top of page
VIBIN KURAKAR

ഇന്നത്തെ ശ്രദ്ധിക്കേണ്ട വാർത്തകൾ | 27-11-2021


അട്ടപ്പാടിയിൽ ഈ വർഷം മാത്രം മരിച്ചത് 12 കുട്ടികൾ


രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്ര്യമുള്ള സംസ്ഥാനം കേരളമാണെന്ന നീതി ആയോഗിൻറെ റിപ്പോർട്ട് പുറത്തുവന്ന ദിവസം തന്നെ അട്ടപ്പാടിയിൽ ഈ വർഷം പന്ത്രണ്ടാമത് ഒരു കുട്ടി കൂടി മരിച്ചതായ റിപ്പോർട്ടും പുറത്തുവന്നു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ചിണ്ടക്കി ഊരിലെ കടുകുമണ്ണ സ്വദേശികളായ ജെക്കി, ചെല്ലൻ ദമ്പതികളുടെ മകൾ ആറ് വയസ്സുള്ള ശിവരഞ്ജിനി മരിച്ചത്. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട മൂന്നാമത്തെ മരണമാണിത്. ശ്വാസം മുട്ടുണ്ടായതിനെത്തുടർന്ന് ശിവരഞ്ജിനിയെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെൻറിലേറ്റർ സഹായം നൽകിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. സെറിബ്രൽ പാൾസിയാണ് കുട്ടിയുടെ മരണകാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്. കുട്ടിയ്ക്ക് രക്തക്കുറവുണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ മരിച്ച ആറ് വയസ്സുകാരിയടക്കം അട്ടപ്പാടിയിൽ ഈ വർഷം മാത്രം 12 കുട്ടികളാണ് മരിച്ചത്.


ശിശുമരണം; ആദിവാസി അമ്മമാർക്കുള്ള പോഷകാഹാരപദ്ധതി അട്ടിമറിക്കപ്പെട്ടു.


അട്ടപ്പാടിയിൽ ശിശുമരണം ആവർത്തിക്കുമ്പോൾ ആദിവാസി അമ്മമാർക്കുള്ള പോഷകാഹാര പദ്ധതിയായ ജനനി ജന്മ രക്ഷാ അട്ടിമറിക്കപ്പെട്ടു. ഇന്നലെ നവജാത ശിശു മരിച്ച വീട്ടിയൂർ ഊരിൽ പോഷകാഹാര വിതരണത്തിനുള്ള പണം മാസങ്ങളായി മുടങ്ങിയെന്ന് ആദിവാസി അമ്മമാർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. മരണം പോഷകാഹാര കുറവ് മൂലമെന്ന് കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ട് പറഞ്ഞു.


ദേശീയ കുടുംബാരോഗ്യസർവേ ഫലത്തിൽ കേരളത്തിന് ആശങ്ക.


ദേശീയ കുടുംബാരോഗ്യസർവേയുടെ കണ്ടെത്തലിൽ കേരളത്തിന് ആശ്വാസത്തിനൊപ്പം ആശങ്കയും. ശൈശവ മരണനിരക്ക് കുറഞ്ഞെങ്കിലും കുഞ്ഞുങ്ങളിൽ ഉൾപ്പെടെ വിളർച്ചയും പോഷകാഹാരം കുറയുന്നതിനാലുള്ള വളർച്ചാമുരടിപ്പും കൂടുന്നുവെന്നാണ് കണ്ടെത്തൽ .


ബാങ്ക് എന്ന് ഉപയോഗിക്കരുത്, നിക്ഷേപങ്ങൾക്ക് പരിരക്ഷയില്ല; സഹകരണ സംഘങ്ങൾക്കെതിരെ ആർബിഐ


സഹകരണ സംഘങ്ങൾക്ക് എതിരായ നീക്കത്തിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സഹകരണ സംഘങ്ങൾക്ക് മേലുള്ള നിയന്ത്രണം പരസ്യമാക്കി ആർബിഐ(RBI) പത്രപരസ്യം പുറത്തിറക്കി. സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പേര് ഉപയോഗിക്കരുതെന്നും സഹകരണ സംഘങ്ങളിലെ അംഗങ്ങൾ അല്ലാത്തവരിൽ നിന്നും നിക്ഷേപം സ്വീകരിക്കരുതെന്നും ആർബിഐ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. സഹകരണ സംഘങ്ങളുടെ നിക്ഷേപങ്ങൾക്ക് പരിരക്ഷ ഇല്ലെന്നും ആർബിഐ വ്യക്തമാക്കി.


