top of page
Writer's picturecomrade media

സാഹിതി കോമ്രേഡ് കൾച്ചറൽ സെൻറർ ഗാന്ധി രക്ത സാക്ഷിത്വ ദിനാചരണം നടത്തി



കോമ്രേഡ് മീഡിയയുടെയും സാഹിതി ഇൻറർനാഷണലിന്റെയും ആഭിമുഖ്യത്തിൽ ഗാന്ധി അനുസ്മരണ യോഗം ജനുവരി 30 ന് നടത്തി . കേശവദാസപുരം യൂണിറ്റി ടവറിൽ വച്ച് നടത്തിയ യോഗം കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു.

ഗാന്ധിസത്തിൻ്റെ കാലിക പ്രസക്തി പുതുതലമുറയിൽ എത്തി ക്കണമെന്ന് കെ.പി.സി. സി. ജനറൽ സെക്രട്ടറിഅഡ്വ. പഴകുളം മധു അഭിപ്രായ പെട്ടു.


സാഹിതി കോമ്രേഡ് കൾച്ചറൽ സെൻറർ നടത്തിയ ഗാന്ധി രക്ത സാക്ഷിത്വ ദിനാചരണം ഉത്ഘാടനം ചെയ്ത് പ്രസംഗി ക്കുകയായി രുന്നു അദ്ദേഹം

ഗാന്ധി നിന്ദകർക്ക് പ്രചാരം ലഭിക്കുന്ന ഒരു കാലഘട്ടത്തിലേക്ക് ഭാരതത്തെ ചിലർ ബോധപൂർവ്വം കൊണ്ടു പോകുന്ന ഭയാനകമായ കാഴ്ചയാണ് ഇന്ന് കാണുന്നത്.

പാം പുസ്ത കത്തിൽ നിന്നും ചരിത്ര പുസ്തക ത്തിൽ നിന്നും ഗാന്ധി ചിന്തകളെ അടർത്തി മാറ്റുവാൻ ഇവർ ശ്രമിക്കുന്നു. ചരിത്രത്തെ വളച്ചൊടിച്ച് ഫാസിസ്റ്റ് ചിന്താഗതികൾക്ക് പ്രാമുഖ്യം കൊടുക്കുന്ന ശൈലി യിലേക്ക് ഭാരതത്തെ നയിക്കുന്നത് വലിയ വിപത്തിലേക്കാകും എത്തിക്കുക എന്നും അദ്ദേഹം പറഞ്ഞു.


ഗാന്ധി സ ത്തിൻ്റെ പ്രസക്തി പുതിയ തലമുറക്ക് പ്രചോദക മാകുന്ന വിധത്തിൽ എത്തിക്കുന്നതിൽ നാം പ്രതി ജാ ബന്ധ രാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


സാഹിതി സെക്രട്ടറി ജനറൽ ബിന്നി സാഹിതി അധ്യക്ഷത വഹിച്ചു. കോമ്രേഡ് ചെയർമാൻ സാം കുരാക്കാർ, എഴുത്തു കാരൻ അഡ്വ. ഉള്ളൂർ മനോഹരൻ ,അധ്യാപകൻ പി. അംബ്രോസ് , വിശാൽ കുരാക്കാർ എന്നിവർ പ്രസംഗിച്ചു. കോമ്രേഡ് റീഡിങ്ങ് റൂമിലേക്ക് 50 പുസ്തകങ്ങൾ സാഹിതി സംഭാവന നൽകി.



















28 views0 comments

Recent Posts

See All

പാലിയേറ്റിവ് സെമിനാർ

പാലിയേറ്റിവ് സെമിനാർ കേരള പാലിയേറ്റിവ് കെയർ ഇനിഷേറ്റിവ് ന്റെ ആഭിമുഖ്യത്തിൽ 2024 മാർച്ച് 24 ന് 3.30 P. M ന് കൊട്ടാരക്കര കുരാക്കാർ എഡ്യു...

Comments


bottom of page