കായിക കലോത്സവം 2022, 03 ഏപ്രിൽ രാവിലെ 9.30 ന്
വൈയ്‌സ് മെൻ ഇന്റർനാഷണൽ, സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയൺ ന്റെ കായിക കലോത്സവം 2022 - "സെന്റണിയൽ കായികം" ഏപ്രിൽ മൂന്നിന് തിരുവനന്തപുരം, യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്നു. ഒൻപതു ഡിസ്ട്രിക്ടുകളിൽ നിന്ന് വിവിധ ക്ലബുകളിൽ നിന്നുമായി മുന്നൂറോളം കായികതാരങ്ങൾ മുപ്പത്തി ഒന്ന് വിവിധ കായിക ഇനങ്ങളിലായി പങ്കെടുക്കുന്നു.
മത്സരങ്ങൾ 03-04-22 രാവിലെ
9 . 30 നു പ്രശസ്ത ഇന്ത്യൻ ബാഡ്മിന്റൺ താരവും ഇന്ത്യൻ കോച്ചും ആയ ജോയ് ടി ആന്റണി ഉദ്‌ഘാടനം ചെയ്‌യുന്നു. വൈയ്‌സ് മെൻ ഇന്റർനാഷണൽ, സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയൺ, റീജിയണൽ ഡയറക്ടർ വൈയ്‌സ് മെൻ ജോൺസൺ കെ സക്കറിയ മാർച്ച് പാസ്ററ് സ്വീകരിക്കും.
ലോകം മുഴുവനും വ്യാപിച്ചു കിടക്കുന്ന മുൻ നിര സേവന സംഘടന ആയ വൈയ്‌സ് മെൻ ഇന്റർനാഷണൽ അതിന്റെ ശതാബ്ദി വര്ഷം ആചരിക്കുക യാണ് ഈവർഷം. ശതാബ്ദി വര്ഷത്തോട് അനുബന്ധിച്ചു വിവിധ പരിപാടികളാണ് സെന്റണിയൽ കായികം വുമായി അനുബന്ധിച്ചു ഒരുക്കിയിരിക്കുന്നത്.
സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയന്റെ കീഴിൽ വരുന്ന വിവിധ ലെഫ്റ്റനെന്റ് റീജിയണൽ ഡയറക്ടർ മാർ, ഡിസ്ട്രിക്ട് ഗവർണ്ണർ മാർ എന്നിവരുടെ നേതൃത്വത്തിൽ ആയിരിക്കും സെന്റണിയൽ കായികം നടക്കുക.
Comments