top of page

ഏഷ്യ പസിഫിക് പവർ ആൻറ് എനർജി എഞ്ചിനിയറിങ് കോൺഫറൻസ് (APPEEC-2021) നവംബർ 20 - 23- തിരുവനന്തപുരത്ത്

ഊർജ്ജമേഖലയിലെ കാലികപ്രശ്നങ്ങളെക്കുറിച്ചുള്ള പഠനവും, പരിഹാര നിർദേശങ്ങളും അടങ്ങുന്ന പതിമൂന്നാമത് അന്താരാഷ്ട്ര പവർ ആൻഡ് എനർജി കോൺഫറൻസ് ഇത്തവണ തിരുവനന്തപുരത്തു നിന്ന് ഓൺലൈനായി നടക്കുന്നു. നവംബർ 20 മുതൽ 23 വരെ. ലോകമെമ്പാടും നടമാടുന്ന കോവിഡും പ്രകൃതി ദുരന്തങ്ങളും വരുത്തി വെക്കുന്നപ്രത്യേക പ്രശ്നങ്ങളും, ഏഷ്യയിലും ശാന്തസമുദ്രരാജ്യങ്ങളിലും സാധ്യമാവുന്ന നവീനസാങ്കേതിക പ്രവർത്തനങ്ങളും ഈ ചർച്ചാ സമ്മേളനത്തിൽ അനാവരണം ചെയ്യപ്പെടും.


വൈദ്യുത ഊർജ്ജ മേഖലയിലെ ഉത്പാദന, പ്രസരണ വിതരണ രംഗങ്ങളിൽ ഏറ്റവും നൂതനമായ അറിവുകൾ സൃഷ്ടിക്കുകയും, മികച്ച സാങ്കേതിക പ്രസിദ്ധീകരണങ്ങളും, കോൺഫറൻസുകളും മുഖേന അവ ജനങ്ങളിലേക്കെത്തിക്കുകയും ചെയ്യുന്ന ന്യൂജേഴ്സി (അമേരിക്ക) ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ ട്രിപ്പിൾ ഇ (IEEE) എന്ന 160 രാജ്യങ്ങളിലായി 400,000 തിലേറെ അംഗങ്ങളുള്ള, ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക ഷണൽ സംഘടനയുടെ ഘടകമായ പവർ ആൻറ് എനർജി സൊസൈറ്റി (PES ), വർഷംതോറും അന്തർദേശീയ തലത്തിൽ നടത്തിവരുന്നതാണ് ഏഷ്യ പസിഫിക് പവർ ആൻറ് എനർജി എഞ്ചിനിയറിങ് കോൺഫറൻസ് (APPEE). ഇത്തവണ ട്രിപ്പിൾ ഇ കേരള ഘടകവും, പി.ഇ.എസ്സ് കേരള ചാപ്റ്ററുമാണ് ഇതിന് രണ്ടു വർഷമായി മുന്നൊരുക്കങ്ങൾ നടത്തിയത്. ശക്തിയും ഊർജ്ജവും ഹരിത ലോകത്തിനായി (Power and Energy for a 'GREENER WORLD) എന്നതാണ് പ്രമേയം. കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും വൈദ്യുതിമേഖലയ എങ്ങനെ ബാധിക്കുമെന്നും അവക്കുള്ള പരിഹാരവും സമ്മേള വിലയിരുത്തും.


ജപ്പാൻ, അമേരിക്ക, ജർമ്മനി, ചൈന, ആസ്ട്രേലിയ തുടങ്ങി 15 രാജ്യങ്ങളിൽ നിന്നുള്ള 150 ഓളം പ്രതിനിധികൾ പങ്കെടുക്കുന്ന കോൺഫറൻസിൽ 60 പ്രബന്ധങ്ങളും, 5 മുഖ്യപ്രഭാഷണങ്ങളും, 2 ട്യൂട്ടോറിയലുകളും സംഘടനയുടെ യുവ ജന, വനിത, വിദ്യാർത്ഥി വിഭാഗങ്ങൾക്കുള്ള പ്രത്യേക പരിപാടികളും ഉണ്ടാകും.


ഊർജ്ജ മേഖലയിലെ ആഗോളവിദഗ്ദ്ധർ പങ്കെടുക്കുന്ന ഈ കോൺഫറൻസിൽ കെ. എസ്സ്. ഇ ബി. എൽ. വിദഗ്ധർ പങ്കെടുക്കുകയും പ്രബന്ധം അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ദേശീയ അന്തർദേശീയ ഊർജ്ജ സ്ഥാപനങ്ങൾ വേറെയും യോഗത്തിൽ അവതരണങ്ങൾ നടത്തും. സമ്മേളനം ഐ ട്രിപ്പിൾ ഈ നിയുക്ത പ്രസിഡന്റ് പ്രഫ. സൈർ റഹ്മാൻ ഉത്ഘാടനം ചെയ്യും. ജനറൽ ചെയർ പ്രൊഫ. വി. കെ. ദാമോദരൻ, ടെക്നിക്കൽ ചെയർ ഡോ. ബിജുന കുഞ്ഞ്, കേരള പി.ഇ.എസ്സ് ചെയർ എ. സുഹൈർ, സെക്ഷൻ ചെയർ ശാരദ ജയകൃഷ്ണൻ, കൺവീനർ ഡോ. ബോബി ഫിലിപ്പ് എന്നിവരും ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കും.

7 views0 comments

Comments


bottom of page