comrade media
Mar 29, 2024
Updated: Dec 5, 2021
ജനപ്രതിനിധി മരിച്ചാൽ, ആശ്രിതനിയമനം പാടില്ലെന്ന്, ഹൈക്കോടതി.
ചെങ്ങന്നൂർ MLA ആയിരിക്കെ അന്തരിച്ച കെ കെ രാമചന്ദ്രൻ നായരുടെ മകൻ ആർ പ്രശാന്തിന് പൊതുമരാമത്തു വകുപ്പിൽ ഗസറ്റഡ് തസ്തികയിൽ ആശ്രിത നിയമനം നൽകിയ നടപടി ഹൈ കോടതി, റദ്ധാക്കി. പ്രശാന്തിനെ ജോലിയിൽ നിന്നും നീക്കം ചെയ്യാനും, കോടതി നിർദ്ദേശിച്ചു. പ്രശാന്തിന് ആശ്രിത നിയമനം നൽകാനുള്ള 2018 ഏപ്രിൽ ആറിലെ സർക്കാർ ഉത്തരവും ഏപ്രിൽ പത്തിലെ നിയമന ഉത്തരവുമാണ് റദ്ധാക്കിയത്. സിപിഎം MLA ആയിരുന്ന രാമചന്ദ്രൻ നായർ 2018 ജനുവരിയിലാണ് അന്തരിച്ചത്. MLA സർക്കാർ അന്ധ്യോഗസ്ഥനല്ലെന്നും ആശ്രിതനിയമനം നടത്താനാവില്ലെന്നും ചൂണ്ടിക്കാട്ടി, പാലക്കാട് സ്വദേശി M അശോക് കുമാർ നൽകിയ ഹർജിയിലാണ്, ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുൾപ്പെടുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. സർവീസിൽ നിന്ന് നീക്കം ചെയ്യണമെന്നും ഇത് വരെ നൽകിയ ആനുകൂല്യങ്ങൾ തിരിച്ചെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. സർക്കാർ ജീവനക്കാർ സർവീസിലിരിക്കെ മരിച്ചാലാണ് ആശ്രിതർക്ക് നിയമനം നൽകുന്നതെന്നും, MLA മരിച്ചതിന്റെ പേരിൽ മകന് നിയമനം നൽകിയ നടപടി നിലനിൽക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, ഇലക്ടോണിക്‌സ് എഞ്ചിനീയറിംഗ് ബിരുദധാരിയായ പ്രശാന്തിന്റെ നിയമനത്തിൽ അപാകതയില്ലെന്നാണ് സർക്കാർ വാദിച്ചത്. സെർവീസിലുള്ളവരെയോ, ഈ തസ്തികയ്ക്ക് ശ്രമിക്കുന്നവരെയോ ബാധിക്കാത്ത രീതിയിൽ സൂപർ ന്യൂമററി തസ്തിക സ്രെഇഷ്ടിച്ചെന് നിയമനമെന്നും വിശദീകരിച്ചു.
അസീം റഫീഖിനെതിരായ വംശീയാധിക്ഷേപം; പരിശീലക സംഘത്തെയാകെ പുറത്താക്കി യോർക്‌ഷെയർ
അസീം റഫീഖിനെതിരായ വംശീയാധിക്ഷേപ വെളിപ്പെടുത്തലിനു പിന്നാലെ പരിശീലക സംഘത്തെയാകെ പുറത്താക്കി ഇംഗ്ലണ്ട് കൗണ്ടി ക്ലബ് യോർക്‌ഷെയർ. ഡയറക്ടർ മാർട്ടിൻ മോക്സോൺ, മുഖ്യ പരിശീലകൻ ആൻഡ്രൂ ഗെയിൽ ഉൾപ്പെടെയുള്ളവരെ പുറത്താക്കി. മോക്സോൺ ജോലിയിൽ നിന്ന് നേരത്തെ അവധിയെടുത്തിരുന്നു. അസീം റഫീഖിൻ്റെ വെളിപ്പെടുത്തലിനു പിന്നാലെ കഴിഞ്ഞ നവംബർ മുതൽ ഗെയിലിലെ അന്വേഷണവിധേയമായി ക്ലബ് സസ്പൻഡ് ചെയ്തിരുന്നു.