പുതിയ കൊവിഡ് വവകഭേദം -'ഒമിക്രോൺ'; അപകടകാരി, അതിതീവ്ര വ്യാപനശേഷി


ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ തീവ്ര കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന ഒമിക്രോൺ എന്ന് നാമകരണം ചെയ്തു. അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വക ഭേദം എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്.


ഒമിക്രോൺ സാഹചര്യം, കേരളവും ജാഗ്രതയിൽ; മന്ത്രി വീണാ ജോർജ്.


കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ദക്ഷിണാഫ്രിക്കൻ വകഭേദത്തെക്കുറിച്ച് കേന്ദ്രത്തിൽ നിന്ന് ജാഗ്രതാ നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാവിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കും.കേന്ദ്രത്തിന്റെ നിർദ്ദേശങ്ങളനുസരിച്ചുള്ള നടപടികൾ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർ യാത്രയ്ക്ക് 48 മണിക്കൂർ മുമ്പ് ആർടിപിസിആർ ടെസ്റ്റ് നടത്തുന്നുണ്ട്. അത് സംസ്ഥാനത്ത് എത്തിയിട്ട് വീണ്ടും നടത്തണം. നിലവിൽ തുടരുന്നത് പോലെ കേന്ദ്ര മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ക്വാറന്റൈനും വേണമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.


മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന, കണക്കിൽപ്പെടാത്ത പണം കണ്ടെത്തി


സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. വൈകിട്ട് നാലരയോടെയാണ് പരിശോധന നടന്നത്. ഓപ്പറേഷൻ സ്പീഡ് ചെക്ക് എന്ന പേരിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തി. ഇടുക്കി ജില്ലയിലെ ആർടിഒ ഓഫീസുകളിൽ നിന്നാണ് കണക്കിൽ പെടാത്ത പണം വിജിലൻസ് കൂടുതലും പിടിച്ചെടുത്തത്.


സ്‌പെയർപാർട്‌സ് വാങ്ങാൻ പണമില്ല; എ.സി. ലോ ഫ്‌ളോർ ബസ്സുകൾ കട്ടപുറത്തു.


സ്‌പെയർപാർട്‌സ് വാങ്ങാൻ പണമില്ലാത്തതിനാൽ കെ.എസ്.ആർ.ടി.സി.യുടെ വോൾവോ എ.സി. ലോ ഫ്‌ളോർ ബസുകളിൽ പകുതിയും കട്ടപ്പുറത്ത്. ഡിപ്പോകളിലും ഗാരേജിലുമായി 128 ലോ ഫ്‌ലോർ ബസുകൾ അറ്റകുറ്റപ്പണികൾക്കായി കിടക്കുന്നുണ്ടെന്നാണ് കഴിഞ്ഞ മാസത്തെ കണക്ക്. ഇതിൽ 85-ഉം എ.സി. ലോ ഫ്‌ളോർ ബസുകളാണ്.


മരംമുറി: ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തതിൽ കേരളത്തോട് വിശദീകരണം ചോദിച്ച് കേന്ദ്രം.


മുല്ലപ്പെരിയാർ അണക്കെട്ടിന് പരിസരത്തെ മരങ്ങൾ മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതിൽ കേരളത്തോട് വിശദീകരണം ചോദിച്ച് കേന്ദ്രം. ബേബി ഡാമിലെ 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയ വൈൽഡ്‌ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെയാണ് സംസ്ഥാന സർക്കാർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.


തെന്മലയിലെ പൊലീസ് മർദ്ദനം; ഹൈക്കോടതിയിൽ പോലീസ് കുറ്റസമ്മതം നടത്തി.


