ് അവരെ വളർത്തിയത്. ഏറെ കഷ്ട്ടപ്പാടുകൾ നിറഞ്ഞതായിരുന്നു ആ കാലം. പതിനാല് കുട്ടികളിൽ അംബേദ്കറും രണ്ടു സഹോദരന്മാരും രണ്ടു സഹോദരിമാരും മാത്രം അവശേഷിച്ചു. സഹോദരന്മാരിൽ വിദ്യാഭ്യാസത്തിൽ തിളങ്ങാൻ മറ്റാർക്കും കഴിഞ്ഞില്ല. താഴ്ന്ന ജാതിക്കാരനായതിനാൽ വലിയ അവഗണനയാണ് എവിടെയും അംബേദ്കറിന് നേരിടേണ്ടി വന്നത്. ഒരു ദളിതനായത് കാരണം സ്ക്കൂൾ വിദ്യഭ്യാസ കാലത്ത് അംബേദ്ക്കർ ക്ലാസ്മുറിയുടെ ഒരു മൂലയിൽ വീട്ടിൽ നിന്നു കൊണ്ടുവരുന്ന ഒരു ചാക്കു വിരിച്ചായിരിന്നു ഇരുന്നിരുന്നത്. ഈ ചാക്ക് മറ്റാരും തന്നെ സ്പർശിക്കുകയില്ലായിരുന്നു. അത് പോലെ തന്നെ മറ്റ് കുട്ടികൾ പൈപ്പ് തുറന്ന് അതിൽ നിന്ന് വെള്ളം കുടിക്കുമ്പോൾ അദ്ദേഹത്തിനു പൈപ്പിൽ തൊടാൻ പോലും അനുവാദം നൽകിയിരുന്നില്ല. മറാഠാ സ്ക്കൂളിൽ നിന്ന് അംബേദ്കർ പിന്നീട് സർക്കാർ സ്കൂളിൽ ചേർന്നു. സർക്കാർ വിദ്യാലയമായിരുന്നിട്ടും ഉയർന്ന ജാതിക്കാരുടെ ഉപദ്രവങ്ങൾ അവിടെയും തുടർന്നു.


പതിനേഴാം വയസിലാണ് അംബേദ്കർ മെട്രിക്കുലേഷൻ ജയിച്ചത്. 1913 ജൂലൈയിൽ അംബേദ്കർ ന്യൂയോർക്കിലെത്തി പുതിയ ജീവിതത്തിന് തുടക്കം കുറിച്ചു. 1915-ൽ അമേരിക്കയിലെ പ്രശസ്തമായ കൊളംബിയ യൂണിവേഴ്സിറ്റിയിൽനിന്ന് ധനതത്ത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും പിന്നീട് ഗവേഷണബിരുദവും നേടി.


അംബേദ്കറുടെ ജീവിതം: ഒറ്റനോട്ടത്തിൽ

  • 1891 ഏപ്രിൽ 14-ന് മഹാരാക്ഷ്ട്രയിലെ രത്നഗിരി ജില്ലയിലെ അംബാവാഡി ഗ്രാമത്തിൽ അംബേദ്കർ ജനിച്ചു.

  • 1907-ൽ അദ്ദേഹം മെട്രിക്കുലേഷൻ പാസായി.

  • 1913 ജൂലൈയിൽ അംബേദ്കർ ഉന്നതവിദ്യാഭ്യാസത്തിനായി ന്യൂയോർക്കിലെത്തി.

  • 1926-ൽ അദ്ദേഹം ബോംബെ ലെജിസ്റ്റേറ്റീവ് അസംബ്ലിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു.

  • 1927 മാർച്ച് 20, മഹദ് സത്യാഗ്രഹം

  • 1927 ഡിസംബർ 25, അംബേദ്‌കറുടെ നേതൃത്വത്തിൽ മനുസ്മൃതി പരസ്യമായി കത്തിച്ചു.

  • 1930 നവംബർ 2ന് ആരംഭിച്ച വട്ടമേശസമ്മേളനത്തിൽ അംബേദ്കർ പങ്കെടുത്തു.

  • 1936-ൽ അംബേദ്കർ ഇൻഡിപ്പെന്റൻഡ് ലേബർ പാർട്ടി എന്ന പുതിയ രാക്ഷ്ട്രീയ പാർട്ടി സ്ഥാപിച്ചു.

  • 1947-ൽ അംബേദ്കർ ഭാരതത്തിന്റെ ആദ്യ നിയമമന്ത്രിയായി.ഭരണഘടനാകമ്മറ്റിയുടെ ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു.

  • 1949 നവംബർ 26 ന് ഇൻഡ്യൻ ഭരണഘടന കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി അംഗീകരിച്ചു.

  • 1951 സെപ്തംബർ 27 ന് ഹിന്ദുകോഡ് ബില്ലിന് അംഗീകാരം കിട്ടാത്തതിനാൽ അദ്ദേഹം പ്രധാനമന്ത്രിക്ക് രാജിക്കത്ത് നൽകി.

  • 1952-ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ അംബേദ്കർ പരാജയപ്പെട്ടെങ്കിലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

  • 1956 ഒക്ടോബർ 14-ന് അംബേദ്കറും 365000 ദളിത് അനുയായികളും ബുദ്ധമതം സ്വീകരിച്ചു.

  • 1956 ഡിസംബർ 6-ന് അംബേദ്കർ 65-മത്തെ വയസ്സിൽ അന്തരിച്ചു.

അംബേദ്കറുടെ ചരമദിനമായ ഡിസംബർ 6 അംബേദ്കർ മഹാപരിനിർവാൺ ദിനമായി ആചരിക്കുന്നു. ആ മഹദ് വ്യക്തിവാദിന്റെ മുന്നിൽ, നമുക്കൊരു നിമിഷം ശിരസ്സു നമിക്കാം.

0 views0 comments

Recent Posts

See All

പാലിയേറ്റിവ് സെമിനാർ

പാലിയേറ്റിവ് സെമിനാർ കേരള പാലിയേറ്റിവ് കെയർ ഇനിഷേറ്റിവ് ന്റെ ആഭിമുഖ്യത്തിൽ 2024 മാർച്ച് 24 ന് 3.30 P. M ന് കൊട്ടാരക്കര കുരാക്കാർ എഡ്യു...

Commentaires


bottom of page