top of page

ഭീമമായ വിലക്കയറ്റം, നിർമാണ മേഖല സ്തംഭനത്തിൽ | LENSFED ന്റെ സെക്രട്ടേറിയറ്റ് ധർണ്ണ

LENSFED (LICESNSED ENGINEERS AND SUPERVISORS FEDERATION) സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് ന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. ചരിത്രത്തിൽ ഇല്ലാത്തവിധം കടുത്ത വിലക്കയറ്റം മൂലം തൊഴിൽമേഖല നിശ്ചലാവസ്ഥയിലേക്കു നീങ്ങുകയാണെന്നും, നിർമാണ സാമഗ്രികൾക്കുണ്ടായ വിലക്കയറ്റം, നിര്മാണപ്രവർത്തനങ്ങളെ സാരമായി തന്നെ ബാധിച്ചുവെന്നും, PVC ഉത്പന്നങ്ങൾ, ELECTRIC സാമഗ്രികൾ, ടൈൽസ്, എന്നിവയ്ക്ക് 15 മുതൽ 30 ശതമാനം വരെ വില വർധിച്ചത്, ഭവന നിർമാണ മേഖലയെ സ്തംഭിപ്പിച്ചുവെന്നും, എന്നാൽ ഈ മേഖലയെ സംരക്ഷിക്കാം കേന്ദ്ര സംസ്ഥാന സർക്കാരുകൾ ആവശ്യമായ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നാർപ്പിച്ചായിരുന്നു ധർണ്ണ.


ree

ധർണ്ണ സമരത്തിൽ LENSFED സംസ്ഥാന പ്രസിഡന്റ് C S വിനോദ്, അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി M മനോജ് സ്വാഗതം ആശംസിച്ചു. ധർണ്ണ സമരം T സിദ്ധിഖ്, MLA ഉൽഘാടനം ചെയ്തു. സംസ്ഥാന PRO Dr യു എ ഷബീർ, മുൻ സംസ്ഥാന സെക്ക്രട്ടറി P M സുനിൽകുമാർ, ബിൽഡിങ് റൂൾ കമ്മിറ്റി ചെയര്മാന് എഞ്ചിനീയർ K സലിം എന്നിവർ പങ്കെടുത്തു.

Comments


bottom of page