തെൻമലയിൽ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ പൊലീസ് കുറ്റസമ്മതം നടത്തി. രാജീവിനെ മർദ്ദിച്ചത് തെറ്റായ കേസിലെന്ന് പൊലീസ് ഹൈക്കോടതിയിൽ പറഞ്ഞു. ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ കേസ് എടുക്കാത്തതെന്തെന്ന് ഹൈക്കോടതി ചോദിച്ചു. നിയമപോരാട്ടം തുടരുമെന്ന് മർദ്ദനമേറ്റ രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.


കുർബാന ഏകീകരണത്തിൽ വത്തിക്കാൻ ഇടപെട്ടു; എറണാകുളം അങ്കമാലി അതിരൂപതയിൽ പരിഷ്കരിച്ച കുർബാനയില്ല


എറണാകുളം അങ്കമാലി അതിരൂപതയിൽ എകീകൃത കുർബാന ക്രമം നടപ്പാക്കില്ല. ജനാഭിമുഖ കുർബാന തുടരാൻ മാർപ്പാപ്പ അനുമതി നൽകി. മെത്രാപ്പോലീത്തൻ വികാരി ആന്റണി കരിയിൽ, മാർപ്പാപ്പയുമായി നടത്തിയ കൂടികാഴ്ച്ചയിൽ ആണ് നിലവിലുള്ള രീതി തുടരാൻ അനുമതി ലഭിച്ചത്.


നാലര വയസ്സുകരിയെ ലൈംഗികമായി പീഡിപ്പിച്ചു, പ്രതിക്ക് 43 വർഷം തടവ് ശിക്ഷ, POSCO പ്രകാരമാണ് ശിക്ഷ.


നാലര വയസ്സുകരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വർഷം തടവും പിഴയും ശിക്ഷ. തൃശൂർ പുന്നയൂർ സ്വദേശി ജിതിനെ ആണ് കുന്നംകുളം അതിവേഗ പോക് സോ കോടതി ശിക്ഷിച്ചത്. 2016 ഇൽ വടക്കേക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആണ് നടപടി.


ആമസോൺ വഴി കഞ്ചാവ് വില്പന. 10 പേർക്കെതിരെ കേസ്


പ്രതികൾ ഇത് വരെ 47 ലക്ഷ രൂപയുടെ കഞ്ചാവാണ് ആമസോൺ വഴി വിറ്റതെന്നു പോലീസ്. കൂടുതൽ അന്വേഷണത്തിനായി പോലീസ് സംഘത്തെ ചട്ടീസ്ഗാട്ടിക്കയച്ചതായി പോലീസ്.


സംസ്ഥാനത്ത് തിങ്കളാഴ്ച്ച വരെ ശക്തമായ മഴ തുടരാൻ സാധ്യത


സംസ്ഥാനത്ത് തിങ്കളാഴ്ച്ച വരെ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. നാളെ 13 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.


വേദകാലവും ഉൾപ്പെടുത്തി സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കണം - പാർലമെന്ററി സമിതി


വേദകാലത്തെ സാമൂഹികജീവിതവും അറിവുകളും സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് വിദ്യാഭ്യാസകാര്യ പാർലമെന്ററി സമിതിയുടെ ശുപാർശ. ചരിത്ര പഠനത്തിൽ സ്വാതന്ത്ര്യസമരസേനാനികൾ, അവരുടെ സംഭാവന, വിവിധ പ്രദേശങ്ങളിൽനിന്നുള്ള പങ്കാളിത്തം മുതലായവ പുനരവലോകനം ചെയ്യണമെന്നാണ് പാഠപുസ്തകപരിഷ്കാരം ചർച്ച ചെയ്ത ശേഷം സമിതി തയ്യാറാക്കിയ റിപ്പോർട്ടിലെ നിർദേശം.


