നാളെ കൈയെഴുത്തു ദിനം കുട്ടി ജോക്കികൾ എഴുത്ത് എഴുതി സാഹിതി വാണിക്ക്
നാളെ കൈയെഴുത്തു ദിനം
കുട്ടി ജോക്കികൾ എഴുത്ത് എഴുതി സാഹിതി വാണിക്ക് ..
( ഇന്നസെൻ്റ് പ്രകാശനം ചെയ്തു. )
കൈയെഴുത്തു ദിനത്തിൽ
കുട്ടി ജോക്കികൾ എഴുത്ത് എഴുതി സാഹിതി വാണിക്ക് ..
എഴുതാൻ ഒന്നുമി ല്ലെങ്കിൽ കത്തെഴുതാൻ കുട്ടികളോട് പറഞ്ഞു. എങ്കിൽ പിന്നെ കത്തെഴുത്താമെന്ന് അവർ തീരുമാനിച്ചു.
അവർ പരസ്പരം എഴുതി, കൈയ്യെഴുത്തു ദിനത്തിൽ അവർ എഴുതിയ കത്തുകൾ പ്രകാശനം ചെയ്യാൻ ഇന്നസെൻ്റും ഒപ്പം കൂടി .
ലോക്ഡൗൺ കാലഘട്ടത്തിൽ കുട്ടികളുടെ മാനസിക ഉല്ലാസത്തിനും സർഗ വാസനക്കും പ്രാധാന്യം നൽകാൻ സാഹിതി മുന്നോട്ടുവച്ച ആശയ മായിരുന്നു കൈപ്പടയിൽ കത്തെഴുത്ത്. സാഹിതി വാണി റേഡിയോ ജോക്കികൾ അവരുടെ സ്വപ്ന ങ്ങളും പ്രതീക്ഷകളും ചേർത്ത് വച്ച് കത്തെഴുതി യപ്പോൾ അവരറിയാതെ ഒരു കത്തു പുസ്തകമായി അത്
മാറി .സാഹിതി സെക്രട്ടറി ജനറലും അധ്യാപകനും ആയ ബിന്നി സാഹിതി ചലച്ചിത്രതാരം ഇന്നസെൻറിൻ്റെ ശ്രദ്ധയിലേക്ക് കുട്ടികളുടെ എഴുത്തിനേ ക്കുറിച്ച് പറഞ്ഞപ്പോൾ താൻ തന്നെ പ്രകാശിപ്പി ക്കാമെന്ന് താരം പറഞ്ഞു.
കേരള ത്തിനകത്തും പുറത്തുമുള്ള നാൽപത്തി ആറ് വിദ്യാർത്ഥികളാ ണ് സ്വന്തം കൈപ്പടയിൽ എഴുത്ത് എഴുതിയത്. എല്ലാം കൂടി ചേർത്ത് സാഹിതി വാണിക്കയച്ച കത്തുകൾ എന്നാക്കി പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്ത് കുട്ടികൾക്ക് അവിസ്മരണീയമാക്കാൻ സാഹിതി തയ്യാറായി. കുട്ടികൾക്ക് കൈയ്യെഴുത്തു ദിനത്തിൽ ഒരു സമ്മാനവും.
സാഹിതി സെക്രട്ടറി ജനറൽ ബിന്നി സാഹിതി അധ്യക്ഷത വഹിച്ചു. ഡയറക്ടർ നസീർ നൊച്ചാട് ,സാം കുരക്കാർ ,മുഹമ്മദ് എന്നിവർ പങ്കെടുത്തു.
കൈയ്യെഴുതു ദിനത്തിൽ സാഹിതി പ്രസിദ്ധീകരിച്ചു സാഹിതി വാണിക്കയച്ച കത്തുകൾ എന്ന പുസ്തകം ചലച്ചിത്ര താരം ഇന്നസെൻറ് പ്രകാശനം ചെയ്യുന്നു.
ബിന്നി സാഹിതി ,സാം കുരാക്കാർ ,നസീർ നൊച്ചാട് ,മുഹമ്മദ് ,ഫിറോസ് എന്നിവർ സമീപം.
Opmerkingen