top of page

വിദ്യാർത്ഥി സംരഭകത്വ ദേശീയ മൽസരം: മലയാളി അധ്യാപകനും വിദ്യാർത്ഥിക്കും പുരസ്ക്കാരം

സി. ബി.എസ്. ഇ യുടെ ആഭി മുഖ്യത്തിൽ ഇന്ത്യ @ 75 യൂത്ത് ഐഡിയാത്തോൺ രാജ്യത്തെ 5 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥി കൾക്കായി ദേശീയ തലത്തിൽ നടത്തിയ സംരഭകത്വ ആശയ രൂപീകരണ മൽസരത്തിൽ തിരുവനന്തപുരം നാലാഞ്ചിറ സർവോദയ വിദ്യാലയത്തിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥി അലു കൃഷ്ണയേയും ടീച്ചർ ഇന്നൊവേഷൻ പുരസ്ക്കാരത്തിന് പട്ടം സെൻ്റ്. മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായ ബിന്നി സാഹിതിയേയും തെരഞ്ഞെടു ക്കപ്പെട്ടു.




ലോക് ഡൗൺ കാലഘട്ടത്തിൽ റേഡിയോ റവല്യൂഷൻ്റെ ഭാഗമായി അധ്യാപകനായ ബിന്നി സാഹിതി യുടെ നേതൃത്വത്തിൽ ആരംഭിച്ച സാഹിതി വാണി ഇൻറർ നെറ്റ് റേഡിയോ എന്ന ആശയത്തിനാണ് മികച്ച വിദ്യാഭ്യാസ അവാർഡിനുള്ള അംഗീകാരം ലഭിച്ചത്. രാജ്യത്തെ 62000 വിദ്യാർത്ഥികളിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി നടന്ന മൽസര ത്തിൽ നിന്നാണ് ടോപ്പ് 10 വിജയികളെ തെരഞ്ഞെടുത്തത്. അലു കൃഷ്ണ യുടെ നേതൃത്വ ത്തിൽ നടക്കുന്ന 1.14 സാഹിതി വാണി ഇൻ്റർ നെറ്റ് റേഡിയോ ലോകത്തിലെ ആദ്യത്തെ വിദ്യാർത്ഥി കൾ നടത്തുന്ന റേഡിയോ സംരഭമാണ്.



അലു കൃഷ്ണക്ക് മികച്ച സംരഭകത്വ ആശയ ത്തിനുള്ള പുരസ്കാരവും ബിന്നി സാഹിതിക്ക് മെൻ്റർഷിപ്പ് അവാർഡുമാണ് ( ടീച്ചർ ഇന്നൊവേഷൻ പുരസ്ക്കാരം ) ലഭിച്ചത്.


അലു കൃഷ്ണ സാഹിതി വാണി സ്റ്റേഷൻ ഡയറക്ടറും ബിന്നി സാഹിതി ഡയറക്ടർ ജനറലുമാണ്. ലോകത്തെ വിദ്യാർത്ഥികൾക്ക് ഒരു സ്വന്തം റേഡിയോ എന്ന നിലയിലാണ് സാഹിതി വാണി ഇൻ്റർ നെറ്റ് റേഡിയോ പ്രവർത്തിക്കുന്നത്. സ്വന്തമായി മൊബൈൽ ആപ്പും വെബ്സൈറ്റും ഡവലപ്പ് ചെയ്ത് പ്രവർത്തിക്കുന്ന റേഡിയോ യിൽ ലോകത്തിലെ വിവിധ സ്കൂളുകളിലെ അധ്യാപകരും വിദ്യാർത്ഥികളും അവതാരകരായും നടത്തിപ്പു കാരായും പങ്കെടുക്കുന്നുണ്ട്. പ്ട്ടം സെൻ്റ്. മേരീസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി വിജിതാ സാം കുരാക്കാർ ആണ് ചീഫ് ആർ.ജെ. അലോക്ക് പ്രപഞ്ച് ചീഫ് പ്രോഗ്രാം ഡയറക്ടറുമാണ്.


(നവംബർ 20ന് ) ഡൽഹി ഐ. ഐ.ടി യിൽ നടന്ന ചടങ്ങിൽ 25000 രൂപ ക്യാഷ് അവാർഡും പുരസ്കാരവും ഏറ്റുവാങ്ങി.

23 views0 comments

Comentarios


bottom of page