വാക്സിനെടുത്താൽ എയ്ഡ്സ്: ബ്രസീൽ പ്രസിഡൻറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി
കോവിഡ് വാക്സിൻ എയ്ഡ്സിനു കാരണമായേക്കുമെന്ന പ്രസിഡൻറ് ജെയർ ബോൾസോനാരോയുടെ പ്രസ്താവനയിൽ ബ്രസീൽ സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. സെനറ്റ് അന്വേഷണ കമ്മിറ്റിയുടെ (സിപിഐ) അന്വേഷണ കണ്ടത്തലിലാണ് ജസ്റ്റീസ് അലക്സാണ്ടർ ഡി മൊറേസ് അന്വേഷണത്തിന് ഉത്തരവിട്ടത്. സമൂഹമാധ്യമങ്ങളിൽ തത്സമയ സംപ്രേഷണത്തിനിടെയാണ് കോവിഡ് വാക്സിൻ എയ്ഡ്സിനു കാരണമായേക്കുമെന്ന് ബോൾസോനാരോ പറഞ്ഞത്. ഇതോടെ ഫേസ്ബുക്കും യൂട്യൂബും ബോൾസോനാരോയെ താൽക്കാലികമായി വിലക്കിയിരുന്നു. യുകെ സർക്കാരിനെ ഉദ്ദരിച്ചായിരുന്ന ബോൾസോനാരോയുടെ പ്രസ്താവന. യുകെയിൽനിന്നുള്ള ഔദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പൂർണമായി വാക്സിനേഷൻ എടുത്ത ആളുകളിൽ എയ്ഡ്സ് ഉണ്ടാകുന്നതായാണ്- എന്നായിരുന്നു ബ്രസീൽ പ്രസിഡൻറിൻറെ പ്രസ്താവന. ഇതിനെതിരെ വലിയ വിമർശനമാണ് ഉയർന്ന് വന്നത്.
കസ്തൂരിരംഗൻ റിപ്പോർട്ട്: 31 വില്ലേജുകൾക്ക് ഇളവുകൾ
കസ്തൂരിരംഗൻ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ നേരത്തേ നിജപ്പെടുത്തിയ പരിസ്ഥിതിലോല പ്രദേശങ്ങളെ (ഇഎസ്എ) രണ്ടായി തരംതിരിച്ചുള്ള അന്തിമ കേന്ദ്ര വിജ്ഞാപനം ഈ മാസം പുറത്തിറക്കും. സംസ്ഥാനത്ത് 123 വില്ലേജുകളിലായി നിജപ്പെടുത്തിയിരുന്ന 9,993.7 ചതുരശ്ര കിലോമീറ്റർ ഇഎസ്എയിൽനിന്ന് 1337.24 ചതുരശ്ര കിലോമീറ്റർ പ്രദേശങ്ങളെ നിർമാണ പ്രവർത്തനങ്ങൾക്കു തടസമില്ലാത്ത നോൺ കോർ മേഖലകളായി മാറ്റണമെന്ന കേരള സർക്കാരിൻറെ നിർദേശം അംഗീകരിക്കാമെന്ന് കേരള എംപിമാരുമായി ഇന്നലെ നടത്തിയ ചർച്ചയിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ഉറപ്പു നൽകി.കേരള സർക്കാരിൻറെ പ്രതിനിധിയായ ധനമന്ത്രി കെ.എൻ. ബാലഗോപാലുമായി മന്ത്രി യാദവ് ഇക്കാര്യത്തിൽ ഇന്നു ചർച്ച നടത്തും. ഇതിനു പിന്നാലെ പതിനാറിന് വീണ്ടും കേരള എംപിമാരുമായി ചർച്ച നടത്തിയ ശേഷമാകും അന്തിമവിജ്ഞാപനം.
ഭിന്നശേഷിക്കാർക്കും തുല്യാവകാശം: സുപ്രീംകോടതി
ഭിന്നശേഷിക്കാർക്കും രാജ്യത്ത് തുല്യാവകാശമാണെന്ന് സുപ്രീംകോടതി. വിമാനത്താവളങ്ങളിൽ ഭിന്നശേഷിക്കാരായ യാത്രക്കാരുടെ ശരീരത്തിൽ ബന്ധിപ്പിച്ചിട്ടുള്ള കൃത്രിമ അവയവങ്ങൾ നീക്കം ചെയ്തുകൊണ്ടുള്ള പരിശോധന വേണ്ടെന്നും സുപ്രീംകോടതി അറിയിച്ചു. ഭിന്നശേഷിയുള്ള ജീജ ഘോഷിന് യാത്രാനുമതി നിഷേധിച്ച വിമാനക്കന്പനിയുടെ നടപടിയുടെ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ തീരുമാനം. വിമാനത്താവളങ്ങളിലെ പരിശോധനയുടെ ഭാഗമായി ഭിന്നശേഷിക്കാരുടെ ശരീരത്തിൽ ഘടിപ്പിച്ചിട്ടുള്ള കൃത്രിമ കാലുകൾ, ചലന സഹായികൾ എന്നിവ നീക്കം ചെയ്യുന്നതിന് ആവശ്യപ്പെടരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിമാനത്തിൽ യാത്ര ചെയ്യുന്ന ഭിന്നശേഷിക്കാരുടെ സഹായത്തിനായി വരുന്ന വ്യക്തികൾ, വഴികാട്ടികളായ വളർത്തുനായകൾ, ചലനസഹായികൾ മറ്റ് ഉപകരണങ്ങൾ എന്നിവ വിമാനത്തിനുള്ളിൽ പ്രവേശിക്കുന്നത് തടയരുതെന്ന് സിവിൽ ഏവിയേഷൻ നിയമങ്ങൾ പ്രതിപാദിക്കുന്നുണ്ട്. ജീജ ഘോഷിന് പത്തു ലക്ഷം രൂപ നഷ്ടപരിഹാരംനൽകണമെന്ന് 2016ൽ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
യുപി സർക്കാർ അവാർഡ് ഫാ. ഷിബു തോമസ് ഏറ്റുവാങ്ങി
സമൂഹത്തിലെ ഭിന്നശേഷിയുള്ളവരുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ സമഗ്രവികസനത്തിന് ഉത്തർപ്രദേശ് സർക്കാർ നൽകുന്ന അവാർഡ് നജീബാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രേംധാം ആശ്രമം സഹസ്ഥാപകൻ ഫാ. ഷിബു തോമസ് ഏറ്റുവാങ്ങി. അന്താരാഷ്ട്ര ഭിന്നശേഷീദിനമായ ഇന്നലെ ലക്നോവിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമ്മാനിച്ചു. 2009ൽ ഫാ. ഷിബു തോമസും ഫാ. ബെന്നി തെക്കേക്കരയും ചേർന്നു അനാഥരും ഭിന്നശേഷിക്കാരുമായ കുട്ടികളുടെ ഉന്നമനത്തിനായി രൂപീകരിച്ചതാണ് പ്രേംധാം ആശ്രമം. ഫാ. ഷിബു തോമസ് കോട്ടയം മാഞ്ഞൂർ സൗത്ത് തുണ്ടത്തിൽ കുടുംബാംഗവും ഫാ. ബെന്നി അങ്കമാലി തുറവൂർ തെക്കേക്കര കുടുംബാംഗമാണ്.