സ്വർണവില വീണ്ടും ഉയർന്നു, പവന് 36000 കടന്നു


ഇന്നത്തെ സ്വർണവില ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് വീണ്ടും ഉയർന്നു. എന്നാൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ താഴെയാണ് ഇന്നത്തെ സ്വർണ വില. ഒരു ഗ്രാം 22 കാരറ്റ് വിഭാഗത്തിൽ ഇന്നത്തെ സ്വർണ വില 4505 രൂപയാണ്. ഇന്നലത്തെ സ്വർണ വില ഗ്രാമിന് 4485 രൂപയായിരുന്നു. 20 രൂപയുടെ വർധനവാണ് ഇന്നത്തെ സ്വർണ വിലയിൽ ഉണ്ടായത്.


ലോകകപ്പ് യോഗ്യതാ പ്ലേ ഓഫ് പോരാട്ടം


ഖത്തൽ ലോകകപ്പിന് യോഗ്യത ഉറപ്പിക്കാൻ യൂറോപ്പിൽ നിന്നുള്ള പ്ലേ ഓഫ് മത്സരക്രമമായി . പാത്ത് സിയിലെ പ്ലേ ഓഫ് സെമി ഫൈനലിൽ പോർച്ചുഗൽ തുർക്കിയെയും, ഇറ്റലി നോർത്ത് മാസിഡോണിയെയയും നേരിടും. ഈ മത്സരത്തിലെ വിജയികൾ ലോകകപ്പ് യോഗ്യതക്കായുള്ള പ്ലേ ഓഫ് ഫൈനലിൽ പരസ്പരം ഏറ്റമുട്ടും. ഇതോടെ പ്ലേ ഓഫ് ഫൈനലിൽ ഇറ്റിലയും പോർച്ചുഗലും നേർക്കുനേർ പോരാടേണ്ടിവരും.


83 ടീസർ പുറത്തു - കപിൽ ദേവിന്റെ ത്രസിപ്പിക്കുന്ന കാച്ചിന്റെ ഓർമകളുണർത്തുന്നതാണ് ടീസർ


1983 ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ചരിത്ര വിജയം പ്രമേയമാക്കിയുള്ള ബോളിവുഡ് ചിത്രം 83ൻറെ ടീസർ പുറത്തിറങ്ങി. രൺവീർ സിംഗാണ് ചിത്രത്തിൽ അന്നത്തെ ഇന്ത്യൻ നായകൻ കപിൽ ദേവായി വേഷമിടുന്നത്. കബീർ ഖാൻ സംവിധാനംചെയ്യുന്ന ചിത്രം ഡിസംബർ 24ന് ക്രിസ്മസ് റിലീസായി തിയേറ്ററിലെത്തും.


കുഞ്ഞേലദോയിലെ ഗാനം : 'പെൺപൂവേ കണ്ണിൽ'; ഷാൻ റഹ്മാൻറെ ഈണത്തിൽ ആസിഫ് അലി ചിത്രത്തിലെ ഗാനം


ആസിഫ് അലിയെ നായകനാക്കി മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുഞ്ഞെൽദോ' . ഷാൻ റഹ്മാൻ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനത്തിൻറെ ലിറിക്കല് വീഡിയോ അണിയറക്കാർ പുറത്തുവിട്ടു. 'പെൺപൂവേ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് അശ്വതി ശ്രീകാന്ത് ആണ്. ലിബിൻ സ്‍കറിയ, കീർത്തന എസ് കെ എന്നിവരാണ് ആലപിച്ചിരിക്കുന്നത്.


വെറും 2,245 രൂപയ്ക്ക് വാങ്ങിയ ചിത്രം, യഥാർത്ഥ വില 370 കോടിയിലധികം.


