രാജ് നാരായൺജി ദൃശ്യ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു
ദൃശ്യ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിലേയ്ക്കായിട്ടുള്ള ലോക് ബന്ധു രാജ് നാരായൺജി ഫൗണ്ടേഷന്റെ രാജ് നാരായൺജി ദൃശ്യ മാധ്യമ പുരസ്ക്കാരം 2021 ലോക് ബന്ധു രാജ് നാരായൺജി ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദ് ആസിഫും, ചീഫ് കോർഡിനേറ്റർ പൂവച്ചൽ സുധീറും പ്രതസമ്മേളനത്തിൽ പ്രഖ്യാപിച്ചു. പ്രശസ്ത ചലച്ചിത്ര സംവിധായകനും ക്യാമറമാനുമായ അനിൽ ഗോപിനാഥ് ചെയർമാനും, പൂവച്ചൽ സുധീർ സെക്രട്ടറിയും, സംവിധായകൻ ശ്രീജിത്ത് ശ്രീവത്സം, മാധ്യമ പ്രവർത്തകൻ ജി. അരുൺ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിത, ഗ്രാമപഞ്ചായത്ത് അംഗം ഷൈല എസ്, എൻ പൂരം, പ്രദീപ്സംഘമിത്ര എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരത്തിന് അർഹരായവരെ തിരഞ്ഞെടുത്തത്.
ദൃശ്യ മാധ്യമ രംഗത്ത് എത്താൻപത് പേർക്കും ടെലിവിഷൻ രംഗത്തെ നാൽപത്തിയൊന്ന് പേർക്കും ഉൾപ്പെടെ അറുപത് വ്യക്തികൾക്കാണ് പുരസ്ക്കാരം നൽകുന്നത്. ലോക ടെലിവിഷൻ ദിനമായ നവംബർ 21 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വച്ച് ബഹു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ബഹു എം. എൽ. എ മാരായ വി കെ പ്രശാന്ത്, ശ്രീ. ഐ ബി സതീഷ്, എം. വിൻസെന്റ്, ബഹു. മേയർ കുമാരി ആര്യ രാജേന്ദ്രൻ, ബഹു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഡി. സുരേഷ് കുമാർ, ഡെപ്യൂട്ടി മേയർ ശ്രീ. പി. കെ. രാജു എന്നിവർ പുരസ്ക്കാരം വിതരണം ചെയ്യുമെന്നു ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Commentaires