അധിക ധനവിനിയോഗത്തിന് കേന്ദ്രസർക്കാർ
നടപ്പുധനകാര്യവർഷത്തെ 3.7 ലക്ഷംകോടി രൂപയുടെ അധിക ധനവിനിയോഗത്തിനു കേന്ദ്രസർക്കാർ പാർലമെൻറിൻറെ അനുമതി തേടി. കോവിഡ് രക്ഷാ നടപടികളുടെ ഭാഗമായുള്ള വിവിധ ക്ഷേമപദ്ധതികൾക്കുംമറ്റുമാണ് ഈ തുക ഉപയോഗിക്കുക. ഇതിൽ 49,805 കോടി രൂപ സൗജന്യ ധാന്യ വിതരണത്തിനും 22,038 കോടി രൂപ ഗ്രാമീണമേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വേണ്ടിയാണു വകയിരുത്തിയിരിക്കുന്നത്. രാസവള വില ഉയർന്ന സാഹചര്യത്തിൽ 58430 കോടി രൂപ കർഷകർക്കു രാസവള സബ്സിഡി ഇനത്തിൽ നല്കും. എയർ ഇന്ത്യയുമായി ബന്ധപ്പെട്ട കുടിശിക തീർക്കുന്നതിനും വിവിധ മേഖലകളിൽ ഉത്പാദനബന്ധിത ആനുകൂല്യം നല്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. അതേസമയം ബജറ്റ് വിഹിതത്തിനു പുറത്തുള്ള അധിക ധനവിനിയോഗം കേന്ദ്ര സർക്കാരിൻറ ധനക്കമ്മി വർധിപ്പിക്കുമെന്ന് സാന്പത്തിക വിദഗ്ധർക്ക് ആശങ്കയുണ്ട്.
ബാങ്കിലെയും ധനകാര്യ സ്ഥാപനങ്ങളിലെയും വായ്പയ്ക്ക് ഇ-സ്റ്റാംപിംഗ്
വാണിജ്യ ആവശ്യങ്ങൾക്ക് ഉൾപ്പെടെ ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു വായ്പ എടുക്കുന്നവർക്ക് ഇ-സ്റ്റാംപിംഗ് സംവിധാനം ഏർപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. ക്രെഡിറ്റ് കോൺട്രാക്ട് കരാറുകൾക്കുള്ള സ്റ്റാംന്പ് ഡ്യൂട്ടിക്ക് ഓൺലൈൻ സ്റ്റാംപിംഗ് (ഇ- സ്റ്റാംപിംഗ്) സംവിധാനം ഏർപ്പെടുത്തിയതോടെ ഇടപാടുകാരെ സംബന്ധിച്ചു നടപടിക്രമം കൂടുതൽ ലളിതമാകും. വായ്പയുമായി ബന്ധപ്പെട്ടുള്ള ഇടപാടുകൾ കടലാസു രഹിതമായതോടെ ഓരോ ഇടപാടുകൾക്കുമുള്ള ഇ- സ്റ്റാംപിംഗ് തുക ബാങ്കിനോ ധനകാര്യ സ്ഥാപനങ്ങൾക്കോ ഇടപാടുകാരൻ നൽകിയാൽ വേഗത്തിൽ നടപടിക്രമം പൂർത്തിയാക്കാനാകും. സ്റ്റാംപ് ഡ്യൂട്ടിക്കായി ഇടപാടുകാരൻ നേരിട്ടു വരുന്നതും ഒഴിവാക്കാനാകും. ദേശസാൽകൃത ബാങ്കുകളെ കൂടാതെ കേരള ബാങ്ക്, കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി), കെഎസ്എഫ്ഇ, കെഎഫ്സി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പയ്ക്കും ഇ- സ്റ്റാംപിംഗ് സംവിധാനം ഉപയോഗിക്കാം.
