top of page
Writer's picturecomrade media

പാർലമൻ്ററി രംഗത്ത് മാറ്റങ്ങൾ കൊണ്ടു വന്ന ജനപ്രതിനിധി യാണ് ചിറ്റയം ഗോപകുമാർ :സ്പീക്കർ എം.ബി. രാജേഷ്



പാർലമൻ്ററി രംഗത്ത് മാറ്റങ്ങൾ കൊണ്ടുവന്ന ജനപ്രതിനിധിയാ ണ് ചിറ്റയം ഗോപകുമാറെന്ന് സ്പീക്കർ എം.ബി. രാജേഷ് അഭിപ്രായപെട്ടു.


സെൻറ്. സിറിൾസ് കോളജ് ക്യാപ്പിറ്റൽ അലുമ്നി ചാപ്ടർ ഏർപ്പെടുത്തിയ പ്രഫ. അലക്സ് കുരമ്പിൽ കോർ എപ്പിസ് കോപ്പാ യുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ മികച്ച നിയമസഭാ സാമാജിക പുരസ്കാരം നിയമസഭാ ഡപ്പുട്ടി സ്പീക്കർ ചിറ്റയം ഗോപ കുമാറിന് സമർപ്പിച്ച് പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.


പാർലമൻററി രംഗത്ത് കാലത്തിൻ്റേതായ പൊളിച്ചെഴുത്ത് അനിവാര്യമായ കാലഘട്ടത്തിലാ ണ് ആധുനിക സമൂഹം കടന്നു പോകുന്നത്.


സ്വന്തം മണ്ഡലത്തിലെ ജനങ്ങൾ നൽകുന്ന സ്നേഹ വായ്പാണ് ഒരു ജനപ്രതിനിധിയേ മുന്നോട്ടു നയിക്കുന്നത്. ഇക്കാര്യത്തിൽ ചിറ്റയത്തിന് 100 + മാർക്കാണ് കൊടുക്കാൻ കഴിയുക. വളരെ പരിമിതമായ സാമൂഹ്യ ചുറ്റു ചാടുകളിൽ നിന്ന് പൊതു പ്രവർത്തന ത്തിലേക്ക് കടന്നു വന്ന ചിറ്റയം ഇടപെട്ട മേഖലകളിൽ ആകമാനം ജന ഹൃദയങ്ങളിൽ കൈയ്യൊപ്പു പതിപ്പിച്ചാണ് കടന്നു പോവുക. ചിറ്റയം രാഷ്ട്രീയ ത്തിന് അപ്പുറമായി ഒട്ടേറെ സാംസ്കാരിക മേഖലകളിൽ ഇടപെടൽ നടത്തുന്ന വ്യക്തിയാണ് .ചിത്രകാരൻ ,ചലച്ചിത്ര പ്രവർത്തകൻ ,സംഘാടകൻ, തൊഴിലാളി നേതാവ് തുടങ്ങിയ മേഖലകളിൽ ഒക്കെ കൈയ്യൊപ്പു ചാർത്തിയ ചിറ്റയം ക്രിക്കറ്റിലും ,സിനിമയിലും കൈ വച്ചാട്ടുണ്ട്. രാഷ്ട്രീയ പ്രവർത്തനത്തെ സ്വജീവിതമായി ഇണക്കികൊണ്ട് പൊതുപ്രവർത്തനം നടത്തുന്ന ഇദ്ദേഹം നിയമസഭാ സാമാജികർക്കെല്ലാം ഒരു മാതൃക ആണെന്നും സ്പീക്കർ പറഞ്ഞു.


രാഷ്ട്രീയത്തിൽ എത്തപെട്ടില്ലാ യിരുന്നെങ്കിൽ പോലീസ് ഓഫീസർ ആകു മായിരു ന്നുവെന്ന് പുരസ്കാരം ഏറ്റുവാങ്ങി ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. നീണ്ട ആറു പതിറ്റാണ്ട് കാലത്തെ പൊതു പ്രവർത്തന ത്തിൽ ആദ്യമായി ലഭിച്ച പുരസ്കാരമാണ് കുരമ്പിൽ അച്ചൻ്റെ സ്മരണാർത്ഥം ലഭിച്ച അവാർഡെന്നും അദ്ദേഹം പറഞ്ഞു.


മുൻ പ്രിൻസിപ്പൽ ഡോ: വർഗീസ് പേരയിൽ അധ്യക്ഷത വഹിച്ചു. അടൂർ മുനിസിപ്പൽ ചെയർമാൻ ഡി.സജി ,പ്രിൻസിപ്പൽ പ്രഫ. അനിത തോമസ് ,ചരിത്ര വിഭാഗം മേധാവി പ്രഫ. മിനി മാത്യു ,ഫാ. സജി മേക്കാട്, ഫാ. സോളു കോശി രാജു ,സാം കുരാക്കാർ, ബിന്നി സാഹിതി ജോമോൻ ജോ യ്സ് ,സൂസൻ വർഗീസ് ,ഡോ. ഗിഫ്റ്റി എൽസാ വർഗീസ് ,സുജ സാഹിബ് എന്നിവർ പ്രസംഗിച്ചു.






ഫോട്ടോ:


പ്രഫ. അലക്സ് കുരമ്പിൽ കോർ എപ്പിസ് കോപ്പായുടെ സ്മരണാർത്ഥം സെൻറ്. സിറിൾസ് കോളജ് ക്യാപ്പിറ്റൽ അലുമ്നി ചാപ്ടർ ഏർപെടുത്തിയ മികച്ച നിയമ സഭാ സാമാജികനുള്ള പുരസ്കാരം ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് സ്പീക്കർ എം.ബി. രാജേഷ് സമർപ്പിക്കുന്നു. ബിന്നി സാഹിതി, സാം കുരാക്കാർ ,ഫാ. സജി മേക്കാട്ട്, ഡി. സജി ,പ്രഫ. വർഗീസ് പേരയിൽ ,ഫാ: സോളു. കെ. രാജു ,പ്രഫ. അനിത തോമസ്, പ്രഫ. മിനി മാത്യു എന്നിവർ സമീപം

28 views0 comments

Recent Posts

See All

പാലിയേറ്റിവ് സെമിനാർ

പാലിയേറ്റിവ് സെമിനാർ കേരള പാലിയേറ്റിവ് കെയർ ഇനിഷേറ്റിവ് ന്റെ ആഭിമുഖ്യത്തിൽ 2024 മാർച്ച് 24 ന് 3.30 P. M ന് കൊട്ടാരക്കര കുരാക്കാർ എഡ്യു...

Commentaires


bottom of page