top of page

മികച്ച എഴുത്തിന് പരിചയസമ്പത്തു ഗുണകരം : മന്ത്രി ഡോ. ആർ.ബിന്ദു പറഞ്ഞു.

മികച്ച എഴുത്തിന് പരിജയ സമ്പത്തു ഗുണകരമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആർ.ബിന്ദു പറഞ്ഞു. സാഹിതി പ്രസിദ്ധീ കരിച്ച അഡ്വ. ഉള്ളൂർ മനോഹരൻ്റെ പറയാതെ പോയവർ എന്ന നോവലിൻ്റെ പ്രകാശനം നിർവ്വഹി ക്കുകആയി രുന്നു മന്ത്രി.

സാഹിതി പ്രസിദ്ധീ കരിച്ച മനോഹരൻ ഉള്ളൂരിന്റെ പറയാതെ പോയവർ എന്ന നോവലിൻ്റെ പ്രകാശനം ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ.ആർ. ബിന്ദു,ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരന് നൽകി പ്രകാശനം ചെയ്യുന്നു. എഡിറ്റർ ബിന്നി സാഹിതി ,ഡോ. പ്രസന്നകുമാരി ,എഴുത്തു കാരൻ അഡ്വ. ഉള്ളൂർ മനോഹരൻ ,രമ്യ റോഷ്നി, ഡോ: ഉദയ കല, അഡ്വ. പള്ളിച്ചൽ പ്രൊമോദ് തുടങ്ങിയവർ സമീപം


നമുക്ക് ചുറ്റും പറയാതെ പോയവർ അനവധി യാണെന്നും സമൂഹ ത്തിൻ്റെ കൈയ്യൊപ്പു പതിഞ്ഞ നോവലാണിതെന്നുംമന്ത്രി പറഞ്ഞു . വിശ്രമ വേളകളിൽ കൂടുതൽ സാഹിത്യ പ്രവർത്തനം നടത്തുന്നതിനും കൂടുതൽ എഴുതാനും കഴിയട്ടെ എന്നും ആശംസിച്ചു.


എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായി റിട്ടയർ ചെയ്ത ശേഷം,ആർജിച്ച അനുഭവസമ്പത്തിന്റെവെളിച്ചത്തിൽ മനോഹരൻ ഉള്ളൂർ എഴുതിയ പ്രഥമ നോവലാണ് പറയാതെ പോയവർ. സാഹിതി ഡയറക്ടർ രമ്യ റോഷ്‌നി എക്സ് ഐ. പി. എസ് അധ്യക്ഷത വഹിച്ചു. ബാല സാഹിത്യ ഇൻസ്റ്റി റ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ പുസ്തകം ഏറ്റുവാങ്ങി . കലാ മണ്ഡലം മുൻ രജിസ്ട്രാർ ഡോ: കെ.കെ. സുന്ദരേശൻ, അരുൺ. പി.ടി, അഡ്വ. പള്ളിച്ചൽ എസ്. കെ പ്രമോദ്, അഡ്വ. അനിൽകുമാർ, ശ്രീ.ബിന്നി സാഹിതി, ഡോ. പ്രസന്ന കുമാരി, പ്രൊ. രാജീവ്‌, പൗഡിക്കോണം വി. വിജയേന്ദ്രൻ, അഡ്വ. റാണി.ജെ, ഡോ: ഗിഫ്റ്റി എൽസാ വർഗീസ് എന്നിവർ പ്രസംഗിച്ചു.




26 views0 comments

Comments


bottom of page