അതിജീവന കലാസംഗമം 2021 ഡിസംബർ 7 ചൊവ്വാഴ്ച തിരുവനന്തപുരത്ത്
പ്രൊഫഷണൽ കലാ സംഘടനകളുടേയും എൻസി സംഘടനകളുടേയും കൂട്ടായ്മയായ ആർട്ടിസ്റ്റ് ഏജന്റ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി (AACC) യുടെ നേതൃത്വത്തിൽ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉത്സവങ്ങളും കലാപരിപാടികളും ഘോഷയാത്രകളും നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവനകലാസംഗമം എന്ന സമര പരിപാടി നടത്തുന്നു. അതിജീവന കലാസംഗമം രാവിലെ 10 മണിക്ക് പാളയം രക്തസാക്ഷി
മണ്ഡപത്തിൽ നിന്നും ആരംഭിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ സമാപിക്കും. അനേകം കലാകാരന്മാർ അവരുടെ കലാരൂപങ്ങളുമായി പങ്കെടുക്കും. പ്രശസ മാന്ത്രികൻ സാമ്രാജിന്റെ നേതൃത്വത്തിൽ ഇരുപത്തഞ്ചോളം മജീഷ്യൻമാർ പ്രതിഷേധ സൂചകമായി കണ്ണ് കെട്ടി ബൈക്ക് ഓടിക്കുന്നു. AACC ഭാരവാഹികളുടെ വാർത്താസമ്മേളനത്തിൽ പ്രസക്തഭാഗങ്ങളിലേക്ക്.
സ്നേഹവീട് കേരളയുടെ തിരുവനന്തപുരം ജില്ലാ സമ്മേളനം.
സ്നേഹവീട് കേരളയുടെ പത്തനംതിട്ട, കോഴിക്കോട് ജില്ലാ സമ്മേളനങ്ങൾ നടന്നു കഴിഞ്ഞു. തിരുവനന്തപുരം ജില്ലാ സമ്മേളനം ഈ മാസം 18 ന് നടക്കുന്നു. ഈ സമ്മേളനത്തിൽ വെച്ച് സാഹിത്യ മേഖലയിൽ രണ്ടു പ്രമുഖ അവാഡുകൾ സമിതി ഏർപ്പെടുത്തിയിട്ടുണ്ട്. അന്തരിച്ച സാഹിത്യകാരൻ, അക്ബർ കക്കട്ടിലിന്റെ പേരിൽ കഥാപുരസ്കാരവും, ഗാനരചയിതാവും കവിയുമായ ചുനക്കര രാമൻകുട്ടിയുടെ നാമധേയത്തിലുള്ള കവിതാ പുരസ്കാരവും. അക്ബർ കക്കട്ടിലിന്റെ പേരിലുള്ള കക്കട്ടിൽ കഥാപുരസ്കാരം കഥാകാരനും മാധ്യമ പ്രവർത്തകനുമായ ബി.മുരളി ക്കു ലഭിക്കും. പുനക്കര രാമൻകുട്ടിയുടെ നാമധേയത്തിലുള്ള ചുനക്കര അവാർഡിന് കവിയും പ്രമുഖ സാംസ്കാരിക പ്രവർത്തകനുമായ വിനോദ് ശാലിയേയും തെരഞ്ഞെടുത്തു. സ്‌നേഹവീട് ഭാരവാഹികളുടെ, വാർത്താസമ്മേളനത്തിൽ പ്രെആസക്തഭാഗങ്ങളിലേക്കു.
യുപിയിൽ തൃണമൂൽ കോൺഗ്രസുമായി സഖ്യം രൂപീകരിക്കുമെന്ന് അഖിലേഷ് യാദവ്
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഉത്തർപ്രദേശിൽ മുന്നണി രൂപീകരിക്കാൻ തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയെ സ്വാഗതം ചെയ്ത് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഇതുമായി ബന്ധപ്പെട്ട് ശരിയായ സമയത്ത് ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മമതാ ബാനർജിയുടെ നേതൃത്വത്തിൽ ബംഗാളിൽ നിന്നും ബിജെപിയെ തുടച്ചുനീക്കിയതു പോലെ ഉത്തർപ്രദേശിലെ ജനങ്ങൾ ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റുമെന്നും അഖിലേഷ് പറഞ്ഞു. ഝാൻസിയിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒറ്റ ഇന്നിംഗ്‌സിൽ 10 വിക്കറ്റ്; അജാസ് പട്ടേലിന് ചരിത്ര നേട്ടം
രു ഇന്നിംഗ്‌സിൽ 10 വിക്കറ്റ് നേട്ടം കൊയ്ത് ന്യൂസിലൻഡ് സ്പിന്നർ അജാസ് പട്ടേൽ ചരിത്രത്തിൽ ഇടം നേടി. ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് ഇന്ത്യൻ വംശജൻ കൂടിയായ അജാസ് നേട്ടം സ്വന്തമാക്കിയത്. 325 റൺസിന് പുറത്തായ ഇന്ത്യയുടെ ഇന്നിംഗ്സിലെ മുഴുവൻ ബാറ്റ്സ്മാൻമാരും അജാസ് പട്ടേലിന് മുന്നിൽ അടിയറവ് പറയുകയായിരുന്നു.ഇന്നിംഗ്‌സിൽ 10 വിക്കറ്റുകളും നേടുന്ന ചരിത്രത്തിലെ മൂന്നാമത്തെ ബൗളർ മാത്രമാണ് അജാസ്. ഇംഗ്ലണ്ട് സ്പിന്നർ ജിം ലേക്കർ, ഇന്ത്യയുടെ അനിൽ കുംബ്ലൈ എന്നിവരാണ് നേട്ടം കൊയ്ത മുൻഗാമികൾ. 47.5 ഓവർ പന്തെറിഞ്ഞ അജാസ് 119 റൺസ് വഴങ്ങിയാണ് സുവർണ്ണ നേട്ടം കൈവരിച്ചത്.