വെറും 2,245 രൂപ രൂപയ്ക്ക് വാങ്ങിയ ഒരു രേഖാചിത്രം കോടികൾ വിലമതിക്കുന്ന കലാസൃഷ്ടിയാണെന്ന് കണ്ടെത്തിയ ഉടമ ഞെട്ടലിൽ. 2016 -ൽ, മസാച്യുസെറ്റ്‌സിലെ ഒരു എസ്റ്റേറ്റ് വിൽപ്പനയിൽ നിന്നാണ് ഉടമ ഈ രേഖാചിത്രം വെറും രണ്ടായിരം രൂപയ്ക്ക് സ്വന്തമാക്കിയത്. ഫ്രെയിമില്ലാത്ത ആ മനോഹര രേഖാചിത്രം അദ്ദേഹം തന്റെ വീട്ടിൽ സൂക്ഷിച്ചു. കലാലോകത്തെ അറിയപ്പെടുന്ന ഒരു ചിത്രകാരനായ ആൽബ്രെക്റ്റ് ഡ്യൂററുടെ(Albrecht Dürer) 'എ.ഡി' എന്ന മുദ്ര ചിത്രത്തിൽ കണ്ടെങ്കിലും, അദ്ദേഹം അത് മുഖവിലക്കെടുത്തില്ല. കലാകാരന്റെ യഥാർത്ഥ സൃഷ്ടിയാണ് ഇതെന്ന് വിശ്വസിക്കാൻ വാങ്ങുന്നയാളോ വിൽപ്പനക്കാരോ തയ്യാറായില്ല. എന്നാൽ, പിന്നീട് ഇതിന്റെ പഴക്കത്തെ കുറിച്ച് ഉടമയ്ക്ക് സംശയം തോന്നിത്തുടങ്ങി. ഒടുവിൽ 2019 -ൽ വിദഗ്ധരും പണ്ഡിതന്മാരും ചേർന്ന് കലാസൃഷ്ടി പരിശോധിച്ചു. ഇതോടെ ജർമ്മൻ നവോത്ഥാന ചിത്രകാരനായ ആൽബ്രെക്റ്റ് ഡ്യൂററുടെ യഥാർത്ഥ ചിത്രമാണിതെന്നും 1503 -ൽ വരച്ചതാണിതെന്നുമുള്ള കാര്യം വെളിച്ചത്ത് വന്നു. ചിത്രത്തിന് 370 കോടിയോളം രൂപ വില വരുമെന്നും അവർ കണ്ടെത്തി.


വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച ഗുണ്ടാനേതാവിന് സ്റ്റേഷൻ ജാമ്യം നൽകിയ മംഗലപുരം എസ്.ഐക്ക് സസ്പെൻഷൻ


തിരുവനന്തപുരം കണിയാപുരത്ത് വിദ്യാർത്ഥിയെ ബൈക്ക് തടഞ്ഞ് നിർത്തി മർദിച്ച ഗുണ്ടാ നേതാവിനെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ച സംഭവത്തിൽ മംഗലപുരം എസ്ഐക്ക് (Mangalapuram SI) സസ്പെൻഷൻ. ഡിഐജി സഞ്ജയ് കുമാർ ഗുരുഡിൻ (Sanjay Kumar garudin) ഇന്നലെ സ്റ്റേഷനിൽ മിന്നൽ പരിശോധന നടത്തിയിരുന്നു. എസ്ഐ തുളസീധരൻ നായർ ഗുരുതര വീഴ്ച വരുത്തിയെന്നായിരുന്നു സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ഇതിനു പിന്നാലെയാണ് തുളസീധരൻ നായരെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവിറങ്ങിയത്. സംഭവത്തെക്കുറിച്ച് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും ഉത്തരവുണ്ട്.


