top of page
Writer's picturecomrade media

കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം - പ്രധാനമന്ത്രി

വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും കേന്ദ്ര സർക്കാർ പിൻവലിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചു. ഞെട്ടിച്ച തീരുമാനമായിരുന്നു ഇത്. ഒരാൾ പോലും ബുദ്ധിമുട്ടാതിരിക്കാൻ വേണ്ടിയാണെന്ന് മോദി ഇക്കാര്യത്തെ കുറിച്ച് പറഞ്ഞു. ഒരു കർഷകനും ബുദ്ധിമുട്ടുണ്ടാവില്ലെന്നും മോദി പറഞ്ഞു. നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കർഷകരുടെ കഷ്ടപ്പാടുകൾ താൻ നേരിട്ട് കണ്ടിട്ടുണ്ടെന്ന് മോദി പറഞ്ഞു. ഗുരു നാനാക്ക് ജയന്തി ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയിരുന്നു പ്രധാനമന്ത്രി.



കർഷകരിൽ ഭൂരിഭാഗവും ദരിദ്രരും സ്വന്തം ഭൂമി പോലും ഇല്ലാത്തവരാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ സർക്കാർ കർഷകരുടെ അഭിവൃദ്ധിക്ക് പ്രാധാന്യം നൽകും. ഒരു ലക്ഷം കോടി രൂപ വിളനാശത്തിന് അനുവദിച്ചു. പെൻഷൻ പദ്ധതിയുടെ ആനുകൂല്യം അവർക്ക് ലഭിക്കുന്നു. പ്രാദേശിക ചന്തകളും തന്റെ സർക്കാർ ശാക്തീകരിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു. കർഷകരുടെ ദുരിതം കണ്ടത് കൊണ്ടാണ് കൃഷി വികാസ് യോജനയ്ക്ക് ഇത്തരം പ്രാധാന്യം നൽകുന്നത്. 80 ശതമാനത്തോളം കർഷകർക്ക് രണ്ട് ഹെക്ടറിൽ താഴെ ഭൂമിയാണ് ഉള്ളത്. ഈ ഭൂമിയാണ് അവരുടെ ജീവനോപാധിയെന്നും മോദി പറഞ്ഞു.

47 views0 comments

Comments


bottom of page