മമതയ്ക്ക് തിരിച്ചടി, കോൺഗ്രസിനെ ഒഴിവാക്കിയുള്ള പ്രതിപക്ഷസഖ്യ നീക്കത്തിനെതിരെ ശിവസേന
ദേശീയ തലത്തിൽ കോൺഗ്രസിനെ മാറ്റി നിർത്തിയുള്ള ബംഗാൾ മുഖ്യമന്ത്രി മമതാ ബനാർജിയുടെ പ്രതിപക്ഷ സഖ്യനീക്കങ്ങൾക്കെതിരെ ശിവസേന. മുഖപത്രമായ സാമ്നയിലാണ് തൃണമൂൽ അധ്യക്ഷ മമത ബാനർജിയുടെ നീക്കങ്ങളെ ശിവസേന വിമർശിച്ചത്. യുപിഎയ്ക്ക് ബദലായി ഒരു സഖ്യമുണ്ടാക്കിയാൽ അത് ബിജെപിയ്ക്കാണ് ഗുണമാവുകയെന്നും മുഖപ്രസംഗത്തിൽ പറയുന്നു. പ്രാദേശിക കക്ഷികളെ ഒപ്പം നിർത്തി പ്രതിപക്ഷസഖ്യനീക്കത്തിനുള്ള ശ്രമത്തിലാണ് മമത ബാനർജി. ഇതിന്റെ ഭാഗമായി മുംബൈയിലെത്തി ശിവസേനയുടേയും എൻസിപിയുടേയും നേതാക്കളെയും കണ്ടു. എന്നാൽ മമതയുടെ നീക്കത്തിന് പിന്തുണയില്ലെന്നാണ് മുഖപ്രസംഗം സൂചന നൽകുന്നത്. മമതയുടെ നീക്കങ്ങൾ ബിജെപിക്കാണ് ഗുണമാവുകയെന്ന് ഓർമപ്പെടുത്തുകയാണ് മഹാരാഷ്ട്രയിൽ കോൺഗ്രസിൻറെ സഖ്യകക്ഷികൂടിയായ ശിവസേന. കോൺഗ്രസ് ഒരു 100 സീറ്റിലെങ്കിലും ജയിച്ചില്ലെങ്കിൽ രാജ്യത്ത് ഒരിക്കലും ഭരണമാറ്റമുണ്ടാവില്ല.
ലെയ്സ് ഉണ്ടാക്കാനുള്ള പ്രത്യേക ഉരുളക്കിഴങ്ങിനുള്ള പേറ്റൻറ് പെപ്സികോയ്ക്ക് നഷ്ടമായി; കർഷക ജയം
ലെയ്സ് ചിപ്സ് ഉണ്ടാക്കുന്നതിനുള്ള ഉരുളക്കിഴങ്ങുകളുടെ പേറ്റൻറ് പെപ്സികോയ്ക്ക് നൽകിയ നടപടി റദ്ദാക്കി. പേറ്റൻറ് ബഹുരാഷ്ട്ര കുത്തകയായി പെപ്സികോയ്ക്ക് നൽകിയതിനെതിരായ കർഷക പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം. പ്രൊട്ടക്ഷൻ ഓഫ് പ്ലാൻറ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ് റൈറ്റ്സ് അതോറിറ്റിയുടേതാണ് തീരുമാനം. പേറ്റൻറ് പെപ്സികോയ്ക്ക് നൽകിയതിനെതിരെ കഴിഞ്ഞ രണ്ടുവർഷമായി കർഷകർ സമരത്തിലായിരുന്നു. എഫ്സി 5 എന്ന ഇനത്തിൽപ്പെടുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് പെപ്സികോ 2019ൽ ഗുജറാത്തിലെ ഏതാനും കർഷകർക്കെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു. 4.02 കോടി രൂപയാണ് കർഷകരോട് നഷ്ടപരിഹാരമായി പെപ്സികോ ആവശ്യപ്പെട്ടത്. പരാതിക്ക് പിന്നാലെ ഈയിനം ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നതും വിൽപ്പന നടത്തുന്നതും അഹമ്മദാബാദിലെ പ്രത്യേക കോടതി താൽക്കാലികമായി തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കർഷക അവകാശ പ്രവർത്തകയായ കവിത കുറഗൻറി, പ്രൊട്ടക്ഷൻ ഓഫ് പ്ലാൻറ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ് റൈറ്റ്സ് അതോറിറ്റിയെ സമീപിച്ചത്. എഫ്സി5 ഉരുളക്കിഴങ്ങ് വകഭേദത്തിൻറെ പേറ്റൻറ് പെപ്സികോയ്ക്ക് നൽകിയതിനെതിരെയായിരുന്നു ഇത്. വിത്തിനങ്ങളിൽ പേറ്റൻറ് അനുവദിക്കില്ലെന്ന സര്‌ക്കാർ നിയമത്തെ മുൻനിർത്തിയായിരുന്നു കവിത കേസ് നൽകിയത്. കവിതയുടെ വാദഗതികൾ ശരിവച്ച പ്രൊട്ടക്ഷൻ ഓഫ് പ്ലാൻറ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ് റൈറ്റ്സ് അതോറിറ്റി പെപ്സികോയ്ക്ക് വിത്തിനങ്ങളുടെ മേൽ പേറ്റൻറ് അവകാശപ്പെടാനാവില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
