top of page
Writer's picturecomrade media

FAMILY PROTECTION COUNCIL രൂപവത്കരിച്ചു

ഫാമിലി പ്രൊട്ടക്ഷൻ കൌൺസിൽ എന്ന സംഘടന തിരുവനന്തപുരം ആസ്ഥാനമായി രൂപവത്കരിക്കപ്പെട്ടു. ഇതിന്റെ ഭാഗമായി ലോകപുരുഷദിനമായ നവംബര് 19 ന് സെക്രെട്ടറിയേറ്റു നടയിൽ സൗഹൃദകൂട്ടായ്മ സംഘടിപ്പിക്കാനും തീരുമാനിച്ചതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

കള്ള കേസ് ഫയൽ ചെയ്യുന്നവരെയും, അതിനു സഹായിക്കുന്നവരെയും ശിക്ഷിക്കുക, ഫാമിലി കമ്മീഷൻ സ്ഥാപിക്കുക, വൈകി എത്തുന്ന നീതി, നീതി നിഷേധത്തിനു തുല്യമാണ് എന്നുള്ളത് കൊണ്ട് തന്നെ കേസുകൾ വേഗത്തിൽ തീർപ്പാക്കുക, ഉദ്യോഗസ്ഥരുടെ പെൻഷൻ ആനുകൂല്യങ്ങൾ നോമിനിക്ക് നൽകുക, സ്ത്രീ സംരക്ഷണ നിയമങ്ങൾ കുടുംബങ്ങളിൽ എന്ത് പ്രത്യാഘാതം ഉണ്ടാക്കി എന്ന് ജഡ്ജ് ഉൾപ്പെടുന്ന കമ്മിറ്റിയെ കൊണ്ടു അന്വേഷിപ്പിക്കുക, ഭരണഘടനഉറപ്പു തരുന്ന തുല്യ നീതി നടപ്പിലാക്കുക എന്നിവയാണ് FAMILY PROTECTION COUNCIL ന്റെ പ്രധാന ആവശ്യങ്ങൾ.


സംഘടനയുടെ പ്രസിഡന്റ് H R ബാബു, SECRETARY മോഹൻ ജി കുറുപ്പ് , ട്രഷറർ K ശ്രീകുമാർ എന്നിവരാണ് വാർത്താസമ്മേളനം സംഘടിപ്പിച്ചത്.

8 views0 comments

Comments


bottom of page