മതസൗഹാ‍‍ർദ്ദത്തിന്റെ മാതൃകയായി മർകസ് മസ്ജിദിലെ ജുമുഅ നമസ്കാരം


മതസൗഹാ‍ദ്ദം തീർത്ത് ആലപ്പുഴ സക്കറിയ ബസാർ മർകസ് മസ്ജിദിലെ ജുമുഅ നമസ്കാരം. വെള്ളിയാഴ്ച എല്ലാ മതവിഭാ​​ഗത്തിലുള്ളവരെയും ജുമുഅ നമസ്കാരത്തിന് ക്ഷണിച്ചാണ് സക്കറിയ ബസാർ മർകസ് മസ്ജിദ് വ്യത്യസ്തമായത്. രാജ്യത്ത് ഭിന്നിപ്പിക്കാനും വിഭജിക്കാനുമുള്ള ശ്രമങ്ങളെ ജനാധിപത്യ മൂല്യം കൊണ്ടും സഹവ‍ർത്തിത്വം കൊണ്ടും മറികടന്ന പാരമ്പര്യം വീണ്ടെടുക്കാനാണ് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചതെന്ന് മർകസ് മസ്ജിദിലെ ബാരവാഹികൾ പറഞ്ഞു. സൗഹാ‍ദ്ദ പ്രാ‍ർത്ഥനയിൽ പി പി ചിത്തരഞ്ജന എംഎൽഎ, മുൻ മന്ത്രി ജി സുധാകരൻ, മുഹമ്മ വിശ്വഗാജി മഠാധിപതി സ്വാമി അസ്പർശാനന്ദ ആലപ്പുഴ രൂപത കോർപറേറ്റ് മാനേജർ ഫാ.ക്രിസ്റ്റഫർ അർഥശ്ശേരി എന്നിവരും സന്നിഹിതരായി


ഗുജറാത്ത് തീരത്ത് ഭീമൻ ചരക്കുക്കപ്പലുകൾ കൂട്ടിയിടിച്ചു, നേരിയ എണ്ണ ചോർച്ച


ഗുജറാത്തിലെ കച്ച് തീരത്ത് ചരക്കുക്കപ്പലുകൾ കൂട്ടിയിടിച്ച് അപകടം. നവംബർ 26ന് രാത്രിയിൽ ഭീമൻ ചരക്കുകപ്പലുകളായ എംവീസ് ഏവിയേറ്റർ അറ്റ്‌ലാന്റിക് ഗ്രേസ് എന്നിവയാണ് കൂട്ടിയിടിച്ചതെന്ന് പ്രതിരോധമന്ത്രാലയം പിആർഒ അറിയിച്ചു. കൂട്ടിയിടിയിൽ ചെറിയ തോതിലുള്ള ചോർച്ച ഉണ്ടായതായാണ് റിപ്പോർട്ടുകൾ. കപ്പൽ ജീവനക്കാർക്ക് പരിക്കുകളോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.


കർഷകർ പാർലമെന്റിലേക്കു നടത്താനിരുന്ന ട്രാക്ടർ റാലി മാറ്റിവച്ചു


നവംബർ 29നു പാർലമെന്റിലേക്കു നടത്താൻ നിശ്ചയിച്ചിരുന്ന ട്രാക്ടർ റാലി മാറ്റിവയ്ക്കാൻ കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ച ജനറൽ ബോഡി യോഗം തീരുമാനിച്ചു. വിവാദമായ മൂന്നു കൃഷി നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ 29നു കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിക്കുന്ന സാഹചര്യത്തിലാണിത്. അതേസമയം, കൃഷി നിയമങ്ങൾ പാർലമെന്റിൽ പിൻവലിക്കുക, കാർഷിക വിളകൾക്കുള്ള താങ്ങുവില നിയമം വഴി ഉറപ്പാക്കുക, കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കിസാൻ മോർച്ച അയച്ച കത്തിനു കേന്ദ്രം രേഖാമൂലം മറുപടി നൽകുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഡിസംബർ നാലിനു ട്രാക്ടർ റാലി നടത്തുമെന്നു കർഷക നേതാക്കൾ അറിയിച്ചു.


ഹോമിയോപ്പതി വകുപ്പിന് മൊബൈൽ ആപ്.


ഹോമിയോപ്പതി വകുപ്പിലെ സേവനങ്ങൾ ജനങ്ങളിലെത്തിക്കാൻ m-Homoeo വെബ് അധിഷ്ഠിത മൊബൈൽ ആപ് മന്ത്രി വീണാ ജോർജ്പു റത്തിറക്കി. സ്കൂൾ കുട്ടികൾക്ക് ഹോമിയോപ്പതി പ്രതിരോധ ഔഷധങ്ങൾ രക്ഷിതാക്കളുടെ സമ്മതത്തോടെ നൽകുന്നതിന് ഈ ആപ്പിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.