വിദേശ ചിറകുകൾ പിന്നീട് - കണ്ണൂരിന്റെ ചിറകരിഞ്ഞ് കേന്ദ്രം; വിദേശ വിമാന കമ്പനികൾക്ക് അനുമതി നിഷേധിച്ചു
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വിദേശ വിമാനക്കമ്പനികളുടെ സർവീസ് അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാർ തള്ളി. ആവശ്യം നിറവേറ്റാൻ ഇന്ത്യൻ കമ്പനികളുടെ സർവീസ് വർധിപ്പിക്കണമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. കേരളത്തിന്റെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായ കണ്ണൂരിൽ നിന്ന് വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താൻ അനുമതി നൽകണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാൽ ഇത് അംഗീകരിച്ചില്ല. ഇന്ത്യൻ വിമാന കമ്പനികൾ നിലവിൽ കണ്ണൂരിൽ നിന്ന് വിദേശ സർവീസുകൾ നടത്തുന്നുണ്ട്. കൂടുതൽ ആവശ്യം വന്നു കഴിഞ്ഞാൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. ഇന്ത്യൻ വിമാനകമ്പനികളെ സംരക്ഷിക്കുന്നതിനാണ് ഇത്തരത്തിലൊരു നിലപാട് എടുത്തതെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം വിശദീകരിച്ചു.
കർഷക സമരം തുടരും; സംയുക്ത കിസാൻ മോർച്ച; യോഗ തീരുമാനം അമിത് ഷായെ അറിയിക്കുമെന്ന് കർഷക നേതാക്കൾ
കർഷക സമരം തുടരാൻ സംയുക്ത കിസാൻ മോർച്ചയുടെ യോഗത്തിൽ തീരുമാനം. കർഷക സംഘടനകളുടെ സംയുക്ത യോഗം ഈ മാസം 7 ന് വീണ്ടും ചേരും. താങ്ങുവിലയിൽ സർക്കാർ പ്രഖ്യാപിക്കുന്ന സമിതിയിലേക്ക് 5 പേരെ നിർദേശിക്കാൻ തീരുമാനമായി. കേന്ദ്രസർക്കാരുമായി കർഷക പ്രതിനിധികൾ ചർച്ച നടത്തുമെന്ന് പി കൃഷ്ണപ്രസാദ് പ്രതികരിച്ചു. ഉന്നയിച്ച ആവശ്യങ്ങളിൽ അനുകൂല തീരുമാനമുണ്ടായാൽ സമരം പിൻവലിക്കുന്നത് ആലോചിക്കുമെന്ന് കൃഷ്ണപ്രസാദ് വ്യക്തമാക്കി. ഇന്നത്തെ യോഗ തീരുമാനം അമിത് ഷായെ അറിയിക്കുമെന്ന് കർഷക നേതാക്കൾ പറഞ്ഞു. അടുത്ത ചൊവ്വാഴ്ച ചേരുന്ന കർഷകരുടെ യോഗത്തിൽ സമരം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും. അതേസമയം, താങ്ങുവില സംബന്ധിച്ച് സർക്കാർ സമിതിയിലേക്ക് അഞ്ച് കർഷക നേതാക്കളെ നിർദേശിക്കാനും ഇന്നത്തെ യോഗത്തിൽ തീരുമാനമായി.
അഞ്ച് ലക്ഷം എ.കെ 203 റൈഫിൾസ് നിർമ്മിക്കാൻ കേന്ദ്രാനുമതി
എ.കെ-203 തോക്കുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ അനുമതി നൽകി കേന്ദ്രസർക്കാർ. അഞ്ച് ലക്ഷം എ.കെ-203 തോക്കുകൾ നിർമ്മിക്കാനുളള അനുമതിയാണ് കേന്ദ്രസർക്കാർ നൽകിയത്. എ.കെ 47 തോക്കിൻറെ ഏറ്റവും പുതിയ പതിപ്പാണ് എ.കെ 203 തോക്കുകൾ. ഉത്തർപ്രദേശിലെ അമേഠിയിൽ സ്ഥിതി ചെയ്യുന്ന കോർവ ഓർഡിനൻസ് ഫാക്ടറിയിലാണ് തോക്ക് നിർമ്മിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത്.
സംസ്ഥാനത്തെ ആദ്യ ജനറൽ ആശുപത്രി വഴിയുള്ള അവയവദാനം
കണ്ണൂർ തലശേരി ഗവ. ജനറൽ ആശുപത്രിയിൽ മസ്തിഷ്‌ക മരണമടഞ്ഞ അഞ്ചരക്കണ്ടി സ്വദേശിനി പി വനജ (53) ഇനി 5 പേരിലൂടെ ജീവിക്കും. കരൾ, 2 വൃക്കകൾ, 2 നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. കേരള സർക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എൻ.ഒ.എസ്.) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. കേരളത്തിൽ മെഡിക്കൽ കോളജുകൾക്ക് പുറമെ ഒരു സർക്കാർ ജനറൽ ആശുപത്രിയിൽ ആദ്യമായാണ് മസ്തിഷ്‌ക മരണാനന്തര അവയവദാന പ്രക്രിയ വഴി അവയവം എടുത്തത്. വളരെ വിഷമകരമായ അന്തരീക്ഷത്തിലും അവയവദാനത്തിന് മുന്നോട്ട് വന്ന ഭർത്താവ് രാജനേയും കുടുംബാംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആദരവറിയിച്ചു
CYBER CRIMES ആൻഡ് CYBER LAWS - സെമിനാർ,
COMRADE മീഡിയയുടെയും COMRADE URI CC യുടെയും, CYBER സെൽ, കേരളം പോലീസിന്റെയും നേതൃത്വത്തിൽ, യൂണിറ്റി ടവർ, ട്രിവാൻഡ്രം, കേശവദാസപുരത്തു വച്ച്, CYBER CRIMES ആൻഡ് CYBER LAWS എന്ന വിഷയത്തെ ആസ്പദമാക്കി, സെമിനാർ സംഘടിപ്പിച്ചു. T ശ്യാംലാൽ, DySP , സൈബർ സെൽ, മുഖ്യപ്രഭാഷണം നടത്തി. ദൃശ്യങ്ങൾ.
കേരളത്തിൽ കോവിഡ് മരണം കുതിച്ചുയരുന്നു; ആശങ്കയറിയിച്ച് കേന്ദ്രം
കേരളത്തിൽ കോവിഡ് മരണങ്ങൾ കൂടിയതിൽ ആശങ്ക അറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞയാഴ്ച 2118 കോവിഡ് മരണമാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. തൊട്ടു മുമ്പത്തെ ആഴ്ച ഇതു 1890 മരണം മാത്രമായിരുന്നുവെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. കൊല്ലം, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലാണ് കൂടുതൽ കോവിഡ് മരണങ്ങൾ ഉയരുന്നത്. ഒരു മാസത്തിനിടെ കേരളത്തിൽ 1,71,521 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ കോവിഡ് ബാധിതരിൽ 55 ശതമാനവും കേരളത്തിൽനിന്നാണ് ഉണ്ടായത്. മരണനിരക്കും രോഗവ്യാപനവും പിടിച്ചു നിർത്താൻ കേരളം ശ്രമിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന ആരോഗ്യ വകുപ്പിനയച്ച കത്തിൽ നിർദേശിച്ചു. ഒമിക്രോണിൻറെ പശ്ചാത്തലത്തിൽ പരിശോധനകൾ ശക്തമാക്കണമെന്നും നിർദേശമുണ്ട്.
ലോക ബാഡ്മിൻറൺ ടൂർ ഫൈനൽസ്: സിന്ധു ഫൈനലിൽ
ബിഡബ്ല്യുഎഫ് വേൾഡ് ടൂർ ഫൈനൽസിൽ ഇന്ത്യയുടെ പി.വി. സിന്ധു ഫൈനലിൽ. സെമിയിൽ അകാനി യാമാഗുച്ചിയെയാണ് സിന്ധു തോൽപ്പിച്ചത്. സ്കോർ: 21-15, 15-21, 21-19. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ദക്ഷിണകൊറിയയുടെ ആൻ സിയോംഗാണ് സിന്ധുവിൻറെ എതിരാളി.
പക്ഷിപ്പനി ഭീതി; വൈക്കത്ത് താറാവുകൾ കൂട്ടത്തോടെ ചത്തു
വെച്ചൂരിൽ താറാവുകൾ കൂട്ടത്താടെ ചാകുന്നു. വെച്ചൂർ പഞ്ചായത്തിലെ പാടശേഖരങ്ങളുടേയും ജലാശയങ്ങളുടേയും ഓരത്ത് താറാവുവളർത്തുന്ന കർഷകരുടെ ആയിരക്കണക്കിനു താറാവുകളാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ചത്തത്. കണ്ണുനീലച്ച് അവശനിലയിലായി തുങ്ങി നിൽക്കുന്ന താറാവുകൾ വട്ടംകറങ്ങി വീണ് ചാകുകയാണ്. 70 ദിവസത്തിനുമേൽ പ്രായമുള്ള താറാവാണ് ചാകുന്നതിലേറെയും. മുട്ടത്താറാവുകളിൽ രോഗബാധ കാണുന്നില്ലെന്ന് കർഷകർ പറയുന്നു. പാടത്ത് എത്തിയ കൊക്കുകൾ, ഉപ്പൻ , കാക്ക തുടങ്ങിയ പക്ഷികളും ചത്തു വീഴുന്നുണ്ടെന്ന് കർഷകർ പറയുന്നു. പാടശേഖരങ്ങളിലെ രാസമാലിന്യങ്ങൾ മൂലം ജലാശങ്ങളിൽ കരിമീൻ ഉൾപ്പടെയുള്ള മൽസ്യങ്ങളും വ്യാപകമായി ചത്തുപൊങ്ങുകയാണ്.