KCC റൌണ്ട് ടേബിൾ കോൺഫറൻസ്


KCC യുടെ കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ 2021നവംബർ 30 6.00 മണിക്ക് പാളയം ഓർത്തഡോക്സ് സ്റ്റുഡന്റ് സെന്ററിൽ വച്ച്

ഒരു റൌണ്ട് ടേബിൾ കോൺഫറൻസ് നടത്തുന്നു. സാമ്പത്തിക പ്രതികരണങ്ങൾ എന്ന വിഷയത്തിലാണ് കോൺഫറൻസ്.


കേശവദാസപുരത്തു വച്ച്, സൈബർ ക്രൈമസ് ആൻഡ് സൈബർ ലാസ് എന്ന വിഷയത്തിൽ സെമിനാർ


COMRADE MEDIA യും, COMRADE URI CC യും, സൈബർ സെൽ, കേരളം പോലീസും ചേർന്ന് 2021 ഡിസംബർ 4 ആം തിയതി ശനിയാഴ്ച, 3 മണിക്ക് യൂണിറ്റി ടൗർസ്‌, കേശവദാസപുരത്തു വച്ച്, 8 ആം ക്ലാസ്സു മുതൽ ഡിഗ്രി വിദ്യാർത്ഥികൾക്ക് വേണ്ടി സൈബർ ക്രൈമിസ് ആൻഡ് സൈബർ ലാസ് എന്ന വിഷയത്തിൽ സെമിനാർ നടത്തുന്നു, കേരള പോലീസ് സൈബർ സെൽ DYSP T SYAMLAL ക്‌ളാസ്സുകൾ നടത്തുന്നതാണ്.


നാദിർഷ ചിത്രം ‘ഈശോ’യ്ക്ക് യു സർട്ടിഫിക്കറ്റ്.


നാദിർഷ ചിത്രം ‘ഈശോ’യ്ക്ക് യു സർട്ടിഫിക്കറ്റ് അനുവദിച്ച് സെൻസർ ബോർഡ്. കട്ടും മ്യൂട്ടും ഇല്ലാതെ കുടുംബസമേതം കാണാവുന്ന ക്ലീൻ എന്റർടെയ്നറാണ് ചിത്രമെന്ന് നാദിർഷ പറഞ്ഞു.ജയസൂര്യ, ജാഫർ ഇടുക്കി, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം അരുൺ നാരായൺ നിർമിക്കുന്നു. ഛായാഗ്രഹണം റോബി വർഗീസ്സ് രാജ്. സുനീഷ് വരനാട് കഥ–തിരക്കഥ–സംഭാഷണമെഴുതുന്നു. സുജേഷ് ഹരിയുടെ വരികൾക്ക് നാദിർഷ സംഗീതം പകരുന്നു.


ന്യൂസിലൻഡിനെതിരെ തിരിച്ചടിച്ച് ഇന്ത്യ: അക്സറിന് 5 വിക്കറ്റ്; ന്യൂസീലൻഡ് 296 റൺസിന് ഓൾഔട്ട്


ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ന്യൂസീലൻഡ് 296 റൺസിന് എല്ലാവരും പുറത്ത്. 5 വിക്കറ്റ് വീഴ്ത്തിയ അക്സർ പട്ടേലാണ് കിവീസിനെ തകർത്തത്. 95 റൺസെടുത്ത ടോം ലതം കിവീസ് ടോപ്പ് സ്കോററായപ്പോൾ വിൽ യങും (89) തിളങ്ങി. ഓപ്പണർമാരെക്കൂടാതെ വേറെ ഒരാൾക്കും ന്യൂസീലൻഡ് നിരയിൽ തിളങ്ങാനായില്ല. മൂന്നാം ദിവസം കളിഅവസാനിക്കുമ്പോൾ, ഇന്ത്യ 14 നു 1 എന്ന നിലയിലാണ് . ഓപ്പണർ SHUBMAN GILL നെയാണ് യാണ് ഇന്ത്യക്കു നഷ്ടമായത്. അഗർവാളും പൂജാരയുമാണ് ക്രീസിൽ.

2 views0 comments

Opmerkingen


bottom of page