കോഴിക്കോട് ഡിഎംഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്
ജില്ലാ മെഡിക്കൽ ഓഫീസർക്ക് കാരണംകാണിക്കൽ നോട്ടീസ്. ആരോഗ്യമന്ത്രി വീണാ ജോർജാണ് നോട്ടീസ് അയച്ചത്. ഒമിക്രോൺ സംബന്ധിച്ച് അനാവശ്യ ഭീതി പരത്തിയെന്നാണ് നോട്ടീസ്. ആരോഗ്യപ്രവർത്തകൻറെ സ്രവം പരിശോധനയ്ക്ക് അയച്ചുവെന്ന് ഡിഎംഒ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി കാരണംകാണിക്കൽ നോട്ടീസ് അയച്ചത്
രണ്ടാം ടെസ്റ്റ്; കിവീസിനെ ഫോളോഓൺ ചെയ്യിക്കാതെ ഇന്ത്യ; ന്യൂസിലൻഡ് 62ന് പുറത്ത്
ന്യൂസിലൻഡിനെതിരെ രണ്ടാം ടെസ്റ്റിൽ ഇന്ത്യ തിരിച്ചിടിക്കുന്നു. ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യ ഉയർത്തിയ 325നെതിരെ മറുപടി ബാറ്റിംഗ് ആരംഭിച്ച ന്യൂസിലൻഡിന് ന്യൂസിലൻഡ് 62ന് പുറത്തായി. ന്യൂസീലൻഡ് സ്പിന്നർ അജാസ് പട്ടേൽ 10 വിക്കറ്റുമായി തിളങ്ങിയ പിച്ചിൽ ഇന്ത്യൻ സ്പിന്നർമാരുടെയും തേരോട്ടമായിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 325 റൺസിനെതിരേ ബാറ്റെടുത്ത ന്യൂസീലൻഡിനെ വെറും 62 റൺസിന് ഇന്ത്യൻ ബൗളർമാർ എറിഞ്ഞിട്ടു.17 റൺസെടുത്ത കൈൽ ജാമിസണാണ് കിവീസ് നിരയിലെ ടോപ് സ്‌കോറർ. ജാമിസണെ കൂടാതെ ക്യാപ്റ്റൻ ടോം ലാഥം മാത്രമാണ് കിവീസ് നിരയിൽ രണ്ടക്കം കടന്നത്. ഫോളോ ഓൺ ഒഴിവാക്കാൻ 126 റൺസ് വേണമായിരുന്ന കിവീസിനെ പക്ഷേ ഇന്ത്യ ഫോളോ ഓണിന് വിട്ടില്ല.
ജാതിപത്രിയും കുടംപുളിയും വിൽപനയ്ക്ക്
വെള്ളായണി കാർഷികകോളജ് ഇൻസ്ട്രക്ഷണൽ ഫാമിൽ സംസ്കരിച്ചെടുത്ത കുടംപുളിയും ജാതിപത്രിയും വിൽപനയ്ക്ക് ലഭ്യമാണ്. ചിപ്പിക്കൂൺവിത്ത്, പാൽക്കൂൺ വിത്ത്, ഗ്രോബാഗിലെ പച്ചക്കറികൃഷിക്ക് ആവശ്യമായ ഉത്പാദന ഉപാധികളടങ്ങിയ ഏക കിറ്റ്, വെണ്ട, പയർ, മത്തൻ, വെള്ളരി, കുറ്റിപ്പയർ, പാവൽ, ചതുരപ്പയർ, അമര ഇനങ്ങളുടെ വിത്തുകൾ എന്നിവയും വിൽപനയ്ക്ക് ലഭ്യമാണ്. വിവങ്ങൾക്ക്: 0471 2383572 ഡയല് ചെയ്യൂ.
തേനീച്ച കോളനികൾ വില്പനയ്ക്ക്
കേരള കാർഷിക സർവകലാശാല വെള്ളായണി തേനീച്ച പരാഗണ ഗവേഷണ കേന്ദ്രത്തിൽ നിന്ന് രോഗവിമുക്തമായ തേനീച്ച കോളനികൾ 1400 രൂപ നിരക്കിൽ വിൽപനയ്ക്ക് ലഭ്യമാണ്. ആവശ്യമുള്ളവർ മുൻകൂർ രജിസ്റ്റർ ചെയ്യണം. ഫോൺ: 9744660642.
Comentarios